ഓടിക്കൊണ്ടിരുന്ന ഫോർഡ് ഐക്കോണിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന ഫോർഡ് ഐക്കോൺ കാറിന് തീപിടിച്ചു, ഉള്ളിൽ കുടുങ്ങിയ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയർ മരിച്ചു. സംഭവം നടന്നത് ഗ്രേറ്റർ നോയിഡയിലെ കാസ്ന എന്ന പ്രദേശത്തുള്ള Pi-II സെക്ടറിലാണ്. പവൻ ധിവാൻ എന്ന 45 വയസ്സുകാരനാണ് ഈ ദാരുണാന്ത്യം സംഭവിച്ചത്.

ഓടിക്കൊണ്ടിരുന്ന ഫോർഡ് ഐക്കോണിന് തീപിടിച്ചു

കാസ്സിയ എസ്റ്റേറ്റിലെ Pi-I സെക്ടറിലെ താമസക്കാരനായിരുന്ന പവൻ, രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു. പവന്റെ വീടിന് 500 മീറ്റർ അകലെ വച്ചാണ് സംഭവം നടന്നത്.

ഓടിക്കൊണ്ടിരുന്ന ഫോർഡ് ഐക്കോണിന് തീപിടിച്ചു

DPS സൊസൈറ്റിക്ക് സമീപം രാവിലെ 5.30 ഓടെയാണ് അപകടം സംഭവിച്ചത്.

രാവിലെ പ്രഭാതസവാരിക്കെത്തിയവരാണ് അപകടം നടന്ന വിവരം ഉടൻ തന്നെ പോലീസിനെ അറിയിച്ചത്.

Most Read: കരുതിയതുപോലെ തന്നെ, പുത്തന്‍ എര്‍ട്ടിഗയും ഇന്ത്യയില്‍ ഹിറ്റ്

ഓടിക്കൊണ്ടിരുന്ന ഫോർഡ് ഐക്കോണിന് തീപിടിച്ചു

പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അപകടം സംഭിവിച്ച ഫോർഡ് ഐക്കോൺ ഡീസൽ സെഡാനെ പൂർണമായും തീ വിഴുങ്ങിയിരുന്നു. ഡ്രൈവർ രക്ഷപ്പെടാനാവാത്ത വിധം കാറിനുള്ളിൽ കുടുങ്ങിയിരുന്നു.

ഓടിക്കൊണ്ടിരുന്ന ഫോർഡ് ഐക്കോണിന് തീപിടിച്ചു

മരിച്ച പവൻ ധിവാൻ ഹിമാചൽ പ്രദേശിലെ അംബ സ്വദേശിയാണ്. ഭാര്യയ്ക്കും മകനുമൊപ്പം ഗ്രേറ്റർ നോയിഡയിലായിരുന്നു അദ്ദേഹം താമസിച്ചിരിന്നത്. കാർ തീപിടിക്കാനുള്ള കാരണം അന്വേഷിച്ച് വരികയാണ്.

ഓടിക്കൊണ്ടിരുന്ന ഫോർഡ് ഐക്കോണിന് തീപിടിച്ചു

കാറിന്റെ ഡോറുകൾ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യപ്പെട്ട അവസ്ഥയിലാണ്. "ഓടിക്കൊണ്ടിരിക്കുമ്പോൾ കാറിന് തീപിടിച്ചതായ പോലെയാണ് പ്രദമദൃഷ്ടിയിൽ വെളിവാകുന്നത്, കാറിനകത്തുണ്ടായിരുന്ന ആൾക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ പുറത്തുവരാൻ സാധിച്ചില്ല", ഗ്രേറ്റർ നോയിഡ സർക്കിൾ നിഷാങ്ക് ശർമ്മ പറയുന്നു.

ഓടിക്കൊണ്ടിരുന്ന ഫോർഡ് ഐക്കോണിന് തീപിടിച്ചു

വാഹനത്തിന്റെ രജിസ്ട്രേഷൻ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്. വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് പവന്റെ ഒരു സഹപാഠിയുടെ പേരിലാണ്. രണ്ട് വർഷം മുമ്പാണ് പവൻ ഇയാളിൽ നിന്ന് വാഹനം വാങ്ങിച്ചത്.

Most Read: പുത്തൻ ബുള്ളറ്റും 390 ഡ്യൂക്കും മുഖാമുഖം, ആര് ജയിക്കും?

ഓടിക്കൊണ്ടിരുന്ന ഫോർഡ് ഐക്കോണിന് തീപിടിച്ചു

സംഭവം നടന്നത് പവന്റെ വീടിന് സമീപമായത് കൊണ്ട് കാർ തിരിച്ചറിഞ്ഞത് പവന്റെ അയൽവാസിയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീ ഉണ്ടാവാൻ കാരണമെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിന് ശേഷം പവൻ ധിവാന്റെ മൃതശരീരം പോസ്റ്റ്മോർട്ടത്തിനയച്ചു.

More from DriveSpark

Article Published On: Wednesday, December 26, 2018, 16:11 [IST]
English summary
ford ikon catches fire while running: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X