ഡാറ്റ്‌സന്‍ റെഡി-ഗോ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍, വില 3.58 ലക്ഷം മുതല്‍
വീണ്ടും ഉത്സവകാലം വരവായി. കാര്‍ വിപണി ഉണര്‍ന്നു. ആഘോഷനാളുകള്‍ കൊടികയറുംമുമ്പെ വിപണിയില്‍ ശ്രദ്ധനേടിയെടുക്കാനുള്ള ഒരുക്കങ്ങള്‍ ഡാറ്റ്‌സന്‍ ആരംഭിച്ചു. പുതിയ ലിമിറ്റഡ് എഡിഷന്‍ റെഡി-ഗോയുമായാണ് ഡാറ്റ്‌സന്റെ തുടക്കം. ഡിസൈന്‍ പരിഷ്‌കാരങ്ങളുമായി ഡാറ്റ്‌സന്‍ റെഡി-ഗോ ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി.

3.58 ലക്ഷം രൂപയാണ് 800 സിസി ലിമിറ്റഡ് എഡിഷന്‍ റെഡി-ഗോ മോഡലിന് വില. 1.0 ലിറ്റര്‍ റെഡി-ഗോ ലിമിറ്റഡ് എഡിഷന്‍ 3.85 ലക്ഷം രൂപ വിലയിലാണ് ഷോറൂമുകളില്‍ ലഭ്യമാവുക. വില ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

റെഡി-ഗോ ലിമിറ്റഡ് എഡിഷനില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമെ ഒരുങ്ങുകയുള്ളൂ. വൈറ്റ്, സില്‍വര്‍, റെഡ് എന്നീ മൂന്നു നിറങ്ങളില്‍ ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്കിനെ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.
Most Read: ടിയാഗൊ NRG എഡിഷന്‍ ഈ മാസം —ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

രാജ്യത്തുടനീളമുള്ള ഡാറ്റ്‌സന്‍, നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ ലിമിറ്റഡ് എഡിഷന്‍ റെഡി-ഗോ വില്‍പനയ്‌ക്കെത്തി കഴിഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് റെഡി-ഗോയെ അപേക്ഷിച്ച് കൂടുതല്‍ ഫീച്ചറുകളും സൗകര്യങ്ങളുമാണ് റെഡി-ഗോ ലിമിറ്റഡ് എഡിഷന്റെ പ്രധാന സവിശേഷത.

ഡിസൈനിലും പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. കറുപ്പ് പശ്ചാത്തലമുള്ള മേല്‍ക്കൂര, ഇരുവശത്തുമുള്ള ബോഡി ഗ്രാഫിക്‌സ്, മുന്‍ പിന്‍ ബമ്പറുകളിലുള്ള അണ്ടര്‍കവറുകളെന്നിവ മാറ്റങ്ങളില്‍പ്പെടും.

ലിമിറ്റഡ് എഡിഷനായതുകൊണ്ടു ഗ്രില്ലില്‍ ചുവപ്പ് നിറാലങ്കാരം കാണാം. പിറകിലെ ടെയില്‍ഗേറ്റിലും ഇതേ ചുവപ്പുനിറം പിന്തുണയര്‍പ്പിക്കുന്നുണ്ട്. അകത്തളത്തില്‍ കറുപ്പും ചുവപ്പും ഇടകലര്‍ന്ന തുകല്‍ അപ്‌ഹോള്‍സ്റ്ററിയാണ് മുഖ്യാകര്‍ഷണം.

എസി വെന്റുകള്‍ക്കും കാര്‍പറ്റ് മാറ്റുകള്‍ക്കും കോണ്‍ട്രാസ്റ്റ് നിറം നല്‍കാന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഗിയര്‍നോബില്‍ സാറ്റിന്‍ ക്രോം ഫിനിഷാണ് ഒരുങ്ങുന്നത്. പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സറുകള്‍, ഡിസ്റ്റന്‍സ് ഡിസ്‌പ്ലേ ഡിവൈസ്, ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയെല്ലാം മോഡലിന്റെ മറ്റു വിശേഷങ്ങളാണ്.
Most Read: പുതിയ മാരുതി എര്‍ട്ടിഗ — അറിയണം ഈ പത്തു കാര്യങ്ങള്‍

രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് റെഡി-ഗോ ലിമിറ്റഡ് എഡിഷനില്‍ അണിനിരക്കുന്നത്. ഹാച്ച്ബാക്കിലുള്ള 799 സിസി പെട്രോള്‍ എഞ്ചിന് 53 bhp കരുത്തും 72 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 67 bhp കരുത്തും 91 Nm torque ഉം 999 സിസി എഞ്ചിന്‍ പതിപ്പ് ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലും.
{document1}


Click it and Unblock the Notifications