സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

By Staff

കാര്‍ നിര അടിമുടി പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുക്കി. സുരക്ഷ കുറഞ്ഞ പഴയ മോഡലുകള്‍ പിന്‍വലിച്ച് പകരം നിരയിലേക്കു പുത്തന്‍ അവതാരങ്ങളെ കൊണ്ടുവരുമെന്നു മാരുതി പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്തവര്‍ഷം വരെ മാത്രമെ ജിപ്‌സിക്കും ഒമ്‌നിക്കും ആയുസ്സുള്ളൂ. മുഖംനോക്കാതെയുള്ള മാരുതിയുടെ നടപടിയില്‍ ഇത്തവണ ആള്‍ട്ടോ 800 ഹാച്ച്ബാക്കിനും മടക്ക ടിക്കറ്റ് ലഭിക്കുകയാണ്.

സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

കേട്ടതു ശരി തന്നെ, ആള്‍ട്ടോ 800 ഹാച്ച്ബാക്കിനെ കമ്പനി ഉടന്‍ പിന്‍വലിക്കും. മാരുതി സുസുക്കി ഡിസൈന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ദീപക് സവര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അടുത്തവര്‍ഷം മൂന്നാംപാദം മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്ക് ഇന്ത്യയില്‍ നിന്നു വിടവാങ്ങും.

സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

1983 -ല്‍ തുടങ്ങും മാരുതി 800 ഹാച്ച്ബാക്കിന്റെ ജീവച്ചരിത്രം. ഇന്ത്യയെ ഡ്രൈവിംഗ് പഠിപ്പിച്ച 800 ഹാച്ച്ബാക്കിന്റെ യാത്ര സംഭവബഹുലമായിരുന്നു. 2000 -ലാണ് 800 ഹാച്ച്ബാക്കിനെക്കാളും പ്രീമിയം പകിട്ടുള്ള ആള്‍ട്ടോയെ മാരുതി കൊണ്ടുവരുന്നത്.

Most Read: സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി നിര്‍ത്തി, കാരണമിതാണ്

സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

800 ഹാച്ച്ബാക്കിന്റെ ബോക്‌സി ഘടനയില്‍ നിന്നും വ്യത്യസ്തമായി വടിവൊത്ത രൂപവും കൂടുതല്‍ ഫീച്ചറുകളും ആള്‍ട്ടോയുടെ പ്രചാരം അതിവേഗം ഉയര്‍ത്തി. പിന്നീട് 2010 -ല്‍ 800 ഹാച്ച്ബാക്കിനെ കമ്പനി പൂര്‍ണ്ണമായി നിര്‍ത്തിയപ്പോള്‍, മാരുതിയുടെ പ്രാരംഭ കാറെന്ന വിശേഷണം ആള്‍ട്ടോയെ തേടിയെത്തി.

സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

2012 -ല്‍ ആള്‍ട്ടോ 800 എന്ന പേരില്‍ കമ്പനി അവതരിപ്പിച്ച രണ്ടാംതലമുറ ആള്‍ട്ടോ ഹാച്ച്ബാക്ക്, മാരുതിയുടെ വിജയ കുതിപ്പിന് വേഗം കൂട്ടി. വന്നകാലം മുതല്‍ ഇന്നു ഈ നിമിഷം വരെ കമ്പനിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറുകളില്‍ ഒന്നായി ആള്‍ട്ടോ 800 തുടരുകയാണ്.

സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

രാജ്യത്തു പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ ചട്ടങ്ങളും മലിനീകരണ നിര്‍ദ്ദേശങ്ങളുമാണ് മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കിന്റെ സാധ്യതകള്‍ കൊട്ടിയടയ്ക്കുന്നത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ബിഎസ് VI എഞ്ചിനിലേക്കു ചുവടുമാറാനും ആള്‍ട്ടോ 800 -ന് കഴിയാഞ്ഞിട്ടല്ല.

സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

എന്നാല്‍ ഈ നടപടി ചിലവു ഗണ്യമായി ഉയര്‍ത്തും. ആള്‍ട്ടോ 800 ഹാച്ച്ബാക്കിനെ പരിഷ്‌കരിക്കുന്നത് തങ്ങള്‍ക്കു തന്നെ ബാധ്യതയായി പിന്നീടു മാറുമെന്നു മാരുതി വിലയിരുത്തുന്നു. ഇതിനു പകരം ശ്രേണിയില്‍ പുതിയ മോഡലിനെ കൊണ്ടുവരുന്നതാണ് കൂടുതല്‍ അഭികാമ്യം.

സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

പഴയ കാറുകള്‍ പുനര്‍രൂപകല്‍പന ചെയ്ത് എബിഎസും എയര്‍ബാഗുകളും ഘടിപ്പിക്കുക ചില്ലറക്കാര്യമല്ല. മോഡലുകള്‍ പുനര്‍രൂപകല്‍പന ചെയ്യുമ്പോള്‍ ചിലവു വീണ്ടും കുതിച്ചുയരും. നിലവില്‍ 2.52 ലക്ഷം രൂപ മുതലാണ് വിപണിയില്‍ ഓള്‍ട്ടോ 800 ഹാച്ച്ബാക്കിന് വില.

സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

കാറിലുള്ള 796 സിസി പെട്രോള്‍ എഞ്ചിന്‍ 48 bhp കരുത്തും 69 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സുമായി താളം കണ്ടെത്തുന്ന ആള്‍ട്ടോ 800 ഹാച്ച്ബാക്കിന്, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കണമെന്ന ചിന്ത മാരുതിയെ ഒരിക്കല്‍ പോലും കടന്നുപോയിട്ടില്ല.

Most Read: സുരക്ഷയില്‍ വിട്ടുവീഴ്ച്ചയില്ലാത്ത പത്തുലക്ഷത്തിന്റെ കാറുകള്‍

സമയമായി, മാരുതി ആള്‍ട്ടോ 800 ഹാച്ച്ബാക്കും മടങ്ങുന്നു

കുറഞ്ഞ എഞ്ചിന്‍ ശേഷി മോഡലിന്റെ മൈലേജിനെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. 24.7 കിലോമീറ്റര്‍ വരെ മൈലേജ് ഹാച്ച്ബാക്ക് കാഴ്ച്ചവെക്കും. 695 കിലോയാണ് മോഡലിന്റെ ഭാരം.

Source: CarandBike

More from DriveSpark

Article Published On: Tuesday, November 27, 2018, 11:19 [IST]
English summary
Maruti Suzuki Alto 800 To Be Discontinued In 2019. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X