മഹീന്ദ്ര KUV100 ഡീസല്‍ എഎംടി ഉടന്‍ വിപണിയിലേക്ക്

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി പതിപ്പ് ഉടന്‍ വിപണിയിലേക്ക്. മൈക്രോ എസ്‌യുവിയെന്നു മഹീന്ദ്ര വിശേഷിപ്പിക്കുന്ന ജനപ്രിയ KUV100 -യ്ക്ക് പുതിയ ഡീസല്‍ എഎംടി പതിപ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍ കമ്പനി പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് മഹീന്ദ്ര KUV100 -യെ മഹീന്ദ്ര ആദ്യമായി പരിഷ്‌കരിച്ചത്.

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി ഉടന്‍ വിപണിയിലേക്ക്

മാറ്റങ്ങളോടെ വിപണിയിലെത്തിയ മോഡലിനെ KUV100 NXT എന്നു മഹീന്ദ്ര പേരുചൊല്ലി വിളിച്ചു. ഇപ്പോള്‍ KUV100 NXT -യുടെ ഡീസല്‍ വകഭേദത്തിനാണ് എഎംടി ഗിയര്‍ബോക്‌സ് ലഭിക്കുക. KUV100 NXT പെട്രോളില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെ തുടരും.

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി ഉടന്‍ വിപണിയിലേക്ക്

77 bhp കരുത്തും 190 Nm torque ഉം സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിനാണ് KUV100 NXT ഡീസലില്‍. KUV -യിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 115 Nm torque ഉം നല്‍കാനാവും.

Most Read: മാരുതിയും പറയുന്നു സുരക്ഷ വെറുംവാക്കല്ലെന്ന്, ക്രാഷ് ടെസ്റ്റില്‍ കരുത്തുകാട്ടി വിറ്റാര ബ്രെസ്സ

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി ഉടന്‍ വിപണിയിലേക്ക്

അടുത്തവര്‍ഷം ഒക്ടോബര്‍ മുതല്‍ രാജ്യത്തു പ്രാബല്യത്തില്‍ വരുന്ന ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും KUV100 NXT ഡീസല്‍ എഎംടിയെ മഹീന്ദ്ര അവതരിപ്പിക്കുക. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ 2020 -ല്‍ കര്‍ശനമാകാനിരിക്കുന്ന ഭാരത് സ്‌റ്റേജ് VI മലിനീകരണ നിര്‍ദ്ദേശങ്ങള്‍ ഇപ്പോഴെ പാലിക്കാനും കമ്പനിക്ക് ആലോചനയുണ്ട്.

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി ഉടന്‍ വിപണിയിലേക്ക്

ക്രോം അലങ്കാരം ചാര്‍ത്തിയ ഗ്രില്ല്, ഇരട്ടനിറമുള്ള ബമ്പറുകള്‍, സ്‌കിഡ് പ്ലേറ്റ്, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള ബാരല്‍ ഹെഡ്‌ലാമ്പുകള്‍, തെളിച്ചമുള്ള ക്ലിയര്‍ ലെന്‍സ് ടെയില്‍ലാമ്പുകള്‍, സ്‌പോയിലര്‍, ഡയമണ്ട് കട്ട് അലോയ് വീലുകള്‍; KUV100 NXT -യിലെ വിശേഷങ്ങള്‍ തീരില്ല.

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി ഉടന്‍ വിപണിയിലേക്ക്

അകത്തളത്തില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനമാണ് മുഖ്യം. വിവിധ ഡ്രൈവിംഗ് മോഡുകള്‍ സാധ്യമാക്കുന്ന കമ്പനിയുടെ മൈക്രോ ഹൈബ്രിഡ് ടെക്‌നോളജിയും മോഡലില്‍ എടുത്തുപറയണം.

Most Read: കാറിലുള്ളവര്‍ക്കു മാത്രമല്ല, കാല്‍നടയാത്രക്കാര്‍ക്കും നല്‍കണം സുരക്ഷ: കേന്ദ്രം

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി ഉടന്‍ വിപണിയിലേക്ക്

ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും KUV100 വകഭേദങ്ങളില്‍ മുഴുവന്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. നിലവില്‍ 5.39 ലക്ഷം മുതല്‍ 7.33 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര KUV100 NXT മോഡലുകള്‍ക്ക് വിപണിയില്‍ വില.

മഹീന്ദ്ര KUV100 ഡീസല്‍ എഎംടി ഉടന്‍ വിപണിയിലേക്ക്

അതേസമയം eKUV100 എന്ന മൈക്രോ എസ്‌യുവിയുടെ വൈദ്യുത പതിപ്പിലും മഹീന്ദ്ര പരമപ്രധാനമായ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കാഴ്ച്ചവെച്ച eKUV100 സമീപഭാവിയില്‍ തന്നെ വിപണിയില്‍ യാഥാര്‍ത്ഥ്യമാകും. ഇവെരിറ്റോയില്‍ നിന്നുള്ള 30kW വൈദ്യുത മോട്ടോറും ലിഥിയം അയോണ്‍ ബാറ്ററി സംവിധാവുമാണ് eKUV100 -യില്‍.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Introduce KUV100 Diesel-AMT — Launch Soon. Read in Malayalam.
Story first published: Saturday, September 29, 2018, 12:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X