പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും

By Dijo Jackson

പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയും പ്രഖ്യാപിച്ചു. 2018 ജനുവരി ഒന്ന് മുതല്‍ ടാറ്റ കാറുകളില്‍ 25,000 രൂപ വരെ വിലവര്‍ധിക്കും. ഉത്പാദന ചെലവ് വര്‍ധിച്ചതാണ് കാര്‍ വിലവര്‍ധനവ് നടപ്പിലാക്കാന്‍ കാരണമെന്ന് ടാറ്റ വ്യക്തമാക്കി.

പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും

നാനോ ഹാച്ച്ബാക്ക് മുതല്‍ ഹെക്‌സ എസ്‌യുവി വരെ നീളുന്നതാണ് ടാറ്റയുടെ ഇന്ത്യന്‍ നിര. ഹാച്ച്ബാക്ക് നിരയില്‍ നാനോ, ഇന്‍ഡിക്ക, ബോള്‍ട്ട്, ടിയാഗൊ എന്നിവയാണ് ടാറ്റയുടെ സംഭാവന.

പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും

സെഡാന്‍ നിരയില്‍ ഇന്‍ഡിഗോ, സെസ്റ്റ്, ടിഗോര്‍ മോഡലുകളും, എസ്‌യുവി നിരയില്‍ സുമോ ഗോള്‍ഡ്, സഫാരി സ്റ്റോം, നെക്‌സോണ്‍, ഹെക്‌സ എന്നിങ്ങനെയുമാണ് ടാറ്റയുടെ കരുത്ത്.

പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും

2017 ഡിസംബര്‍ 31 ന് ശേഷം നെക്‌സോണ്‍ എസ്‌യുവിയുടെ പ്രാരംഭവില മാറുമെന്ന് ടാറ്റ വ്യക്തമാക്കി. സെപ്തംബര്‍ മാസം 5.85 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് കോമ്പാക്ട് എസ്‌യുവി നെക്‌സോണിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വിപണിയില്‍ അവതരിപ്പിച്ചത്.

പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും

പുതുവര്‍ഷത്തില്‍ വാഹന വില വര്‍ധിപ്പിക്കുമെന്ന് ടൊയോട്ടയും, ഹോണ്ടയും, സ്‌കോഡയും, ഇസുസുവുമാണ് ഇതുവരെ പ്രഖ്യാപിച്ചത്. ഇന്ത്യയിലുള്ള ടൊയോട്ട കാറുകളില്‍ മൂന്ന് ശതമാനം വരെയുള്ള വിലവര്‍ധനവാണ് ജനുവരി മുതല്‍ നടപ്പിലാവുക.

പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും

ടൊയോട്ടയുടെ എന്‍ട്രി-ലെവല്‍ എത്തിയോസ് ലിവയില്‍ 16,000 രൂപയും പ്രചാരമേറിയ ഫോര്‍ച്യൂണര്‍ എസ് യു വിയില്‍ 81,000 രൂപയുമാണ് വില വര്‍ധിക്കുക.

പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും

പുതുവര്‍ഷത്തില്‍ ഒന്ന് മുതല്‍ രണ്ട് ശതമാനം വരെയാണ് ഹോണ്ട കാറുകളുടെ വിലവര്‍ധനവ്. ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കാനിരിക്കുന്നതും.

Recommended Video

[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
പുതുവര്‍ഷത്തില്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് ടാറ്റയും

രാജ്യത്ത് പ്രചാരമേറുന്ന ചെക്ക് നിര്‍മ്മാതാക്കളാകട്ടെ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിപ്പിക്കുക.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Monday, December 11, 2017, 15:55 [IST]
English summary
Tata Motors To Hike Prices From January 2018. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X