ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

By Staff

ഇന്ത്യയില്‍ വലിയ സ്വപ്‌നങ്ങളുമായി വന്നതാണ് റെനോ ഡസ്റ്ററും നിസാന്‍ ടെറാനോയും. തുടക്കക്കാലത്തു ഡസ്റ്റര്‍ തരംഗം വിപണിയില്‍ ആഞ്ഞടിച്ചു. പക്ഷെ ടെറാനോയ്ക്ക് എസ്‌യുവി ശ്രേണിയില്‍ കൂടുതലായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. തങ്ങളുടെ എസ്‌യുവി പ്രീമിയമാണെന്നു നിസാന്‍ വാദിച്ചു നിന്നെങ്കിലും ഹ്യുണ്ടായി ക്രെറ്റയുടെ അതിപ്രസരം ടെറാനോയുടെ തിളക്കം മായ്ച്ചു.

ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

റെനോയ്ക്ക് ഇപ്പോഴും ഡസ്റ്ററില്‍ പ്രതീക്ഷയുണ്ട്. എന്നാല്‍ ടെറാനോയുടെ കാര്യത്തില്‍ നിസാന് താത്പര്യമില്ല. ടെറാനോയ്ക്കു പകരം കിക്ക്‌സിനെ എത്രയുംപെട്ടെന്നു വിപണിയില്‍ കൊണ്ടുവരാനാണ് കമ്പനിക്ക് ധൃതി. അതിവേഗം വളരുന്ന കോമ്പാക്ട് എസ്‌യുവി ചിത്രത്തില്‍ കിക്ക്‌സ് എസ്‌യുവി പേരും പെരുമയും കൈയ്യടക്കുമെന്നു നിസാന്‍ ഉറച്ചു പ്രതീക്ഷിക്കുന്നു.

ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

വരവു പ്രമാണിച്ചു അടുത്തിടെ പുതിയ കിക്ക്‌സ് എസ്‌യുവിയെ നിസാന്‍ മുംബൈയില്‍ കാഴ്ച്ചവെക്കുകയുണ്ടായി. ഇപ്പോള്‍ മോഡലിന്റെ പുതിയ ടീസര്‍ ദൃശ്യങ്ങളും കമ്പനി പുറത്തുവിടുകയാണ്.

Most Read: ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

'മസിലു പെരുപ്പിച്ച' പോലുള്ള കിക്ക്സിന്റെ രൂപഭാവം എസ്‌യുവി ആരാധകര്‍ക്ക് കാഴ്ച്ചവിരുന്നിനുള്ള വക നല്‍കും. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്നത്.

ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലി പാലിക്കുന്ന കിക്ക്സ്, ഇന്ത്യയില്‍ ക്രെറ്റയോടാണ് ഏറ്റുമുട്ടുക. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് കിക്ക്സ് ഒരുങ്ങുന്നതെന്നു നിസാന്‍ പറയുന്നു. GRAPHENE (ഗ്രാവിറ്റി ഫിലികെനര്‍ജി അബ്സോര്‍പ്ഷന്‍) ബോഡി ഘടന ഇടിയുടെ ആഘാതം മുഴുവന്‍ ഉള്‍ക്കൊള്ളും.

ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

ഇക്കാരണത്താല്‍ ഇന്ത്യന്‍ നിരത്തുകളില്‍ കിക്ക്സ് കൂടുതല്‍ ദൃഢവും സുരക്ഷിതവുമായിരിക്കും. കമ്പനിയുടെ മുഖമുദ്ര വെളിപ്പെടുത്തുന്ന വി-മോഷന്‍ ഗ്രില്ലാണ് കിക്ക്സില്‍. സ്വെപ്റ്റ്ബാക്ക് ശൈലിയുള്ള വലിയ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും മുഖഭാവത്തിന് ഗൗരവം പകരും.

ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

മുന്‍ ബമ്പറില്‍ വലിയ എയര്‍ഡാമും ഇടംപിടിക്കുന്നുണ്ട്. ഒഴുകിയിറങ്ങുന്ന മേല്‍ക്കൂരയും കറുത്ത പില്ലറുകളും കിക്ക്സിന്റെ പ്രത്യേകതയാണ്. 17 ഇഞ്ച് വലുപ്പമുള്ള അഞ്ചു സ്പോക്ക് അലോയ് വീലുകള്‍ എസ്‌യുവിയുടെ നില്‍പ്പിനെ സ്വാധീനിക്കുന്നുണ്ട്.

ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

വളച്ചുകെട്ടിയ പിന്‍ഭാഗത്തും കാണാം വലിയ ടെയില്‍ലാമ്പുകള്‍. ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ആവരണം, ഷാര്‍ക്ക് ഫിന്‍ ആന്റീന, വെള്ളി പൂശിയ സ്‌കിഡ് പ്ലേറ്റ് എന്നിവയെല്ലാം പിന്നഴകിന് മാറ്റുകൂട്ടും.

Most Read: മൂന്നരലക്ഷം വില്‍പ്പന കടന്ന് മാരുതി വിറ്റാര ബ്രെസ്സ, ബുക്ക് ചെയ്താല്‍ ഇനിയേറെ കാത്തിരിക്കേണ്ട

ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

രൂപകല്‍പനയ്ക്ക് അടിവരയെന്നോണം കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ബോഡിയിലുടനീളം കടന്നുപോകുന്നുണ്ട്. മിററുകള്‍ക്കും റൂഫ് റെയിലുകള്‍ക്കും നിറം കറുപ്പാണ്. 4,384 mm നീളവും 1,813 mm വീതിയും 1,656 mm ഉയരവും മോഡലിനുണ്ട്. വീല്‍ബേസ് 2,673 mm.

ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

വിശാലമായിരിക്കും നിസാന്‍ കിക്ക്‌സിന്റെ അകത്തളം. മത്സരം കണക്കിലെടുത്തു ഉള്ളില്‍ ആധുനിക സുഖസൗകര്യങ്ങള്‍ പരമാവധി നല്‍കാന്‍ കമ്പനി പ്രത്യേകം ശ്രദ്ധിക്കും. അതേസമയം രാജ്യാന്തര മോഡലാണെങ്കില്‍കൂടി ഇന്ത്യയില്‍ എത്തുമ്പോള്‍ കിക്ക്സിന് ചെറിയ മാറ്റങ്ങള്‍ സംഭവിക്കുമെന്നു സൂചനയുണ്ട്.

പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ നിസാന്‍ കിക്ക്സില്‍ പ്രതീക്ഷിക്കാം. നിലവിലെ ടെറാനോയുടേതു തന്നെയായിരിക്കും എഞ്ചിന്‍. 1.6 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ടെറാനോയില്‍ അണിനിരക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, റെനോ ക്യാപ്ച്ചര്‍, ജീപ് കോമ്പസ് എന്നിവര്‍ക്കെതിരെ കാഹളം മുഴക്കിയാകും കിക്ക്സ് ഇന്ത്യന്‍ തീരമണയുക.

More from DriveSpark

Article Published On: Friday, November 23, 2018, 11:21 [IST]
English summary
2018 Nissan Kicks SUV Teaser Video Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X