റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

Written By: Staff
Recommended Video - Watch Now!
Speeding Truck Loses Control On A Wet Road - DriveSpark

കഴിഞ്ഞ ദിവസം ഒഡീഷയില്‍ നടന്ന അപകടത്തിന്റെ നടുക്കും വിട്ടുമാറും മുമ്പെ തമിഴ്‌നാട്ടിലും സമാന രീതിയില്‍ കാറപകടം. ഇടുങ്ങിയ പാതയില്‍ ആൾട്ടോ കാറുകള്‍ തമ്മില്‍ മത്സരപ്പാച്ചില്‍ നടത്തിയതാണ് അപകടത്തിന് കാരണം.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

ലീഗ് ക്രിക്കറ്റ് താരങ്ങളെയും കൊണ്ട് സഞ്ചരിച്ച കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പാലത്തില്‍ നിന്നും താഴേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന 26 വയസ്സുള്ള യുവാവ് കൊല്ലപ്പെട്ടു.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

നാമക്കല്‍ ജില്ലയിലെ പരമതി വെലൂരിന് സമീപമുള്ള പാലത്തില്‍ വെച്ചാണ് അപകടം. പൊങ്കൽ ആഘോഷങ്ങൾക്ക് അനുബന്ധമായി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിന് ശേഷം താരങ്ങളുമായി മടങ്ങവെയാണ് മാരുതി കാറുകള്‍ അപകടത്തില്‍പ്പെട്ടത്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

കാറുകള്‍ തമ്മില്‍ നടത്തിയ മത്സരപ്പാച്ചിലാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. മാരുതി ആള്‍ട്ടോ കാറുകളിലാണ് ഇവര്‍ സഞ്ചരിച്ചിരുന്നത്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

സേലം-മഥുര പാതയില്‍ വെച്ച് അമിത വേഗതയില്‍ സഞ്ചരിച്ച കാറുകള്‍ക്ക് മുമ്പിലേക്ക് കാല്‍നട യാത്രക്കാരി അപ്രതീക്ഷിതമായി കടന്നു വന്നതാണ് അപകടത്തിന് വഴിതെളിച്ചത്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

കാല്‍നടയാത്രക്കാരിയെ ഇടിക്കാതിരിക്കാനുള്ള ശ്രമത്തില്‍ മുന്നില്‍ കുതിച്ച കാര്‍ ബ്രേക്ക് ചവിട്ടി വെട്ടിച്ചുമാറ്റി. എന്നാല്‍ അമിത വേഗത്തില്‍ പിന്നാലെ എത്തിയ ആള്‍ട്ടോ കാറിന് സമയത്തിന് ബ്രേക്ക് ലഭിച്ചില്ല.

Trending On DriveSpark Malayalam:

അഞ്ച് അടി വെള്ളത്തിലും അടി പതറാതെ ടാറ്റ ടിഗോര്‍; ഇത് അതിശയിപ്പിക്കും!

ഒരു കൈയ്യില്‍ ബൊലേറോ; തെലുഗു സൂപ്പര്‍സ്റ്റാറിനെ 'ട്രോളി' ആനന്ദ് മഹീന്ദ്ര, പ്രതിഷേധം അണപ്പൊട്ടുന്നു!

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

മുന്നിലുണ്ടായിരുന്ന ആള്‍ട്ടോ കാറിലേക്ക് പിന്നില്‍ നിന്നും എത്തിയ കാര്‍ ഇടിച്ചു കയറുകയായിരുന്നു. പിന്നാലെ ഇടിയുടെ ആഘാതത്തില്‍ ഇരു കാറുകളും പാലത്തില്‍ നിന്നും താഴേക്ക് തെറിച്ചു വീണത് അപകടതീവ്രത വര്‍ധിപ്പിച്ചു.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

അപകടസമയത്ത് രണ്ട് കാറുകളിലായി ഒമ്പത് ക്രിക്കറ്റ് താരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അപകടത്തില്‍ ഒരാള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ആറ് പേരുടെ നില ഗുരുതരമാണ്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

പാലത്തില്‍ നിന്നും വീണ പശ്ചാത്തലത്തില്‍ സാരമായി തകര്‍ന്ന ആള്‍ട്ടോ കാറുകളെയാണ് അപകട ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. അപകടത്തില്‍ ഇരു കാറുകളുടെയും റൂഫുകള്‍ പൂര്‍ണമായും ചളുങ്ങി അമര്‍ന്നു.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

കാറുകളുടെ A,B,C പില്ലറുകള്‍ നാമാവശേഷമായാണ് ഉള്ളത്. പിന്നില്‍ നിന്നും ഇടിയേറ്റതിന്റെ പശ്ചാത്തലത്തില്‍ മുന്നില്‍ സഞ്ചരിച്ച കാറിന്റെ സ്ഥിതി വിശേഷം ദാരുണമാണ്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

കാറിന്റെ പിന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണുള്ളത്. അതേസമയം ഇരു കാറുകളുടെയും ടയറുകള്‍ക്ക് കാര്യമായ പരുക്കുകള്‍ സംഭവിച്ചിട്ടില്ല. എന്തായാലും മാരുതി കാറുകളുടെ ദൃഢതയാണ് ഇവിടെ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

യാത്രക്കാര്‍ക്ക് അടിസ്ഥാന സുരക്ഷ ഉറപ്പ് വരുത്താന്‍ പോലും മാരുതി കാറുകള്‍ക്ക് സാധിക്കുന്നില്ല എന്ന ആക്ഷേപത്തിന് കരുത്തു പകരുന്നതാണ് തമിഴ്‌നാട്ടില്‍ നടന്ന അപകടം. നേരത്തെ മുംബൈയിൽ വെച്ചുണ്ടായ അപകടത്തിലും ആൾട്ടോ കാർ പൂർണമായും തകർന്നിരുന്നു.

Image Source:VW India Owners and Enthusiasts

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം —

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

ക്രമരഹിതമായ സര്‍വീസ്

ഓരോ കാറും വന്നെത്തുന്നത് കൃത്യമായ സര്‍വീസ് കാലാവധി ചൂണ്ടിക്കാട്ടിയുള്ള സര്‍വീസ് മാനുവലിന് ഒപ്പമാണ്. കിലോമീറ്റര്‍, സമയം ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് നിര്‍മ്മാതാക്കള്‍ ഓരോ മോഡലുകള്‍ക്കും സര്‍വീസ് കാലാവധികള്‍ നിശ്ചയിക്കുന്നത്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

കൃത്യമായ ഇടവേളകളില്‍ സര്‍വീസിംഗ് നടത്തുന്ന കാറുകളില്‍ പുതിയ പാര്‍ട്ടുകളും അനുയോജ്യമായ ഘടകങ്ങളും സമയാസമയം ഇടംപിടിക്കും. നിർമ്മാതാക്കൾ നിഷ്‌കര്‍ഷിക്കുന്ന കാലയളവില്‍ തന്നെ സര്‍വീസ് നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, സര്‍വീസുകള്‍ തെറ്റിക്കുന്നത് കാര്‍ വാറന്റി നഷ്ടപ്പെടുത്താന്‍ ഇടവരുത്തും.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

അനധികൃത പാര്‍ട്സുകളുടെ ഉപയോഗം

വ്യാജ പാർട്സുകൾക്ക് ഇന്ന് പ്രചാരമേറി വരികയാണ്. കുറഞ്ഞ നിരക്കില്‍ അനധികൃത പാര്‍ട്സുകൾ ലഭ്യമാകുമെന്നതാണ് ഇവയ്ക്ക് പ്രിയമേറാൻ കാരണം. കുറഞ്ഞ നിലവാരം പുലര്‍ത്തുന്ന വ്യാജ പാര്‍ട്സുകൾ കൃത്യതയില്ലായ്മയോടെയാണ് മിക്കപ്പോഴും നിർമ്മിക്കപ്പെടുക.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ഇനി സര്‍വീസ് സെന്ററുകള്‍ ഇത്തരം വ്യാജ പാര്‍ട്സുകളുടെ ഉപയോഗം കണ്ടെത്തുന്ന പക്ഷം നിങ്ങളുടെ വാറന്റി നഷ്ടമായേക്കാം. നിര്‍മ്മാതാക്കളുടെ ഹോളോഗ്രാം പരിശോധിച്ച് പാര്‍ട്സുകളുടെ വിശ്വാസ്യത ഉറപ്പ് വരുത്താവുന്നതാണ്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

ഇലക്ട്രിക്കൽ മാറ്റങ്ങൾ

ആധുനിക സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ വയറുകളുടെ വന്‍ശൃഖലയാണ് പുത്തൻ കാറുകളില്‍ ഇടം നേടുന്നത്. അതിനാല്‍ വയറുകളിലെ ചെറിയ മാറ്റം പോലും കാറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

കൂടാതെ കാറിന്റെ ഇലക്ട്രിക്കല്‍ വയറിംഗിലോ, കണക്ഷനിലോ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും വാറന്റി നഷ്ടപ്പെടുന്നതിന് കാരണമാകും. ഇലക്ട്രിക്കല്‍ വയറിംഗില്‍ മാറ്റങ്ങള്‍ അനിവാര്യമായ ഹൈ-എന്‍ഡ് ഓഡിയോ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുകയോ, ഹൈ പവര്‍ ലാമ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നതും വാറന്റി നഷ്ടപ്പെടുത്തും.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

രൂപമാറ്റം

വാഹത്തിന്റെ ഘടന മാറ്റുന്നത് തീര്‍ച്ചയായും വാറന്റി നഷ്ടപ്പെടുത്തും. ഇതില്‍ യാതൊരു സംശയവുമില്ല. കാറിനെ ലിമോസീനായും, ന്യൂ ജനറേഷന്‍ കൂപ്പെകളായും മാറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ വാറന്റി നഷ്ടപ്പെടുത്തും. ഇപ്പോള്‍ വിപണിയില്‍ പ്രചാരമേറുന്ന എക്‌സ്റ്റേണല്‍ സണ്‍റൂഫുകള്‍ പോലും വാറന്റി നഷ്ടപ്പെടുത്തുന്ന ഘടകമാണ്.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

'സൂപ്പര്‍മാന്‍' കാറുകള്‍

ചെറിയ ഹാച്ച്ബാക്കിനെ ഓഫ്‌റോഡിംഗിനോ, റാലിയിലോ ഉപയോഗിക്കുന്നത്, മോഡലിന് മേല്‍ വന്‍നാശങ്ങളാണ് വരുത്തി വെയ്ക്കുക. ഇത് വാറന്റി പരിരക്ഷയില്‍ ഉള്‍പ്പെടുകയില്ല. ട്രാക്ക് റേസിംഗിലും, ഓഫ്‌റോഡ് റേസിംഗ് ഇവന്റുകളിലും പങ്കെടുത്ത് വരുത്തി വെയ്ക്കുന്ന തകരാറുകള്‍ക്ക് നിര്‍മ്മാതാക്കള്‍ ഒരിക്കലും ഉത്തരവാദിത്വം ഏല്‍ക്കില്ല. മാത്രമല്ല, ഇത്തരം മോട്ടോര്‍സ്‌പോര്‍ട് ഇവന്റുകളില്‍ പങ്കെടുത്തുണ്ടാകുന്ന തകരാറുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കില്ല.

റോഡില്‍ മത്സരപ്പാച്ചില്‍; അപകടത്തില്‍ തകര്‍ന്ന് നുറുങ്ങി ആള്‍ട്ടോ കാറുകള്‍

തെറ്റായ ഇന്ധനം നിറയ്ക്കുന്നത്

തെറ്റായ ഇന്ധനം നിറയ്ക്കുന്നതും വാറന്റി നഷ്ടപ്പെടുത്തും. തെറ്റായ ഇന്ധനം നിറയ്ക്കുന്നത് എഞ്ചിൻ തകരാറുകൾക്ക് വഴിതെളിക്കും. ഇത് വാറന്റി നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. തകരാര്‍ സംഭവിച്ച ഭാഗങ്ങള്‍ മാറ്റി സ്ഥാപിച്ചാല്‍ പോലും ഇത്തരം സന്ദര്‍ഭങ്ങളില്‍ വാറന്റി തിരികെ നേടാന്‍ സാധിക്കില്ല.

കൂടുതല്‍... #auto news
English summary
Alto Cars Rammed Into One Another In Tamilnadu. Read in Malayalam.
Story first published: Wednesday, January 17, 2018, 14:46 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark