ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

By Dijo Jackson

ടിയാഗൊ വന്നിട്ട് രണ്ടുവര്‍ഷമായി. ഹാച്ച്ബാക്കിനെ പുതുക്കണമെന്നു ടാറ്റയ്ക്ക് ഇതുവരെ തോന്നിയിട്ടില്ല. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മാരുതി സെലറിയോ, നിസാന്‍ മൈക്ര; പ്രധാനമായും ഈ മൂന്നു മോഡലുകളോടാണ് ടിയാഗൊയുടെ മത്സരം. പ്രകടനക്ഷമതയായാലും ഫീച്ചറുകളായാലും ടാറ്റ ടിയാഗൊയ്ക്ക് ശ്രേണിയില്‍ വലിയ ഭീഷണികള്‍ ഇതുവരെയില്ല. വര്‍ഷം രണ്ടായിട്ടും ടിയാഗൊയുടെ പ്രചാരം കുറയാത്തതിന് കാരണവുമിതുതന്നെ.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

എന്നാല്‍ മാറ്റം അനിവാര്യമാണ്. വരാന്‍പോകുന്ന ടിയാഗൊ JTP പതിപ്പ് ഹാച്ച്ബാക്കിന് പുതുമ സമര്‍പ്പിക്കും. പക്ഷെ ഇതിനിടയില്‍ ആരാധകര്‍ക്കായി ടാറ്റ ഒരു സര്‍പ്രൈസ് ഒരുക്കിവെച്ചിട്ടുണ്ട്. ടിയാഗൊ JTP -ക്ക് മുമ്പ് ടിയാഗൊ NRG മോഡലിനെ കമ്പനി വിപണിയില്‍ കൊണ്ടുവരും.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

ടിയാഗൊയുടെ ക്രോസ്ഓവര്‍ പരിവേഷമാണ് NRG എഡിഷന്‍. സെപ്തംബര്‍ 12 -ന് വിപണിയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ ടിയാഗൊ NRG എഡിഷന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരം കൈയ്യടക്കുകയാണ്.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

മാരുതി സെലറിയോ X, ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ഹ്യുണ്ടായി i20 ആക്ടിവ് മോഡലുകള്‍ അണിനിരക്കുന്ന ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് നിരയിലെ ഏറ്റവും പുതിയ അംഗമായിരിക്കും ടിയാഗൊ NRG. 4.2 ലക്ഷം രൂപ മുതല്‍ മോഡലിന് വില തുടങ്ങുമെന്നാണ് സൂചന.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ക്രോസ് ഹാച്ച്ബാക്കെന്ന വിശേഷണം ടിയാഗൊ NRG കൈയ്യടക്കും. 4.63 ലക്ഷം രൂപയാണ് മാരുതി സെലറിയോ X -ന് വിപണിയില്‍ വില.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

ക്രോസ്ഓവര്‍ കുപ്പായമിട്ട പുതിയ ടിയാഗൊയില്‍ കറുത്ത ബോഡി കിറ്റിനാണ് പ്രാതിനിധ്യം. പുറംമോടിയ്ക്ക് അടിവരയിട്ടൊരുങ്ങുന്ന പ്ലാസ്റ്റിക് ക്ലാഡിംഗ് മോഡലിന് ക്രോസ്ഓവര്‍ പരിവേഷം ചാര്‍ത്തുന്നതില്‍ പരാജയപ്പെടുന്നില്ല.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

മുന്‍ പിന്‍ ബമ്പറുകളിലും ഇതേ പ്ലാസ്റ്റിക് ക്ലാഡിംഗ് ഇടംപിടിക്കുന്നുണ്ടെന്ന് ചിത്രങ്ങളില്‍ വ്യക്തം. സൈഡ് സ്‌കേര്‍ട്ടുകള്‍ക്കും വീല്‍ ആര്‍ച്ചുകള്‍ക്കും പേരിനുമാത്രമുള്ള സ്‌കഫ് പ്ലേറ്റുകള്‍ക്കും കറുപ്പാണ് നിറം.

Most Read: ടിവിഎസ് അപാച്ചെയിലുള്ള ഹെഡ്‌ലാമ്പ് അനധികൃതം, പറയുന്നത് പൊലീസ്

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

ഇതുകൂടാതെ പുറംമോടിയിലെ കറുപ്പ് ഘടകങ്ങളില്‍ ഗ്രില്ലും മിററുകളും ഡോര്‍ ഹാന്‍ഡിലുകളും റൂഫ് റെയിലുകളും B പില്ലറും പെടും. പിറകില്‍ ടെയില്‍ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്ലാസ്റ്റിക് ക്ലാഡിംഗിലാണ് ബാഡ്ജുകള്‍ പതിയുന്നത്.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

എന്തായാലും ഹാച്ച്ബാക്ക് പരുക്കനാണെന്നു ആദ്യകാഴ്ചയില്‍തന്നെ അനുഭവപ്പെടും. ഇരുണ്ട സ്‌മോക്ക്ഡ് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഇരട്ട നിറമുള്ള നാലു സ്‌പോക്ക് അലോയ് വീലുകളും ടിയൊഗ NRG എഡിഷന്റെ ഡിസൈന്‍ സവിശേഷതകളാണ്.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

സ്റ്റാന്‍ഡേര്‍ഡ് ടിയാഗൊയ്ക്ക് 170 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സെങ്കില്‍ പുതിയ ടിയാഗൊ NRG എഡിഷന് 180 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 3,793 mm നീളവും 1,665 mm വീതിയും 1,587 mm ഉയരവും സ്റ്റാന്‍ഡേര്‍ഡ് ടിയാഗൊ ഹാച്ച്ബാക്കിനുണ്ട്.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

ആകാരയളവില്‍ വലിയ വ്യത്യാസം ടിയാഗൊ NRG എഡിഷന്‍ കുറിക്കില്ല. 2,400 mm വീല്‍ബേസ് NRG എഡിഷനിലും തുടരും. പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം പുതിയ മോഡലിന്റെ അകത്തളത്തില്‍ 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഒരുങ്ങുന്നത്.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

എസി വെന്റുകള്‍, സെന്റര്‍ കണ്‍സോള്‍, ഗിയര്‍ ലെവര്‍ എന്നിവയ്ക്ക് കോണ്‍ട്രാസ്റ്റ് നിറമാണ്. റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറയും ഹാര്‍മന്‍ ഓഡിയോ സംവിധാനവും ഉള്ളിലെ മുഖ്യാകര്‍ഷണങ്ങളായി മാറും.

Most Read: കാര്‍ ശരിയാക്കാന്‍ 1.68 ലക്ഷം രൂപ —സ്‌കോഡ ഡീലര്‍ഷിപ്പിന്റെ പകല്‍ക്കൊള്ള കൈയ്യോടെ പിടിക്കപ്പെട്ടു

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ടാറ്റ ടിയാഗൊ NRG എഡിഷനിലും തുടരും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും. മോഡലില്‍ എഎംടി ഗിയര്‍ബോക്‌സിനെ കമ്പനി നല്‍കില്ല.

ടിയാഗൊ NRG എഡിഷന്‍ ഈ മാസം — ഇത്, ഫോര്‍ഡ് ഫ്രീസ്റ്റൈലിനുള്ള ടാറ്റയുടെ മറുപടി

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഹാച്ച്ബാക്കില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

Image Source: TeamBHP

{document1}

Malayalam
English summary
Tata Tiago NRG Cross Hatchback Details Revealed — To Rival Maruti Celerio X. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more