സെഡാന്‍ വാങ്ങാന്‍ ആഗ്രഹമുണ്ടോ? ടിഗോറുമായി ടാറ്റ എത്തുന്നൂ; അറിയേണ്ടതെല്ലാം
ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ ഹിറ്റ് മോഡല്‍ ടിയാഗോയുടെ രൂപകല്‍പനയെ കടമെടുത്താണ് സെഡാന്‍ മോഡല്‍ ടിഗോറിനെ കമ്പനി ഒരുക്കിയിട്ടുള്ളത്.
ഒടുവില്‍ ടാറ്റ ടിഗോര്‍ വന്നെത്തുകയാണ്. വിപണി ഏറെ കാത്തിരിക്കുന്ന ടാറ്റയില്‍ നിന്നുള്ള സബ് കോമ്പാക്ട് സെഡാനിനെ കമ്പനി ഇന്നലെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. 2017 മാര്‍ച്ച് 29 മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ടാറ്റ ടിഗോര്‍ സാന്നിധ്യമറിയിക്കും.

ടാറ്റയുടെ IMPACT ഡിസൈന്‍ തത്വത്തില്‍ അവതരിക്കുന്ന മൂന്നാം മോഡലാണ് ടാറ്റ ടിഗോര്‍. ഹാച്ച്ബാക്ക് മോഡല്‍ ടിയാഗോയുമായി സാമ്യം പുലര്‍ത്തുന്ന ടിഗോറിന്റെ ഡിസൈനിംഗിനെ സ്‌റ്റൈല്‍ ബാക്കെന്നാണ് ടാറ്റ വിശേഷിപ്പിക്കുന്നത്.

സെഡാന്‍ ശ്രേണിയില്‍ അവതരിക്കുന്ന ടിഗോര്‍ കരുത്തരായ ഫോര്‍ഡ് ആസ്പിയര്‍, ഹോണ്ട അമെയ്‌സ്, ഹ്യുണ്ടായ് എക്‌സെന്റ് എന്നിവരുമായാണ് കൊമ്പ് കോര്‍ക്കുക.

ഔദ്യോഗികമായി ടിഗോര്‍ പുറത്തിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, പുത്തന്‍ ടാറ്റ ടിഗോറിനെ നമ്മുക്ക് പരിചയപ്പെടാം-

ടാറ്റ ടിഗോര്‍ എഞ്ചിന്‍ സ്‌പെസിഫിക്കേഷന്‍സ്, ഗിയര്‍ബോക്‌സ്
പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ടിഗോറിനെ ടാറ്റ ഒരുക്കിയിട്ടുണ്ട്. 83 bhp കരുത്തും, 114 Nm torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റര്‍ റെവോട്രോണ്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ കരുത്തിലാണ് ടിഗോറിന്റെ പെട്രോള്‍ വേരിയന്റ് വന്നെത്തുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇതില്‍ എഞ്ചിനുമായി ടാറ്റ ബന്ധപ്പെടുത്തിയിട്ടുള്ളത്.

അതേസമയം, 69 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്ന റെവോട്രോണ്‍ ത്രീ സിലിണ്ടര്‍ എഞ്ചിനാണ് ടിഗോര്‍ ഡീസല്‍ വേരിയന്റില്‍ ടാറ്റ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പെട്രോള്‍ വേരിയന്റിന് സമാനമായ 5 സ്പീഡ് മാനവുല്‍ ഗിയര്‍ബോക്‌സാണ് ഡീസല്‍ വേരിയന്റിലുമുള്ളത്.

ടാറ്റ ടിഗോര്‍ ഡൈമന്‍ഷന്‍സ്
സബ്-ഫോര്‍-മീറ്റര്‍ കോമ്പാക്ട് സെഡാന്‍ വിഭാഗത്തിലേക്കാണ് ടിഗോര്‍ വരുന്നത്. 3992mm നീളവും, 1677 mm വീതിയും, 1537 mm ഉയരവുമാണ് ടാറ്റ ടിഗോറിനുള്ളത്.

170 mm ഗ്രൗണ്ട് ക്ലിയറന്‍സോട് കൂടി വരുന്ന ടിഗോറില്‍ 2450 mm ആണ് വില്‍ബേസിന്റെ വലുപ്പം.

1062 കിലോഗ്രാം ഭാരമാണ് ടാറ്റ ടിഗോര്‍ പെട്രോള്‍ വേരിയന്റിനുള്ളത്. അതേസമയം, ഡീസല്‍ വേരിയന്റിന്റെ ഭാരം വരുന്നത് 1130 കിലോഗ്രാമാണ്.

ടാറ്റ ടിഗോര്‍ ഫീച്ചേര്‍സ്
ഹാച്ച്ബാക്ക് ശ്രേണിയില്‍ ടാറ്റയുടെ ഹിറ്റ് മോഡല്‍ ടിയാഗോയുടെ രൂപകല്‍പനയെ കടമെടുത്താണ് സെഡാന്‍ മോഡല്‍ ടിഗോറിനെ കമ്പനി ഒരുക്കിയിട്ടുള്ളത്.

മോഡല്‍ ലൈനപ്പില്‍ ടാറ്റ സെസ്റ്റിന് പിന്നിലാകും ടിഗോറിന് ടാറ്റ സ്ഥാനം നല്‍കുക. ടിയാഗോയെ ഒരുക്കിയ പ്ലാറ്റ്ഫോമില്‍ തന്നെയാണ് ടാറ്റ ടിഗോറിനെയും ഒരുക്കിയിട്ടുള്ളത്.

ഹാച്ച്ബാക്ക് സഹോദരനായ ടിയാഗോയ്ക്ക് നല്‍കിയതിന് സമാനമായ ഇംപാക്ട് ഡിസൈന്‍ ഭാഷയിലാണ് ടിഗോറിനെയും ടാറ്റ ഒരുക്കിയിരിക്കുന്നത്.

ടിയാഗോയുടേതിന് സമാനമായ മുഖ രൂപമാണ് ടിഗോറിനും ലഭിച്ചിട്ടുള്ളത്. പ്രോജക്ടര്‍ ലൈറ്റ്സിന് ഒപ്പമുള്ള സ്വെപ്റ്റ് ബാക്ക് ഹെഡ്ലാമ്പുകളും, ഡെയ്ടൈം എല്‍ഇഡി ലൈറ്റുകളും, ORVM ഇന്റഗ്രേറ്റഡ് എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ഉള്‍പ്പെടെ ടിയാഗോയ്ക്ക് സമാനമായ രൂപ കല്‍പനയാണ് ടിഗോറിനും ടാറ്റ നല്‍കിയിട്ടുള്ളത്.

ചരിഞ്ഞിറങ്ങുന്ന റൂഫിംഗ് ശൈലി ടിഗോറിന്റെ മസ്‌കുലാര്‍ ബൂട്ട് ലിഡിന് യോജിച്ച് നില്‍ക്കുന്നുണ്ട്. സ്പോര്‍ട്ടി ലുക്കിന് വേണ്ടി ടിഗോഗിന് റാപ് എറൗണ്ട് ടെയില്‍ ലാമ്പുകളും, വീതിയേറിയ ബമ്പറുമാണ് ടിഗോറിന്റെ പിന്‍വശത്ത് ടാറ്റ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

15 ഇഞ്ച് അലോയ് വീലില്‍ ടിഗോറിന്റെ പെട്രോള്‍ വേര്‍ഷന്‍ വിപണിയിലെത്തുമ്പോള്‍, 14 ഇഞ്ച് അലോയ് വീലിലാണ് ഡീസല്‍ വേര്‍ഷന്‍ വരുന്നത്.

എട്ട് സ്പീക്കറുകള്‍ക്ക് ഒപ്പമുള്ള ഹര്‍മാന്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടിഗോറിന്റെ ഫീച്ചേര്‍സില്‍ പ്രധാന ആകര്‍ഷണം.

AUX, USB, ബ്ലുടൂത്ത് കണക്ടിവിറ്റിയും ടിഗോറിനുണ്ട്. കൂടാതെ, ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണില്‍ അധിഷ്ടിതമായ നാവിഗേഷനും ടിഗോറില്‍ ലഭ്യമാണ്.

ടാറ്റ ടിഗോര്‍ ഇന്റീരിയര്‍സ്
ടിയാഗോയ്ക്ക് സമാനമായ ബ്ലാക്ക് ഫിനിഷ്ഡ് കാബിനും, ഫാബ്രിക്കില്‍ ഒരുക്കിയ സീറ്റുകളും, ത്രീസ്‌പോക്ക് ഇലക്ട്രിക്ക് സ്റ്റീയറിംഗ് വീലുമാണ് ടിഗോറിനുള്ളത്.

ഡോര്‍ ഹാന്‍ഡിലുകള്‍ ഗ്ലോസ് ബ്ലാക്കിലാണുള്ളത്. 419 ലിറ്ററാണ് സബ്‌കോമ്പാക്ട് സെഡാനായ ടിഗോറിന്റെ ബൂട്ട് കപ്പാസിറ്റി.

ടാറ്റ ടിഗോര്‍ സുരക്ഷാ ക്രമീകരണങ്ങള്‍
ടാറ്റ ടിഗോറില്‍ മുന്‍ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്കുകളും, പിന്‍ചക്രങ്ങളില്‍ ഡ്രം ബ്രേക്കുകളുമാണ് നല്‍കിയിട്ടുള്ളത്. കൂടാതെ, EBD യോട് കൂടിയ ABS ഉം, ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകളും, സ്പീഡ് സെന്‍സിംഗ് ഓട്ടോ ലോക്കുമെല്ലാം ടിഗോറില്‍ ടാറ്റ സുരക്ഷയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകളിലേക്ക് ഒരു എത്തിനോട്ടം:

- ടോയോട്ട ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; വയോസ് ഇന്ത്യയിലെത്തുന്നു
ട്രെന്‍ഡിംഗ് ഫോട്ടോ ഗാലറി
മാരുതി സ്വിഫ്റ്റ് 2017 എഡിഷനെ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മാരുതി സുസൂക്കി. 2017 മാരുതി സ്വിഫ്റ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍ താഴെ
ടാറ്റയില്‍ നിന്നുള്ള പുത്തന്‍ സബ്‌കോമ്പാക്ട് സെഡാന്‍ ടിഗോറിന്റെ ചിത്രങ്ങള്‍
റോയല്‍ എന്‍ഫീല്‍ഡിനെ വെല്ലുവിളിച്ച് കൊണ്ട് ബജാജ് അവതരിപ്പിച്ച ഡോമാനാര്‍ 400 ന്റെ കൂടുതല്‍ ചിത്രങ്ങള്‍
മാരുതി സുസൂക്കിയുടെ ഹിറ്റ് മോഡല്‍ ഇഗ്നിസിന്റെ ട്രെന്‍ഡിംഗ് ചിത്രങ്ങള്‍


Click it and Unblock the Notifications








