വീണ്ടും ഡിസ്‌കൗണ്ട് മാമാങ്കം; മാരുതിയുടെ ഒക്ടോബര്‍ ഓഫറുകള്‍ ഇങ്ങനെ
ഉത്സവകാലത്തെ വരവേല്‍ക്കാന്‍ മാരുതി തയ്യാര്‍. കാറുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഒക്ടോബര്‍ മാസം മാരുതി കാറുകളില്‍ ലഭ്യമായ വിലക്കിഴിവുകളും ആനുകൂല്യങ്ങളും പരിശോധിക്കാം —

ആള്‍ട്ടോ 800
മാരുതിയുടെ ഏറ്റവും ചെറിയ കാര്‍. വരാന്‍പോകുന്ന ഉത്സവകാലം മുന്നില്‍ക്കണ്ട് വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ മാരുതി 800 -ല്‍ കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. 55,000 രൂപവരെയാണ് ഹാച്ച്ബാക്കില്‍ നേടാവുന്ന ആനുകൂല്യങ്ങള്‍. പെട്രോള്‍ വകഭേദങ്ങളില്‍ 20,000 രൂപ വിലക്കിഴിവ് ലഭിക്കും.

സിഎന്‍ജി പതിപ്പില്‍ 15,000 രൂപയാണ് ലഭ്യമായ ഡിസ്‌കൗണ്ട്. ഇതിനുപുറമെ മാരുതി സുസുക്കി ട്രൂ വാല്യു ഡീലര്‍ഷിപ്പ് മുഖേന പഴയ കാര്‍ മാറിയെടുക്കുകയാണെങ്കില്‍ 30,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താക്കള്‍ക്ക് നേടാം. കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്സ്ചേഞ്ച് ബോണസ് 20,000 രൂപയായി കുറയും.

മാരുതി ആള്‍ട്ടോ K10
കൂടുതല്‍ കരുത്തുള്ള ആള്‍ട്ടോ K10 മാനുവല്‍ മോഡലുകളില്‍ 20,000 രൂപയുടെ വിലക്കിഴിവാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക; സിഎന്‍ജി വകഭേദത്തില്‍ 15,000 രൂപ വരെ ഡിസ്‌കൗണ്ട് കിട്ടും. അതേസമയം ആള്‍ട്ടോ K10 എഎംടി വകഭേദങ്ങളില്‍ 27,000 രൂപവരെ വിലക്കിഴിവ് നേടാം.

ഇതിനുപുറമെ മാനുവല്‍/സിഎന്‍ജി, എഎംടി വകഭേദങ്ങള്‍ക്ക് 30,0000 രൂപ, 35,000 രൂപ എക്ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതലാണ് പഴക്കമെങ്കില്‍ 10,000 രൂപ ബോണസില്‍ കുറയും.
Most Read: രണ്ടുലക്ഷം രൂപയ്ക്ക് ഹയബൂസയായി മാറിയ ഡോമിനാര്‍

മാരുതി വാഗണ്‍ആര്‍
ഇന്ത്യയില്‍ ഏറ്റവും പ്രചാരമേരിയ ടോള്‍ബോയ് ഹാച്ച്ബാക്കാണ് മാരുതി വാഗണ്‍ആര്‍. നിലവില്‍ വാഗണ്‍ആര്‍ മാനുവല്‍ വകഭേദങ്ങള്‍ക്ക് 40,000 രൂപയാണ് മാരുതി നിശ്ചയിച്ചിരിക്കുന്ന വിലക്കിഴിവ്. എഎംടി മോഡലുകളിലും 40,000 രൂപ വിലക്കിഴിവ് ലഭിക്കും.

വാഗണ്‍ആര്‍ സിഎന്‍ജിയില്‍ 25,000 രൂപയുടെ ഡിസ്‌കൗണ്ട് കമ്പനി ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ എക്സ്ചേഞ്ച് ബോണസായി പെട്രോള്‍ മാനുവല്‍ വകഭേദങ്ങള്‍ക്ക് 30,000 രൂപയും എഎംടി മോഡലുകള്‍ക്ക് 35,000 രൂപയും നേടാം. എക്സ്ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്സ്ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി സെലറിയോ
മാനുവല്‍ ഗിയര്‍ബോക്സ് ഒരുങ്ങുന്ന സെലറിയോ പെട്രോള്‍, സിഎന്‍ജി മോഡലുകളില്‍ യഥാക്രമം 35,000 രൂപ, 25,000 രൂപ എന്നിങ്ങനെയാണ് ഒക്ടോബറിലെ വിലക്കിഴിവ്. അതേസമയം എഎംടി മോഡലുകളില്‍ 35,000 രൂപ വിലക്കിഴിവ് ലഭിക്കും.

മാനുവല്‍ വകഭേദങ്ങളില്‍ 25,000 രൂപയും എഎംടി മോഡലുകളില്‍ 30,000 രൂപയും എക്സ്ചേഞ്ച് ബോണസ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എക്സ്ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്സ്ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി എര്‍ട്ടിഗ
പുതുതലമുറ എര്‍ട്ടിഗ നിരയില്‍ പ്രത്യക്ഷപ്പെടാനിരിക്കെ നിലവിലെ എര്‍ട്ടിഗ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി. എര്‍ട്ടിഗ പെട്രോള്‍ മോഡലില്‍ 15,000 രൂപ വിലക്കിഴിവ് ഒരുങ്ങുന്നുണ്ട്. എന്നാല്‍ സിഎന്‍ജി പതിപ്പില്‍ ഇത്തവണ വിലക്കിഴിവില്ല.

30,000 രൂപയാണ് എര്‍ട്ടിഗയുടെ ഡീസല്‍ മോഡലില്‍ നേടാവുന്ന ഡിസ്‌കൗണ്ട്. പെട്രോള്‍, സിഎന്‍ജി പതിപ്പുകളില്‍ 30,000 രൂപയും ഡീസല്‍ മോഡല്‍ 35,000 രൂപയും എക്സ്ചേഞ്ച് ബോണസായി ഒരുങ്ങുന്നു. എന്നാല്‍ മാറിയെടുക്കുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്സ്ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

മാരുതി സിയാസ്
മാരുതി നിരയിലെ ഏറ്റവും പുതിയ അവതാരം. വില്‍പന ഉയര്‍ത്തുക ലക്ഷ്യമിട്ട് പുതിയ സിയാസിലും മാരുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 10,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് നേടാനാണ് സിയാസില്‍ ഉപഭോക്താക്കള്‍ക്ക് അവസരം.

മാരുതി ഡിസൈര്‍
ഡിസൈര്‍ പെട്രോള്‍ വകഭേദങ്ങളില്‍ 20,000 രൂപയും സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറിന്റെ പെട്രോള്‍ മോഡലുകളില്‍ 27,000 രൂപയും വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. 20,000 രൂപയാണ് ഡിസൈര്‍ ഡീസല്‍ മോഡലുകളില്‍ നേടാവുന്ന വിലക്കിഴിവ്.

ഇതുകൂടാതെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ യഥാക്രമം 20,000 രൂപയും 30,000 രൂപയും എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കാന്‍ അവസരമുണ്ട്. കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസില്‍ 10,000 രൂപ കുറയും.
Most Read: ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് മാരുതി വിറ്റാര — പ്രതീക്ഷകള്‍ എന്തെല്ലാം?

മാരുതി സ്വിഫ്റ്റ്
സ്വിഫ്റ്റ് VXi, ZXi, ZXi പ്ലസ് പെട്രോള്‍ വകഭേദങ്ങളില്‍ 25,000 രൂപയാണ് മാരുതി നല്‍കുന്ന വിലക്കിഴിവ്. സ്‌പെഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റില്‍ 27,500 രൂപയുടെ ഡിസ്‌കൗണ്ട് കമ്പനി നല്‍കും. 10,000 രൂപയാണ് സ്വിഫ്റ്റ് VDi, ZDi, ZDi പ്ലസ് മോഡലുകളില്‍ ഒരുങ്ങുന്ന വിലക്കിഴിവ്.

സ്‌പെഷ്യല്‍ എഡിഷന്‍ ഡീസല്‍ മോഡലില്‍ 17,500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ഡീസല്‍ മോഡലുകള്‍ക്ക് 25,000 രൂപയും പെട്രോള്‍ മോഡലുകള്‍ക്ക് 20,000 രൂപയുമാണ് എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുക. വിവരങ്ങൾ മൈകാർഹെല്‍പ്‌ലൈനില്‍ നിന്നും.


Click it and Unblock the Notifications








