പവര്‍ട്രെയിന്‍ മൊഡ്യൂള്‍ കണ്‍ട്രോളില്‍ പ്രശ്‌നം — ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

By Dijo Jackson

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു. എസ്‌യുവിയുടെ പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളില്‍ നിര്‍മ്മാണപ്പിഴവ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ നടപടി. 2017 നവംബറിനും 2018 മാര്‍ച്ചിനുമിടയില്‍ നിര്‍മ്മിച്ച 7,249 ഇക്കോസ്‌പോര്‍ട് പെട്രോള്‍ മോഡലുകളിലാണ് (പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകള്‍) പ്രശ്‌നസാധ്യത കണ്ടെത്തിയിരിക്കുന്നത്.

പവര്‍ട്രെയിന്‍ മൊഡ്യൂള്‍ കണ്‍ട്രോളില്‍ പ്രശ്‌നം — ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളിലെ തകരാര്‍ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റിലൂടെ പരിഹരിക്കപ്പെടുമെന്ന് കമ്പനി വ്യക്തമാക്കി. അതിവേഗം ബാറ്ററി തീരുക, പെട്ടെന്നു ആക്‌സിലറേഷന്‍ കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ പവര്‍ട്രെയിന്‍ കണ്‍ട്രോള്‍ മൊഡ്യൂളില്‍ തകരാറുള്ളതിന്റെ സൂചനയാണ്.

പവര്‍ട്രെയിന്‍ മൊഡ്യൂള്‍ കണ്‍ട്രോളില്‍ പ്രശ്‌നം — ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ നേരിട്ടു വിവരമറിയിക്കും. കമ്പനിയുടെ വെബ്സൈറ്റില്‍ വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് തിരിച്ചുവിളിച്ച കൂട്ടത്തില്‍ സ്വന്തം കാറുമുണ്ടോയെന്ന് ഉടമകള്‍ക്കും പരിശോധിക്കാം.

പവര്‍ട്രെയിന്‍ മൊഡ്യൂള്‍ കണ്‍ട്രോളില്‍ പ്രശ്‌നം — ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

കഴിഞ്ഞ വര്‍ഷം നവംബറിലാണ് മാറ്റങ്ങളോടെ പുതിയ ഇക്കോസ്പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തിയത്. ശേഷം എസ്‌യുവിക്ക് ലഭിക്കുന്ന പ്രചാരം മുന്‍നിര്‍ത്തി ആദ്യം വേണ്ടെന്നുവെച്ച 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനെ ഇക്കോസ്പോര്‍ടില്‍ കമ്പനി വീണ്ടും അവതരിപ്പിച്ചു.

Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

പവര്‍ട്രെയിന്‍ മൊഡ്യൂള്‍ കണ്‍ട്രോളില്‍ പ്രശ്‌നം — ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ ഫോര്‍ഡ് ഇക്കോസ്പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റില്‍ തുടക്കം മുതല്‍ക്കെ ലഭ്യമാണ്. കഴിഞ്ഞ വര്‍ഷമാണ് ഫിയസ്റ്റ സെഡാന്‍, ഫിഗൊ ഹാച്ച്ബാക്ക് മോഡലുകളെ ഫോര്‍ഡ് തിരിച്ചുവിളിച്ചത്.

പവര്‍ട്രെയിന്‍ മൊഡ്യൂള്‍ കണ്‍ട്രോളില്‍ പ്രശ്‌നം — ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

ഫോര്‍ഡ് കൂടി തിരിച്ചുവിളിക്കല്‍ നടപടികളിലേക്ക് നീങ്ങുമ്പോള്‍ കഴിഞ്ഞ നാലു മാസത്തിനിടെ എല്ലാം വാഹന നിര്‍മ്മാതാക്കളും കൂടി തിരിച്ചുവിളിച്ച ആകെ മോഡലുകളുടെ എണ്ണം ഒന്നരലക്ഷം കടക്കും.

Most Read: വൈദ്യുത കാര്‍ ലോകത്ത് ഇനി മാരുതിയും, പ്രതീക്ഷ ഉയര്‍ത്തി വാഗണ്‍ആര്‍ ഇവി

പവര്‍ട്രെയിന്‍ മൊഡ്യൂള്‍ കണ്‍ട്രോളില്‍ പ്രശ്‌നം — ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തിരിച്ചുവിളിക്കുന്നു

വാതക പുറന്തള്ളല്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ തിരിച്ചുവിളിച്ചതും കഴിഞ്ഞ ദിവസമാണ്. 2017 മാര്‍ച്ച് ആറിനും ഡിസംബര്‍ ഒന്നിനുമിടയില്‍ നിര്‍മ്മിച്ച കാറുകളിലാണ് കമ്പനി പ്രശ്‌നം കണ്ടെത്തിയത്. അതേസമയം ഒരുവിധത്തിലും യാത്രക്കാരുടെ സുരക്ഷയെ ഈ തകരാര്‍ ബാധിക്കില്ലെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ്
English summary
Ford EcoSport Recalled In India Over PCM Issue — 7249 Models Affected. Read in Malayalam.
Story first published: Friday, September 7, 2018, 20:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X