ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

By Staff

മാരുതിക്ക് പിന്നാലെ ഉത്സവകാലത്തിന് ഹ്യുണ്ടായിയും ഒരുങ്ങി. കാറുകള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ക്രെറ്റയൊഴികെ മറ്റു ഹ്യുണ്ടായി മോഡലുകളില്‍ ഒന്നരലക്ഷം രൂപ വരെയുള്ള വിലക്കിഴിവ് നേടാനാണ് ഉപഭോക്താക്കള്‍ക്ക് അവസരം. സെപ്തംബറിലെ ഹ്യുണ്ടായി കാര്‍ ഓഫറുകള്‍ പരിശോധിക്കാം —

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

ഹ്യുണ്ടായി ഇയോണ്‍

ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ കാറാണ് ഇയോണ്‍. 55,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഇത്തവണ ഹാച്ച്ബാക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇയോണിന്റെ വകഭേദങ്ങളില്‍ മുഴുവന്‍ 40,000 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപ നേടാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

70,000 രൂപ വരെയാണ് ഗ്രാന്‍ഡ് i10 ഹാച്ച്ബാക്കില്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഓഫര്‍ ആനുകൂല്യങ്ങള്‍. ഇതില്‍ 50,000 രൂപ വിലക്കിഴിവായി കാറില്‍ നേടാം. പഴയ കാര്‍ കൊടുത്തു പുതിയ ഗ്രാന്‍ഡ് i10 വാങ്ങുന്നവര്‍ക്ക് 20,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുക.

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

പുതിയ പരിഷ്‌കരിച്ച ഗ്രാന്‍ഡ് i10 ഈ മാസം വില്‍പനയ്‌ക്കെത്തുന്നപക്ഷം വിലക്കിഴിവില്‍ പതിനായിരം രൂപ കുറയുമെന്നാണ് വിവരം. മോഡലിന്റെ ടാക്‌സി പതിപ്പില്‍ 25,00 രൂപ വിലക്കിഴിവും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ലഭിക്കുക.

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

ഹ്യുണ്ടായി എക്‌സെന്റ്

കോമ്പാക്ട് സെഡാന്‍ എക്‌സെന്റില്‍ 85,000 രൂപ വരെയാണ് ഹ്യുണ്ടായി നല്‍കുന്ന ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍. ഇതില്‍ 40,000 രൂപ വിലക്കിഴിവായും 45,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും ഉപഭോക്താക്കള്‍ക്ക് നേടാം. മോഡലിന്റെ ടാക്‌സി പതിപ്പില്‍ 25,000 രൂപ വിലക്കിഴിവും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ലഭിക്കുക.

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

ഹ്യുണ്ടായി എലൈറ്റ് i20, i20 ആക്ടിവ്

30,000 രൂപ വരെയാണ് ഹ്യുണ്ടായി എലൈറ്റ് i20, i20 ആക്ടിവ് മോഡലുകളില്‍ ആനുകൂല്യങ്ങള്‍ നേടാനുള്ള അവസരം. മോഡലുകളില്‍ വിലക്കിഴിവുണ്ടായിരിക്കില്ല. പഴയ കാര്‍ കൊടുത്തു എക്‌സ്‌ചേഞ്ച് ബോണസായി മാത്രമെ 30,000 രൂപയുടെ പരമാവധി ഇളവ് നേടാന്‍ കഴിയുകയുള്ളൂ.

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

ഹ്യുണ്ടായി വേര്‍ണ

60,000 രൂപയാണ് വേര്‍ണ സെഡാനില്‍ ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുള്ള വിലക്കിഴിവ്. കമ്പനി കൊണ്ടാടുന്ന വാര്‍ഷികാഘോഷങ്ങളുടെ അടിസ്ഥാനത്തില്‍ 20,000 രൂപയുടെ ആനുകൂല്യം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി വേര്‍ണയില്‍ ഒരുങ്ങും. 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഓഫര്‍ ആനുകൂല്യങ്ങളില്‍പ്പെടും.

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

ഹ്യുണ്ടായി എലാന്‍ട്ര

ഉയര്‍ന്ന മോഡലുകളിലാണ് ഹ്യുണ്ടായി വലിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം എലാന്‍ട്രയില്‍ 1.30 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേടാം.

Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പുതിയ എലാന്‍ട്രയില്‍ ആദ്യവര്‍ഷം കോമ്പ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും അടുത്ത മൂന്നുവര്‍ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും കമ്പനി സൗജന്യമായി ലഭ്യമാക്കും.

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

എലാന്‍ട്ര പെട്രോളില്‍ 96,000 രൂപയും എലാന്‍ട്ര ഡീസലില്‍ ഒരുലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് പ്രീമിയം ഇനത്തില്‍ മാത്രം കമ്പനി ഇളവ് നല്‍കുന്നത്. ഇതിനുപുറമെ 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും മോഡലില്‍ നേടാം.

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

ഹ്യുണ്ടായി ട്യുസോണ്‍

ട്യുസോണിലാണ് ഒന്നരലക്ഷം രൂപയുടെ ആനുകൂല്യം കമ്പനി ലഭ്യമാക്കുന്നത്. എലാന്‍ട്രയിലെന്നപോലെ ട്യൂസോണിലും ആദ്യവര്‍ഷം കോമ്പ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും അടുത്ത മൂന്നുവര്‍ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും കമ്പനി സൗജന്യമായി ഉറപ്പുവരുത്തും.

Most Read: വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

ഒന്നരലക്ഷം രൂപവരെ വിലക്കിഴിവില്‍ ഹ്യുണ്ടായി കാറുകള്‍ — അറിയേണ്ടതെല്ലാം

ഇത്തരത്തില്‍ പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ 1.06 ലക്ഷം, 1.20 ലക്ഷം രൂപ എന്നിങ്ങനെ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ഇളവു ലഭിക്കും. 30,000 രൂപയാണ് ട്യുസോണിലുള്ള എക്‌സ്‌ചേഞ്ച് ബോണസ് [Source: MycarHelpline].

More from DriveSpark

Article Published On: Friday, September 7, 2018, 14:15 [IST]
English summary
Hyundai Car Offers In September. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X