നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്

By Staff

2020 ഏപ്രില്‍ ഒന്നുമുതല്‍ ഭാരത് സ്റ്റേജ് IV വാഹനങ്ങള്‍ വിപണിയില്‍ പുറത്തിറക്കരുതെന്നു നിര്‍മ്മാതാക്കള്‍ക്ക് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ബിഎസ് IV വാഹനങ്ങളുടെ വില്‍പനയും രജിസ്‌ട്രേഷനും 2020 ഏപ്രില്‍ ഒന്നുമുതല്‍ കോടതി വിലക്കി. ബിഎസ് VI വാഹനങ്ങള്‍ മാത്രമെ 2020 ഏപ്രില്‍ മുതല്‍ വില്‍ക്കാന്‍ പാടുള്ളൂ.

നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ ഉത്തരവ്. ബിഎസ് IV വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുള്ള നിര്‍മ്മാതാക്കളുടെ ആവശ്യം സുപ്രീം കോടതി തള്ളി. കേന്ദ്ര സര്‍ക്കാരിന്റെ കൂടി അനുകൂല നിലപാടും വിധിയില്‍ നിര്‍ണ്ണായകമായി.

നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്

ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഇതോടെ പുറത്തിറക്കിയ മുഴുവന്‍ ബിഎസ് IV വാഹനങ്ങളും 2020 ഏപ്രില്‍ ഒന്നിനകം നിര്‍മ്മാതാക്കള്‍ക്ക് വിറ്റുതീര്‍ക്കേണ്ടി വരും.

Most Read: പറഞ്ഞവാക്കു ടാറ്റ പാലിച്ചു — വേഗവും കരുത്തും സമന്വയിച്ച് ടിയാഗൊ, ടിഗോര്‍ JTP പതിപ്പുകള്‍

നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്

വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ്. എഞ്ചിനില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അടിസ്ഥാനപ്പടുത്തി വാഹനങ്ങള്‍ ബിഎസ് ശ്രേണിയില്‍ തരംതിരിക്കപ്പെടുന്നു.

നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്

2016 -ലാണ് കേന്ദ്ര സര്‍ക്കാര്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ നഗരങ്ങളില്‍ വായു മലിനീകരണം ക്രമാതീതമായി ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ബിഎസ് V ഒഴിവാക്കി നേരെ ബിഎസ് VI നിര്‍ദ്ദേശങ്ങളിലേക്കു കടക്കാനാണ് കേന്ദ്ര തീരുമാനം.

നിര്‍മ്മാതാക്കളുടെ ആവശ്യം തള്ളി, 2020 ഏപ്രില്‍ മുതല്‍ ബിഎസ് IV വാഹനങ്ങള്‍ക്ക് വിലക്ക്

നിലവില്‍ ബിഎസ് IV വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്നത്. എന്തായാലും സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിഎസ് VI എഞ്ചിനുകളിലേക്കു വാഹന നിര്‍മ്മാതാക്കള്‍ക്ക് എത്രയുംപെട്ടെന്നു ചേക്കേറണ്ടതായി വരും. 1991 മുതല്‍ക്കാണ് വാഹന മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കാര്യക്ഷമമായി നടപ്പിലാകാന്‍ തുടങ്ങിയത്.

More from DriveSpark

Article Published On: Thursday, October 25, 2018, 19:29 [IST]
English summary
BS-IV Cars & Motorcycles To Be Discontinued From April 2020: Here Are The Details. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X