എത്തിപ്പോയ് മഹീന്ദ്ര XUV300 — ബുക്കിങ്ങ് തുടങ്ങി
മഹീന്ദ്രയുടെ പുത്തൻ കോമ്പാക്റ്റ് എസ്‌യുവി ആയ XUV300, 2019 ഫെബ്രുവരി 15 -ന് വിപണിയിലെത്തും. സാങ് യോങ് ടിവോളി പ്ലാറ്റ്ഫോമിന്റെ അടിസ്ഥാനത്തിൽ വരുന്ന മഹീന്ദ്ര XUV300 -ന്റെ ഔദ്യോഗിക ചിത്രങ്ങൾ ഈ മാസം ആദ്യത്തോടെ തന്നെ കമ്പനി പുറത്തുവിട്ടിരുന്നു.

പുത്തൻ മഹീന്ദ്രയുടെ XUV300 -ന്റെ ബുക്കിങ്ങ് ഇതിനകം തന്നെ തുടങ്ങിയെന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. 10000 രൂപയ്ക്കടുത്താണ് ബുക്കിങ്ങ് ചാർജുകൾ എന്നും പറയപ്പെടുന്നു.

ടിവോളിയുടെ X100 പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച സബ്-ഫോർ-മീറ്റർ രീതിയിലാണ് എക്‌സ്‌യുവി300 -ന്റെ രൂപകൽപന. പക്ഷേ, ഘടനയിൽ ടിവോളിയുമായി വ്യത്യാസമുണ്ട് XUV300 -ന്. മഹീന്ദ്രയുടെ XUV500 -നെ അനുസ്മരിപ്പിക്കും വിധമാണ് ഡിസൈൻ.
Most Read: ഇന്റർസെപ്റ്ററോ പൾസറോ കേമനാര്?

അഞ്ച് സീറ്ററായ ഈ കോമ്പാക്റ്റ് എസ്‌യുവി ധാരാളം സ്പേസ് നൽകുന്നതോടൊപ്പം യാത്രികർക്ക് കംഫർട്ടുമാണ്. ഈ ശ്രേണിയിൽ വരുന്ന വാഹനങ്ങളിൽ ഏറ്റവും കൂടുതൽ വീൽബേസ് ഉള്ള വാഹനം കൂടിയാണ് XUV300. 2.6 മീറ്ററാണ് വീൽബേസ്.

മഹീന്ദ്ര മറാസോയുടെ സമാനമായ എഞ്ചിൻ രീതിയാണ് XUV300 -ന് പ്രതീക്ഷിക്കുന്നത്. അതായത് 1.5 ലിറ്റർ ഡീസൽ യൂണിറ്റ്. ഈ ഡീസൽ എഞ്ചിൻ, 121 bhp കരുത്തും Nm ടോർക്കും നൽകുന്നു.

എങ്കിലും XUV300 -ന്റെ പവർ ഫിഗറുകളിൽ കുറവ് വരാനുള്ള സാധ്യത കാണുന്നു. 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും XUV300 വരാൻ സാധ്യതയേറെയാണ്. രണ്ടും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനായിരിക്കും തുടക്കത്തിൽ, പിന്നീടിത് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്ക് മാറിയേക്കാം.

മറ്റു സവിശേഷതകൾ പ്രതീക്ഷിക്കാവുന്നത് ഇവയാണ്, LED DRL -നോട് കൂടിയ ഹെഡ് ലാമ്പുകൾ, ഏഴ് എയർബാഗുകൾ, മുഴുവൻ വീൽ ഡിസ്ക് ബ്രേക്കുകൾ, ഇരട്ട സോണുള്ള ക്ലൈമറ്റ് കണ്ട്രോൾ സിസ്റ്റം എന്നിവയാണ് മറ്റു സവിശേഷതകൾ.

സാങ് യോങ് ടിവോളിയിൽ നിന്ന് ഇത് രണ്ടാം വട്ടമാണ് മഹീന്ദ്ര വാഹനം പുനർരൂപകൽപന ചെയ്യുന്നത്. നാലാം തലമുറയിലെ റെക്സ്റ്റൺ ആയിരുന്നു ഇതിന് മുമ്പ് ചെയ്തത്, ഇത് പിന്നീട് മഹീന്ദ്ര ആൾട്യുറാസ് G4 എന്ന പേരിൽ വിപണിയിലെത്തി.
Most Read: സമ്മാനം സ്വപ്നതുല്യം, എത്തുന്നത് ആദ്യ റോള്‍സ് റോയിസ് എസ്‌യുവി

ആൾട്യുറാസ് G4 ഇപ്പോൾ മഹീന്ദ്രയുടെ ഫ്ലാഗ്ഷിപ്പ് മോഡലായി ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്.
ഇന്ത്യൻ വിപണിയിൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന കോമ്പാക്റ്റ് എസ്‌യുവി വാഹനമാണ് മഹീന്ദ്ര XUV300.

വിപണിയിലെത്തിയാൽ മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്സൺ, ഫോർഡ് എക്കോസ്പോർട് എന്നിവയ്ക്ക് മുഖ്യ വെല്ലുവിളി ഉയർത്തുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications