മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — സെപ്തംബര്‍ ഓഫറുകള്‍ ഇങ്ങനെ

By Staff

ഉത്സവകാലം ഇങ്ങെത്തി. ഓഫറുകളും ആനുകൂല്യങ്ങളുമായി കാര്‍ വിപണി ഉണര്‍ന്നു. പുതിയ കാര്‍ വാങ്ങാനുള്ള മികച്ച അവസരമാണ് സെപ്തംബര്‍ മാസം. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയാണ് ഇത്തവണ ഓഫര്‍ ആനുകൂല്യങ്ങള്‍ ഒരുക്കി മുന്‍നിരയിലുള്ളത്.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ഇന്ത്യയില്‍ ഏറ്റവും പ്രചരമുള്ള സ്വിഫ്റ്റ്, ബലെനോ ഹാച്ച്ബാക്കുകള്‍ക്ക് പോലും കമ്പനി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ മാസം മാരുതി കാറുകളില്‍ 70,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് വിലക്കിഴിവ് നേടാം. പുതിയ മാരുതി കാര്‍ ഓഫറുകള്‍ ഇങ്ങനെ —

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാരുതി ആള്‍ട്ടോ 800

ഓഗസ്റ്റ് മാസത്തെ വില്‍പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന കാറാണ് ആള്‍ട്ടോ 800. നിരയിലെ ഏറ്റവും ചെറിയ മോഡലാണെങ്കിലും ഇത്തവണയും ആള്‍ട്ടോയ്ക്ക് ഓഫര്‍ ആനുകൂല്യങ്ങള്‍ ഒരുക്കുന്നതില്‍ മാരുതി പിശുക്ക് കാട്ടുന്നില്ല.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ആനുകൂല്യങ്ങളുടെ ഭാഗമായി 55,000 രൂപയാണ് ആള്‍ട്ടോ 800 ഹാച്ച്ബാക്കില്‍ കമ്പനി പ്രഖ്യാപിച്ചിട്ടുള്ള വിലക്കിഴിവ്. 25,000 രൂപയുടെ വിലക്കിഴിവും (വകഭേദങ്ങളില്‍ മുഴുവന്‍) 30,000 രൂപയും എക്സ്ചേഞ്ച് ബോണസും ഉള്‍പ്പെടെയാണിത്.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

എന്നാല്‍ ഏഴു വര്‍ഷത്തില്‍ താഴെയായിരിക്കണം എക്സ്ചേഞ്ച് ചെയ്യുന്ന കാറിന്റെ പഴക്കം. കാറിന് ഇതില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 20,000 രൂപയാകും എക്സ്ചേഞ്ച് ബോണസായി ലഭിക്കുക.

Most Read: മാലിന്യക്കൂമ്പാരത്തില്‍ ലിമിറ്റഡ് എഡിഷന്‍ ബുള്ളറ്റ് തള്ളി ഉടമയുടെ പ്രതിഷേധം

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാരുതി ആള്‍ട്ടോ K10

ആള്‍ട്ടോയുടെ കുറച്ചുകൂടി കരുത്തേറിയ മോഡല്‍. ഓപ്ഷനല്‍ എഎംടി പതിപ്പാണ് ആള്‍ട്ടോ K10 -ന്റെ മുഖ്യാകര്‍ഷണം. ആള്‍ട്ടോ K10 മാനുവല്‍ പതിപ്പില്‍ 22,000 രൂപയുടെ വിലക്കിഴിവാണ് മാരുതി നല്‍കുന്നത്. എഎംടി മോഡലുകള്‍ക്ക് 27,000 രൂപ വിലക്കിഴിവ് ലഭിക്കും.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാനുവല്‍, എഎംടി മോഡലുകള്‍ക്ക് യഥാക്രമം 30,000 രൂപ, 35,000 രൂപ എന്നിങ്ങനെയാണ് എക്സ്ചേഞ്ച് ബോണസ്. ഏഴു വര്‍ഷത്തില്‍ കൂടുതല്‍ കാറിന് പഴക്കമുണ്ടെങ്കില്‍ എക്സ്ചേഞ്ച് ബോണസില്‍ പതിനായിരം രൂപ കുറയും.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാരുതി വാഗണ്‍ആര്‍

മാരുതി വാഗണ്‍ആര്‍ LXi പെട്രോള്‍ വകഭേദങ്ങള്‍ക്ക് 30,000 രൂപയാണ് വിലക്കിഴിവ് (സിഎന്‍ജി പതിപ്പ് ഉള്‍പ്പെടെ). അതേസമയം എഎംടി മോഡലുകളില്‍ 35,000 രൂപ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാനുവല്‍ പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ 30,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ്. എഎംടി പതിപ്പിന് 35,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും. കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതലാണ് പഴക്കമെങ്കില്‍ എക്സ്ചേഞ്ച് ബോണസില്‍ പതിനായിരം രൂപ കുറവ് രേഖപ്പെടുത്തും.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാരുതി സെലറിയോ

ഇന്ത്യയിലെ ആദ്യത്തെ എഎംടി കാറാണ് സെലറിയോ. സെപ്തംബര്‍ മാസം 60,000 രൂപ വരെ മാരുതി സെലറിയോയില്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. സെലറിയോ മാനുവല്‍ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ 25,000 രൂപയാണ് വിലക്കിഴിവ്. എഎംടി വകഭേദങ്ങളില്‍ 30,000 രൂപ വിലക്കിഴിവ് നേടാന്‍ ഉപഭോക്താക്കള്‍ക്ക് പറ്റും.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ഹാച്ച്ബാക്കിന്റെ മാനുവല്‍ വകഭേദങ്ങള്‍ക്ക് 25,000 രൂപയും എഎംടി വകഭേദങ്ങള്‍ക്ക് 30,000 രൂപയുമാണ് എക്സ്ചേഞ്ച് ബോണസ്. ഏഴു വര്‍ഷത്തില്‍ കൂടുതലാണ് എക്സ്ചേഞ്ച് ചെയ്യുന്ന കാറിന് പഴക്കമെങ്കില്‍ പതിനായിരം രൂപ ബോണസില്‍ കുറയും.

Most Read: ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാരുതി എര്‍ട്ടിഗ

പുതുതലമുറ മാരുതി എര്‍ട്ടിഗ വിപണിയില്‍ വരാനിരിക്കെ നിലവിലെ എര്‍ട്ടിഗയ്ക്ക് വിലക്കിഴിവ് ഒരുക്കി മാരുതി രംഗത്തുവന്നിരിക്കുകയാണ്. 55,000 രൂപ വരെയാണ് എര്‍ട്ടിഗയില്‍ നേടാവുന്ന ഡിസ്‌കൗണ്ട്. എര്‍ട്ടിഗ പെട്രോളില്‍ 15,000 രൂപയും സിഎന്‍ജി മോഡലില്‍ 10,000 രൂപയും വിലക്കിഴിവ് ലഭിക്കും.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ഡീസല്‍ വകഭേദങ്ങളില്‍ 25,000 രൂപയാണ് വിലക്കിഴിവ്. എക്സ്ചേഞ്ച് ബോണസിന്റെ കാര്യമെടുത്താല്‍ 35,000 രൂപ ഡീസല്‍ വകഭേദങ്ങള്‍ക്കും 30,000 രൂപ പെട്രോള്‍, സിഎന്‍ജി വകഭേദങ്ങള്‍ക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു വര്‍ഷത്തില്‍ കൂടുതലാണ് കാറിന് പഴക്കമെങ്കില്‍ പതിനായിരം രൂപ ബോണസില്‍ കുറയും.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാരുതി ഇഗ്നിസ്

വില്‍പനയില്ലാത്തതു കാരണം ഇഗ്നിസ് ഡീസലിനെ കമ്പനി നിര്‍ത്തിയിട്ട് കാലമേറെയായിട്ടില്ല. നിലവില്‍ പെട്രോള്‍ പതിപ്പില്‍ മാത്രമാണ് മാരുതി ഇഗ്നിസ് വിപണിയില്‍ എത്തുന്നത്. മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്‌നുകള്‍ ഇഗ്നിസില്‍ ലഭ്യമാണ്.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

5,000 രൂപയാണ് മാരുതി ഇഗ്നിസില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന വിലക്കിഴിവ്. പഴയ കാറിന്റെ പഴക്കം മുഖവിലയ്‌ക്കെടുക്കാതെ 25,000 രൂപ എക്സ്ചേഞ്ച് ബോണസ് പുതിയ മോഡലില്‍ കമ്പനി നല്‍കും.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാരുതി ഡിസൈര്‍

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന സെഡാന്‍ മോഡലാണ് ഡിസൈര്‍. പെട്രോള്‍ മോഡലുകളില്‍ 20,000 രൂപയാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്ന വിലക്കിഴിവ്. സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറില്‍ 27,000 രൂപ വരെ ആനുകൂല്യങ്ങള്‍ നേടാം.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

ഡിസൈര്‍ ഡീസല്‍ മോഡലുകളില്‍ 10,000 രൂപയാണ് ഉപഭോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കുക. ഇതിനു പുറമെ 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് ഡിസൈര്‍ പെട്രോളിലും 30,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് ഡിസൈര്‍ ഡീസലിലും കമ്പനി നല്‍കും. അതേസമയം എക്സ്ചേഞ്ച് ചെയ്യുന്ന കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ ബോണസില്‍ 10,000 രൂപ കുറയും.

Most Read: കാര്‍ ശരിയാക്കാന്‍ 1.68 ലക്ഷം രൂപ - സ്‌കോഡ ഡീലര്‍ഷിപ്പിന്റെ പകല്‍ക്കൊള്ള കൈയ്യോടെ പിടിക്കപ്പെട്ടു

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാരുതി സ്വിഫ്റ്റ്

ഡിസൈറിന് സമാനമായി സ്വിഫ്റ്റ് പെട്രോളിലും 20,000 രൂപയുടെ വിലക്കിഴിവ് മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്ഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റ് പെട്രോളില്‍ 27,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. 10,000 രൂപയാണ് സ്വിഫ്റ്റ് ഡീസലില്‍ കമ്പനി നല്‍കുന്ന വിലക്കിഴിവ്. 20,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ ലഭ്യമായ എക്‌സ്‌ചേഞ്ച് ബോണസും.

മാരുതി കാറുകള്‍ക്ക് 70,000 രൂപ വരെ വിലക്കിഴിവ് — അറിയേണ്ടതെല്ലാം

മാരുതി ബലെനോ

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇതാദ്യമായാണ് ബലെനോയില്‍ മാരുതി ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഉത്സവകാലം 7,000 രൂപയുടെ വിലക്കിഴിവ് ബലെനോയില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. കൂടാതെ 15,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും കാറില്‍ നേടാം.

[Source: MyCarHelpline]

Most Read Articles

Malayalam
കൂടുതല്‍... #മാരുതി സുസുക്കി
English summary
Maruti Car Offers In September 2018. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X