സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

By Staff

2018 ഒക്ടോബര്‍ 23 -ന് വിപണിയില്‍ എത്തിയ സാന്‍ട്രോ, ഹ്യുണ്ടായിക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു മുന്നേറുകയാണ്. സാന്‍ട്രോയുടെ തിരിച്ചുവരവ് ചെറുകാര്‍ ശ്രേണിയിലെ സമവാക്യങ്ങള്‍ മുഴുവന്‍ തകിടംമറിച്ചു. അവതരിച്ച് ഒരുമാസം കഴിയുന്നതിന് മുമ്പെ 35,000 ബുക്കിംഗാണ് സാന്‍ട്രോ കൈയ്യടക്കിയത്.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്നായി 1.29 ലക്ഷത്തില്‍പ്പരം അന്വേഷണങ്ങളും ഹ്യുണ്ടായി ഹാച്ച്ബാക്കിനെ തേടിയെത്തി. അതേസമയം ആവശ്യക്കാരുടെ എണ്ണം ഉത്പാദനശേഷിക്കും മുകളില്‍ കവിയുന്ന സാഹചര്യത്തില്‍ സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി താത്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചു.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

നിലവില്‍ ബുക്ക് ചെയ്തവര്‍ക്കുള്ള യൂണിറ്റ് പുറത്തിറക്കിയതിനു ശേഷം മാത്രമെ സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി പുനരാരംഭിക്കുകയുള്ളൂ. ചെന്നൈ ശാലയില്‍ നിന്നുമിതുവരെ 8,000 സാന്‍ട്രോ ഹാച്ച്ബാക്കുകളാണ് പുറത്തിറങ്ങിയത്.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

മൂന്നുമാസം വരെയാണ് ഇപ്പോള്‍ സാന്‍ട്രോയ്ക്കായുള്ള കാത്തിരിപ്പു സമയം. ഔദ്യോഗികമായി അവതരിക്കുന്നതിന് മുമ്പുതന്നെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേന 15,000 -ത്തില്‍പ്പരം ബുക്കിംഗ് ഹാച്ച്ബാക്ക് നേടിയിരുന്നു.

Most Read: മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

ശ്രേണിയില്‍ ആദ്യമായ ഒരുപിടി സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും പുറമെ പോക്കറ്റിലൊതുങ്ങുന്ന വിലയും മേന്മയേറിയ അകത്തളവും സാന്‍ട്രോയുടെ പ്രചാരത്തിനുള്ള കാരണങ്ങളാണ്. ഹ്യുണ്ടായി നിരയില്‍ ഇയോണിന് പകരക്കാരനാണ് തിരിച്ചെത്തിയ സാന്‍ട്രോ.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

എന്നാല്‍ ഇയോണിനെക്കാളും ഉയര്‍ന്ന തട്ടിലാണ് സാന്‍ട്രോയ്ക്കുള്ള സ്ഥാനം. വിപണിയില്‍ സാന്‍ട്രോ എഎംടിയ്ക്ക് ആവശ്യക്കാരേറെയാണ്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആകെ നേടിയ ബുക്കിംഗുകളില്‍ 21 ശതമാനം സിഎന്‍ജി പതിപ്പുകള്‍ കൈയ്യടക്കുന്നു.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

അഞ്ചു വകഭേദങ്ങളിലായാണ് സാന്‍ട്രോ പെട്രോള്‍ - മാനുവല്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്. സിഎന്‍ജി - എഎംടി, പെട്രോള്‍ - എഎംടി പതിപ്പുകളില്‍ രണ്ടു വകഭേദങ്ങള്‍ മാത്രമെ ലഭ്യമാവുന്നുള്ളൂ. വകഭേദങ്ങള്‍ അടിസ്ഥാനപ്പെടുത്തി ബുക്കിംഗ് വിലയിരുത്തിയാല്‍ സാന്‍ട്രോയുടെ ഇടത്തരം മോഡലുകളോടാണ് വിപണിക്ക് കൂടുതല്‍ പ്രിയം.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

ഫീച്ചറുകള്‍ കുറഞ്ഞ പ്രാരംഭ ഡിലൈറ്റ് (പെട്രോള്‍ - മാനുവല്‍) വകഭേദത്തിന് പ്രചാരം നന്നെ കുറവാണ്. 3.89 ലക്ഷം മുതല്‍ 5.64 ലക്ഷം രൂപ വരെയാണ് സാന്‍ട്രോയ്ക്ക് വിപണിയില്‍ വില. ബുക്കിംഗ് 50,000 പിന്നിടുന്നപക്ഷം സാന്‍ട്രോയുടെ വില ഹ്യുണ്ടായി കൂട്ടും.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ ഒരുങ്ങുന്നത്.

Most Read: ടെറാനോയ്ക്ക് പിഴച്ചിടത്ത് ജയിച്ചു കയറാന്‍ കിക്ക്‌സ് — തന്ത്രങ്ങള്‍ മെനഞ്ഞ് നിസാന്‍

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

ആന്‍ട്രോയ്ഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

ഉയര്‍ന്ന സാന്‍ട്രോ മോഡലുകള്‍ക്ക് ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇംപാക്ട് സെന്‍സിംഗ് ഓട്ടോ ഡോര്‍ ലോക്ക് എന്നിവ കൂടുതലായുണ്ട്. 3,610 mm നീളവും 1,645 mm വീതിയും 1,560 mm ഉയരവും പുതിയ സാന്‍ട്രോ കുറിക്കുന്നു. വീല്‍ബേസ് 2,400 mm.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

14 ഇഞ്ചാണ് ഹാച്ച്ബാക്കിലെ സ്റ്റീല്‍ വീലുകള്‍. 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ പതിപ്പിന് പുറമെ സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ അണിനിരക്കുന്നുണ്ട്. സാന്‍ട്രോയിലുള്ള 1.1 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും.

സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

അഞ്ചു സ്പീഡാണ് ഹാച്ച്ബാക്കിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ ഹ്യുണ്ടായി ആദ്യമായി കൊണ്ടുവരുന്ന എഎംടി കാര്‍ കൂടിയാണ് സാന്‍ട്രോ. മാനുവല്‍, എഎംടി മോഡലുകളില്‍ 20.3 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

More from DriveSpark

Article Published On: Saturday, November 24, 2018, 18:41 [IST]
English summary
Hyundai Santro Bookings Stopped. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X