പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ; വില 7.79 ലക്ഷം രൂപ മുതല്‍

By Dijo Jackson

Recommended Video

Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങിയ ഹ്യുണ്ടായി വേര്‍ണ ഇന്ത്യയില്‍ പുറത്തിറങ്ങി. 7.79 ലക്ഷം രൂപ മുതലാണ് വേര്‍ണ 1.4 ലിറ്റര്‍ പെട്രോള്‍ പതിപ്പിന്റെ വില ആരംഭിക്കുന്നത്.

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ; വില 7.79 ലക്ഷം രൂപ മുതല്‍

രണ്ട് വകഭേദങ്ങളില്‍ മാത്രമാണ് പുത്തന്‍ വേര്‍ണ പെട്രോള്‍ പതിപ്പിന്റെ വരവ്. E, EX വകഭേദങ്ങളാണ് പുതിയ വേര്‍ണ പെട്രോളില്‍ ഒരുങ്ങുന്നത്. യഥാക്രമം 7.79 ലക്ഷം രൂപ, 9.09 ലക്ഷം രൂപ എന്നിങ്ങനെയാണ് പുതിയ വേര്‍ണ E, EX വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില (ദില്ലി).

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ; വില 7.79 ലക്ഷം രൂപ മുതല്‍

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസമാണ് പുതുതലമുറ വേര്‍ണയുമായി ഹ്യുണ്ടായി ഇന്ത്യയില്‍ കടന്നെത്തിയത്. വരവിന് പിന്നാലെ വിപണിയില്‍ തരംഗം തീര്‍ത്ത വേര്‍ണ സെഡാന്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ പ്രതീക്ഷ കാത്തു.

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ; വില 7.79 ലക്ഷം രൂപ മുതല്‍

നിലവില്‍ 30,000 ത്തിലേറെ ഉപഭോക്താക്കളാണ് ഇന്ത്യയില്‍ പുതുതലമുറ വേര്‍ണയെ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ ഉള്‍പ്പെടെ പോയ വര്‍ഷം ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അവതാരമാണ് പുതുതലമുറ ഹ്യുണ്ടായി വേര്‍ണ.

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ; വില 7.79 ലക്ഷം രൂപ മുതല്‍

ആദ്യ വരവില്‍ 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളാണ് പുതുതലമുറ വേര്‍ണയില്‍ ഒരുങ്ങിയത്. എന്നാല്‍ ഇപ്പോള്‍ 99 bhp കരുത്തും 132 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ കാപ്പ ഡ്യൂവല്‍ VTVT പെട്രോള്‍ എഞ്ചിന്‍ പതിപ്പിനെയും വേര്‍ണയില്‍ ഹ്യുണ്ടായി നല്‍കിയിരിക്കുകയാണ്.

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ; വില 7.79 ലക്ഷം രൂപ മുതല്‍

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പമാണ് പുതിയ വേര്‍ണയുടെ കടന്നുവരവ്. മികവേറിയ ഇന്ധനക്ഷമത കാഴ്ചവെക്കാന്‍ പുതിയ വേര്‍ണ പെട്രോള്‍ പതിപ്പിന് സാധിക്കുമെന്നാണ് ഹ്യുണ്ടായിയുടെ വാദം.

Trending On DriveSpark Malayalam:

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ; വില 7.79 ലക്ഷം രൂപ മുതല്‍

നിലവില്‍ 19.1 കിലോമീറ്ററാണ് വേര്‍ണയില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. പുതിയ 1.4 പെട്രോള്‍ പതിപ്പിന് പുറമെ നിലവിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകളിലും പുതുതലമുറ വേര്‍ണ ലഭ്യമാണ്.

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ; വില 7.79 ലക്ഷം രൂപ മുതല്‍

121 bhp കരുത്തും 151 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എഞ്ചിന്‍. 126 bhp കരുത്തും 260 Nm torque മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ ഹ്യുണ്ടായി ലഭ്യമാക്കുന്നുണ്ട്.

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ; വില 7.79 ലക്ഷം രൂപ മുതല്‍

പുതിയ 1.4 ലിറ്റര്‍ പെട്രോള്‍ പതിപ്പിന്റെ പശ്ചാത്തലത്തില്‍ 1.6 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമായിരുന്ന E, EX മാനുവല്‍ വകഭേദങ്ങളെ കമ്പനി പിന്‍വലിച്ചിട്ടുണ്ട്.

Trending On DriveSpark Malayalam:

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

ആരൊക്കെ വന്നാലും ഇന്ത്യയ്ക്ക് പ്രിയം മാരുതി ബ്രെസ്സയോട്; കാരണം ഇതാണ്

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

More from DriveSpark

Article Published On: Wednesday, January 10, 2018, 17:44 [IST]
English summary
Hyundai Verna With 1.4-litre Petrol Engine Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X