മാരുതി സ്വിഫ്റ്റിനോട് മുട്ടാന്‍ പുത്തന്‍ ഫോര്‍ഡ് ഫിഗൊ
ഒക്ടോബറിലാണ് പുത്തന്‍ ആസ്‌പൈറിനെ ഫോര്‍ഡ് വിപണിയില്‍ കൊണ്ടുവന്നത്. ആസ്‌പൈറിനെ പരിഷ്‌കരിച്ച സ്ഥിതിക്ക് ഫിഗൊയെയും കമ്പനി ഉടന്‍ പുതുക്കുമെന്ന് അന്നുമുതല്‍ കേള്‍ക്കുന്നു. കരുതിയതുപോലെ തന്നെ കാര്യങ്ങള്‍; ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിനെയും എത്രയുംവേഗം വില്‍പ്പനയ്ക്ക് അണിനിരത്താനുള്ള തിടുക്കം ഫോര്‍ഡ് കാട്ടിത്തുടങ്ങി.

ഹാച്ച്ബാക്കിന്റെ പരീക്ഷണയോട്ടം ഇന്ത്യന്‍ നിരത്തുകളില്‍ തകൃതിയായി നടക്കുന്നു. കഴിഞ്ഞദിവസം ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട പുതിയ ഫിഗൊ 'ബ്ലൂ' പതിപ്പ് കമ്പനിയുടെ നീക്കങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരികയാണ്. ആസ്‌പൈറിന് സംഭവിച്ച മാറ്റങ്ങള്‍ മുഴുവന്‍ പുതിയ ഫിഗൊയിലും കാണാം.

ആസ്‌പൈറിന് സമാനമായി ക്രോം പ്രാതിനിധ്യമുള്ള ഗ്രില്ല് ഫിഗൊയിലും ഒരുങ്ങുന്നു. ഹണികോമ്പ് ശൈലിയാണ് ഗ്രില്ലിന്. ബമ്പറുകള്‍ക്ക് പരിഷ്‌കാരം സംഭവിച്ചു. 16 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍ക്ക് കറുപ്പാണ് നിറം.

ഡോറുകള്‍ക്ക് അടിവരയിട്ട് പുതിയ ഗ്രാഫിക്‌സും പുറംമോടിയില്‍ പതിഞ്ഞിട്ടുണ്ട്. പുതിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഇരട്ടനിറ ശൈലിയും പിറകിലെ ബ്ലൂ ബാഡ്ജും 2019 ഫിഗൊയുടെ വിശേഷങ്ങളില്‍പ്പെടും.
Most Read: വീണ്ടും മാരുതി, ഇന്ത്യൻ കാറുകളിൽ ബമ്പർ ഹിറ്റായി സ്വിഫ്റ്റ്

ഇത്തവണ മേല്‍ക്കൂരയില്‍ പരിഷ്‌കരിച്ച എല്‍ഇഡി സ്റ്റോപ്പ് ലാമ്പുകളാണ് കമ്പനി നല്‍കുന്നത്. ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പായിരിക്കും ബ്ലൂ ബാഡ്ജില്‍ വിപണിയില്‍ എത്തുക. ആസ്‌പൈറിലെ സൗകര്യങ്ങള്‍ മുഴുവന്‍ പുത്തന്‍ ഫിഗൊയിലും കമ്പനി നടപ്പിലാക്കും.

മഴ വീണാല്‍ താനെ പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ഓട്ടോ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം. ഫോര്‍ഡിന്റെ 6.5 ഇഞ്ച് SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാകും ഉള്ളില്‍ ഒരുങ്ങുക.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. പതിവുപോലെ പുതിയ കാറിലും സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഫോര്‍ഡ് സ്വീകരിക്കില്ല.

ഇരട്ട മുന്‍ എയര്‍ബാഗുകളും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും വകഭേദങ്ങള്‍ക്ക് മുഴുവന്‍ ലഭിക്കും. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളുടെ പട്ടിക പൂര്‍ണ്ണമാക്കും.

അതേസമയം ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമെ സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ ഒരുങ്ങുകയുള്ളൂ. ഒരുപക്ഷെ ഏറ്റവും ഉയര്‍ന്ന ഓട്ടോമാറ്റിക് പതിപ്പില്‍ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ലോഞ്ച് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, മുതലായ നൂതന സംവിധാനങ്ങള്‍ കമ്പനി നല്‍കും.

96 bhp കരുത്തുള്ള 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍, 100 bhp കരുത്തുള്ള 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ പുത്തന്‍ ഫിഗൊയില്‍ തുടിക്കുമെന്നാണ് വിവരം. അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്.

ഫിഗൊയ്ക്ക് ഓട്ടോമാറ്റിക് പതിപ്പ് ലഭിക്കുകയാണെങ്കില്‍ തന്നെ ഇക്കോസ്‌പോര്‍ടിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും കമ്പനി ഉപയോഗിക്കുക. ആസ്‌പൈര്‍ ഓട്ടോമാറ്റിക്കിലെ പോലെ ആറു സ്പീഡ് ഗിയര്‍ബോക്‌സ് ഫിഗൊ ഓട്ടോമാറ്റിക്കിനും പ്രതീക്ഷിക്കാം.

വിപണിയില്‍ മാരുതി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 കാറുകളുമായാണ് ഫോര്‍ഡ് ഫിഗൊയുടെ മത്സരം. നിലവിലെ വിലസൂചികയിലും താഴെയാകും ഫിഗൊയെ ഫോര്‍ഡ് കൊണ്ടുവരിക.
Most Read: ഡ്യുക്കാട്ടി വാങ്ങാന്‍ കെടിഎമ്മിനും ബജാജിനും മോഹം— വില്‍ക്കാന്‍ ഫോക്‌സ്‌വാഗണ്‍ തയ്യാര്‍?

നേരത്തെ ആസ്‌പൈറിലും ഇതേ നടപടി കമ്പനി കൈക്കൊണ്ടിരുന്നു. അഞ്ചു മുതല്‍ ഏഴരലക്ഷം രൂപ വരെ മോഡലിന് വില കരുതാം. നിലവില്‍ 5.61 ലക്ഷം മുതല്‍ 8.25 ലക്ഷം രൂപ വരെയാണ് ഫിഗൊ മോഡലുകള്‍ക്ക് വില.
Image Source: TeamBHP


Click it and Unblock the Notifications








