കൂടുതല്‍ സവിശേഷതകളുമായി ജീപ് കോമ്പസ് ലിമിറ്റഡ് പ്ലസ്, വില 21.07 ലക്ഷം രൂപ മുതല്‍
കോമ്പസിന് പുതിയ വകഭേദവുമായി ജീപ്. 21.07 ലക്ഷം രൂപ വിലയില്‍ പുതിയ ജീപ് കോമ്പസ് ലിമിറ്റഡ് പ്ലസ് മോഡല്‍ വിപണിയില്‍ പുറത്തിറങ്ങി. ഇനി മുതല്‍ പുതിയ ലിമിറ്റഡ് പ്ലസ് മോഡലാണ് കോമ്പസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദം. പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ കോമ്പസ് ലിമിറ്റഡ് പ്ലസില്‍ ലഭ്യമാണ്.

മാനുവല്‍ ഗിയര്‍ബോക്‌സുള്ള രണ്ടു വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ ലിമിറ്റഡ് പ്ലസ് ഡീസലില്‍ തെരഞ്ഞെടുക്കാം. അതേസമയം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള രണ്ടു വീല്‍ ഡ്രൈവ് ഘടന മാത്രമെ ലിമിറ്റഡ് പ്ലസ് പെട്രോളില്‍ ഒരുങ്ങുകയുള്ളൂ.

21.41 ലക്ഷം രൂപയാണ് ജീപ് കോമ്പസ് ലിമിറ്റഡ് പ്ലസ് 4X2 പെട്രോള്‍ ഓട്ടോമാറ്റിക് മോഡലിന് വില; 22.85 ലക്ഷം രൂപയ്ക്കാണ് ലിമിറ്റഡ് പ്ലസ് 4X4 ഡീസല്‍ മാനുവല്‍ മോഡല്‍ വില്‍പനയ്‌ക്കെത്തുന്നത്. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

ലിമിറ്റഡ് വകഭേദത്തിലുള്ള എല്ലാ ഫീച്ചറുകളും പുതിയ ലിമിറ്റഡ് പ്ലസ് മോഡലിലുണ്ട്. ഇതിനുപുറമെ അധിക സൗകര്യങ്ങളും നവീന സവിശേഷതകളും കോമ്പസ് ലിമിറ്റഡ് പ്ലസ് അവകാശപ്പെടും. മോഡലിന്റെ ബുക്കിംഗ് കമ്പനി ആരംഭിച്ചു.
Most Read: ലാന്‍ഡ് റോവര്‍ തനിമയില്‍ ഹാരിയര്‍ എസ്‌യുവി — ആദ്യ വീഡിയോ പുറത്തുവിട്ട് ടാറ്റ

ബുക്ക് ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ ആദ്യവാരം മുതല്‍ കോമ്പസ് ലിമിറ്റഡ് പ്ലസ് മോഡല്‍ ജീപ് കൈമാറും. വലിയ പാനരോമിക് സണ്‍റൂഫ്, അലൂമിനിയം അലങ്കാരമുള്ള 18 ഇഞ്ച് അലോയ് വീലുകള്‍, പുത്തന്‍ UConnect 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനമെന്നിവ മോഡലിന്റെ പ്രത്യേകതകളാണ്.

ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ ലിമിറ്റഡ് പ്ലസ് വകഭേദത്തിലുണ്ട്. മഴ പെയ്താലുടന്‍ പ്രവര്‍ത്തിക്കുന്ന വൈപറുകള്‍, ഓട്ടോ ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍ എന്നിവ മോഡലില്‍ എടുത്തുപറയണം.

സുരക്ഷയ്ക്ക് പ്രധാന്യം കല്‍പിക്കുന്ന ജീപ്, പുതിയ കോമ്പസ് വകഭേദത്തില്‍ ആറു എയര്‍ബാഗുകളാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കുന്നത്. അതേസമയം എഞ്ചിന്‍ മുഖത്ത് കോമ്പസ് ലിമിറ്റഡ് പ്ലസ് കാര്യമായ മാറ്റങ്ങള്‍ അവകാശപ്പെടുന്നില്ല.

കോമ്പസിലുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 160 bhp കരുത്തും 250 Nm torque -മാണ് പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.
Most Read: നിസാന്‍ മൈക്ര വളര്‍ന്നു, വലുതായി — കഴിയുമോ മാരുതി ബലെനോയ്ക്ക് ഭീഷണി മുഴുക്കാന്‍?

ഏഴു സ്പീഡ് ഓട്ടോമാറ്റിക്, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് കോമ്പസില്‍ ഒരുങ്ങുന്നത്. വിപണിയില്‍ മാരുതി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV500 മോഡലുകളുമായാണ് ജീപ് കോമ്പസിന്റെ മത്സരം.


Click it and Unblock the Notifications