ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍

By Dijo Jackson

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍ പുറത്തിറങ്ങി. പോളോ ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമാണ് കൂടുതല്‍ ഫീച്ചറുകളോടെയുള്ള പുതിയ ഹൈലൈന്‍ പ്ലസ്.

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍

7.24 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് വിപണിയില്‍ എത്തുന്നത്. 24,000 രൂപയോളം വിലയുള്ള അധിക ഫീച്ചറുകളാണ് പോളോ ഹൈലൈന്‍ പ്ലസിന്റെ പ്രധാന ആകര്‍ഷണം.

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍
Polo Highline Plus Price
Petrol Rs 7.24 Lakh
Diesel Rs 8.78 Lakh

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഹൈലൈന്‍ പ്ലസ് വകഭേദം ലഭ്യമാണ്. 195/55 R16 ക്രോസ്-സെക്ഷന്‍ ടയറുകളില്‍ ഒരുങ്ങിയ 16 ഇഞ്ച് അലോയ് വീലുകളിലാണ് ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് എത്തുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍

ബ്ലാക്-ഗ്രെയ് തീമില്‍ ഒരുങ്ങിയതാണ് പുതിയ പോളോ ഹൈലൈന്‍ പ്ലസിന്റെ അകത്തളം. ഒപ്പം വിശിഷ്ടമായ ഫാബ്രിക്-ലെതര്‍ അപ്‌ഹോള്‍സ്റ്ററിയും അകത്തളത്തെ പ്രധാന വിശേഷമാണ്.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍

റെയ്ന്‍-സെന്‍സിംഗ് വൈപറുകള്‍, ഓട്ടോ-ഡിമ്മിംഗ് ഇന്റീരിയര്‍ റിയര്‍വ്യൂ മിറര്‍, റിയര്‍ എസി വെന്റോടെയുള്ള സെന്റര്‍ ആംറെസ്റ്റ് എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍

ഇതിന് പുറമെ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്, ആന്റി-പിഞ്ച് പവര്‍ വിന്‍ഡോ, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ORVM കള്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി എന്നിവയും പോളോ ഹൈലൈന്‍ പ്ലസിന്റെ വിശേഷങ്ങളാണ്.

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍

അതേസമയം പോളോയുടെ എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. നിലവിലുള്ള 1.2 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് പോളോ ഹൈലൈന്‍ പ്ലസ് പതിപ്പിന്റെ വരവ്.

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍

74 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. ഒപ്പം 89 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും പോളോ ഹൈലൈന്‍ പ്ലസില്‍ ലഭ്യമാണ്.

ഫോക്‌സ്‌വാഗണ്‍ പോളോ ഹൈലൈന്‍ പ്ലസ് ഇന്ത്യയില്‍; വില 7.24 ലക്ഷം രൂപ മുതല്‍

ഇരു എഞ്ചിന്‍ പതിപ്പുകളിലും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

Trending On DriveSpark Malayalam:

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Saturday, December 23, 2017, 14:42 [IST]
English summary
Volkswagen Launches Range-Topping Polo Highline Plus In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X