മാരുതി ബലെനോയ്ക്കും കിട്ടി പുതിയ ലിമിറ്റഡ് എഡിഷന്‍

സ്വിഫ്റ്റിന് പിന്നാലെ ബലെനോയെയും പുതുക്കി മാരുതി. പ്രീമിയം ബലെനോ ഹാച്ച്ബാക്കിന്റെ പരിമിതകാല പതിപ്പിനെ മാരുതി ഇന്ത്യയില്‍ പുറത്തിറക്കി. ഉത്സവകാലത്തെ വരവേല്‍ക്കാനുള്ള മാരുതിയുടെ ഏറ്റവും പുതിയ തയ്യാറെടുപ്പാണ് ബലെനോ ലിമിറ്റഡ് എഡിഷന്‍. നേരത്തെ ഇഗ്നിസ് ലിമിറ്റഡ് എഡിഷനെയും കമ്പനി വിപണിയില്‍ കൊണ്ടുവന്നിരുന്നു.

മാരുതി ബലെനോയ്ക്കും കിട്ടി പുതിയ ലിമിറ്റഡ് എഡിഷന്‍

പുറംമോടിയിലും അകത്തളത്തിലും സംഭവിച്ച മാറ്റങ്ങളാണ് ബലെനോ ലിമിറ്റഡ് എഡിഷന്റെ മുഖ്യവിശേഷങ്ങള്‍. മുന്‍ സ്‌കേര്‍ട്ട്, പിന്‍ സ്‌കേര്‍ട്ട്, ബോഡി സൈഡ് മൗള്‍ഡിംഗ് എന്നിവയാല്‍ പുറംമോടിയുടെ ചന്തം പരമാവധി കൂട്ടാന്‍ ലിമിറ്റഡ് എഡിഷന്‍ ബലെനോയില്‍ മാരുതി ശ്രമിച്ചിട്ടുണ്ട്.

മാരുതി ബലെനോയ്ക്കും കിട്ടി പുതിയ ലിമിറ്റഡ് എഡിഷന്‍

പുതിയ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ഹാച്ച്ബാക്കിന്റെ സ്‌പോര്‍ടി ഭാവത്തെ കാര്യമായി സ്വാധീനിക്കും. അകത്തളത്തില്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററിയിലാണ് പുതുമ അനുഭവപ്പെടുക. പരിഷ്‌കരിച്ച സീറ്റ് കവറില്‍ കാര്‍ബണ്‍ അലങ്കാരം ശ്രദ്ധയില്‍പ്പെടും.

Most Read: റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ 650 സിസി 'ബുള്ളറ്റുകള്‍' എത്തി, വിലവിവരങ്ങള്‍ പുറത്ത്

മാരുതി ബലെനോയ്ക്കും കിട്ടി പുതിയ ലിമിറ്റഡ് എഡിഷന്‍

തിളങ്ങുന്ന ഡോര്‍ സില്‍ ഗാര്‍ഡുകളും ത്രിമാന ഫ്‌ളോര്‍ മാറ്റും ബലെനോ ലിമിറ്റഡ് എഡിഷന്റെ പ്രത്യേകതകളാണ്. സ്മാര്‍ട്ട് കീ ഫൈന്‍ഡര്‍, നെക്‌സ കീ റിങ്, പ്രീമിയം ടിഷ്യു ബോക്‌സ് എന്നിവയും പുതിയ മോഡലിന്റെ സവിശേഷയായി ചൂണ്ടിക്കാട്ടാം.

മാരുതി ബലെനോയ്ക്കും കിട്ടി പുതിയ ലിമിറ്റഡ് എഡിഷന്‍

ലിമിറ്റഡ് എഡിഷന്‍ ബലെനോയുടെ വില മാരുതി പ്രഖ്യാപിച്ചിട്ടില്ല. ഔദ്യോഗിക നെക്‌സ വെബ്‌സൈറ്റില്‍ ബലെനോ ലിമിറ്റഡ് എഡിഷന്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. പരിഷ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ സാധാരണ ബലെനോയെക്കാളും 30,000 രൂപവരെ മോഡലിന് അധികവില പ്രതീക്ഷിക്കാം.

മാരുതി ബലെനോയ്ക്കും കിട്ടി പുതിയ ലിമിറ്റഡ് എഡിഷന്‍

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് ബലെനോയില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധിയേകും. 74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക.

Most Read: നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ പുതിയ മിത്സുബിഷി പജേറോ സ്‌പോര്‍ട്

മാരുതി ബലെനോയ്ക്കും കിട്ടി പുതിയ ലിമിറ്റഡ് എഡിഷന്‍

ബലെനോയുടെ പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുങ്ങുമ്പോള്‍ ഡീസല്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണുള്ളത്.

Most Read Articles

Malayalam
English summary
Maruti Baleno Limited Edition Launched In India — Gets New Features And Sporty Body Kit. Read in Malayalam.
Story first published: Wednesday, September 26, 2018, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X