ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

By Dijo Jackson

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യന്‍ തീരമണഞ്ഞു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ആഢംബര സെഡാന്റെ ഏറ്റവും പുതിയ പതിപ്പിനെ ദില്ലിയില്‍ നിന്നുള്ള വ്യവസായിയാണ് സ്വന്തമാക്കിയത്.

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

ഡിസംബര്‍ മാസം ഇന്ത്യയില്‍ അവതരിച്ച 2018 മാസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 2.7 കോടി രൂപ മുതലാണ്.

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

പുതിയ ഡിസൈന്‍-ഫീച്ചര്‍ അപ്ഡേറ്റുകളാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ വിശേഷങ്ങള്‍. ഗ്രാന്‍ലൂസ്സോ, ഗ്രാന്‍സ്പോര്‍ട് എന്നീ രണ്ട് വേരിയന്റുകളിലാണ് പുതിയ ക്വാത്രോപോര്‍ത്തെ ജിടിഎസിനെ മസെരാട്ടി അണിനിരത്തുന്നത്.

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

പരിഷ്‌കരിച്ച ഫ്രണ്ട് റിയര്‍ ബമ്പര്‍ ഡിസൈന്‍, ഗ്ലെയര്‍-ഫ്രീ ഹൈ ബീം അസിസ്റ്റിനൊപ്പമുള്ള പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഹെഡ് ലൈറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് 2018 ക്വാത്രോപോര്‍ത്തെയുടെ പ്രധാന അപ്ഡേറ്റുകള്‍.

Recommended Video

Shocking Car Accident That Happened In Karunagappally, Kerala
ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

ഗ്രാന്‍ലൂസ്സോ പതിപ്പില്‍ ഫ്രണ്ട് ലിപ്, ക്രോം ബമ്പര്‍ ഘടകങ്ങള്‍, ബോഡി നിറത്തിലുള്ള സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിവയെ മസെരാട്ടി അധികമായി നല്‍കുന്നുണ്ട്.

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

ഒപ്പം ബ്ലാക് ബ്രേക്ക് കാലിപ്പറുകളോട് കൂടിയ പുതിയ 20 ഇഞ്ച് മെര്‍കൂറിയോ അലോയ് വീലുകളും, വിംഗുകളിലുള്ള ഗ്രാന്‍ഡ് ലൂസ്സോ ബാഡ്ജിങ്ങും ഗ്രാന്‍ഡ് ലൂസ്സോ പതിപ്പിന്റെ ഹൈലൈറ്റാണ്.

Trending On DriveSpark Malayalam:

ഉപേക്ഷിക്കാന്‍ മനസ് വന്നില്ല; മാരുതി 800 നെ ബൈക്കാക്കി മാറ്റി വിദ്യാര്‍ത്ഥി

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

ക്വാത്രോപോര്‍ത്തെയുടെ സ്പോര്‍ടി വേരിയന്റാണ് ഗ്രാന്‍സ്പോര്‍ട്. വെട്ടിയൊതുക്കിയ ഫ്രണ്ട് പ്രൊഫൈലും, സൈഡ് ഇന്‍ടെയ്ക്കുകളും, എയറോഡൈനാമിക് സ്പ്ലിറ്ററുകളും, സെന്‍ട്രല്‍ സ്പോയിലറും ഉള്‍പ്പെടുന്നതാണ് ഗ്രാന്‍സ്പോര്‍ട് വേരിയന്റിന്റെ മുഖരൂപം.

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

ഇതിനൊപ്പം ഓപ്ഷനല്‍ എക്സ്റ്റീരിയര്‍ കാര്‍ബണ്‍ പാക്കേജും വേരിയന്റില്‍ മസെരാട്ടി ലഭ്യമാക്കുന്നുണ്ട്. പരിഷ്‌കരിച്ച അപ്ഹോള്‍സ്റ്ററിയും, 8.4 ഇഞ്ച് മാസെരാട്ടി ടച്ച് കണ്‍ട്രോള്‍ പ്ലസ് (MTC+) സംവിധാനവുമാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം.

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

ആറ് എയര്‍ബാഗുകള്‍, ആക്ടിവ് ഹെഡ്റെസ്റ്റുകള്‍, ലെയ്ന്‍ കീപ്പിംഗ് അസിസ്റ്റ്, ആക്ടിവ് സ്പോട് അസിസ്റ്റ് ഉള്‍പ്പെടുന്നതാണ് 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ സുരക്ഷാമുഖം.

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

522 bhp കരുത്തും 710 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.8 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനിലാണ് 2018 ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ വരവ്. 8 സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് മുഖേന റിയര്‍ വീലുകളിലേക്ക് കരുത്തെത്തും.

Trending On DriveSpark Malayalam:

സിഗ്നല്‍ കാത്തു കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

കേവലം 4.7 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത ക്വാത്രോപോര്‍ത്തെ ജിടിഎസ് കൈവരിക്കും. മണിക്കൂറില്‍ 310 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.

ആദ്യ 2018 മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസ് ഇന്ത്യയില്‍!

ആസ്റ്റണ്‍ മാര്‍ട്ടിന്‍ റാപിഡ്, പോര്‍ഷ പനാമേര എന്നിവരാണ് പുതിയ മസെരാട്ടി ക്വാത്രോപോര്‍ത്തെ ജിടിഎസിന്റെ പ്രധാന എതിരാളികള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, January 3, 2018, 13:24 [IST]
English summary
First 2018 Maserati Quattroporte GTS Arrives In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X