വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

By Staff

ഒക്ടോബറിലെ വില്‍പന കണക്കെടുപ്പിലും ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പനയുള്ള സെഡാനായി മാരുതി ഡിസൈര്‍ തുടരുന്നു. 2017 ഒക്ടോബറിനെ അപേക്ഷിച്ചു 15 ശതമാനം മോഡലിന് വില്‍പന ഇടിഞ്ഞെങ്കിലും ഡിസൈര്‍ തന്നെയാണ് ഇപ്പോഴും ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള കാര്‍. കഴിഞ്ഞമാസം മാത്രം 17,404 ഡിസൈര്‍ യൂണിറ്റുകള്‍ മാരുതി ഡീലര്‍ഷിപ്പുകളില്‍ എത്തി.

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

2017 ഒക്ടോബറില്‍ 20,610 ഡിസൈര്‍ യൂണിറ്റുകളെയാണ് ഡീലര്‍ഷിപ്പുകളിലേക്കു മാരുതി കയറ്റിയയച്ചത്. ഡിസൈര്‍ ഇതുവരെ കുറിച്ചിട്ടുള്ളതില്‍ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡാണിത്. ഡിസൈറുമായുള്ള മത്സരത്തില്‍ പുതുതലമുറ ഹോണ്ട അമേസ് രണ്ടാംസ്ഥാനത്താണ്.

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

കഴിഞ്ഞമാസം 5,542 അമേസ് യൂണിറ്റുകള്‍ മാത്രമെ വിപണിയില്‍ വിറ്റുപോയുള്ളൂ. ഇതുവരെ പ്രതിമാസം 9,000 യൂണിറ്റുകളുടെ ശരാശരി വില്‍പന നേടിക്കൊണ്ടിരുന്ന അമേസിന് ഒക്ടോബറില്‍ കാലിടറി.

Most Read: എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

ഉത്സവകാലം പ്രമാണിച്ച് നിര്‍മ്മാതാക്കള്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചത് ഡിസൈറിന്റെയും അമേസിന്റെയും പ്രചാരത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ആസ്‌പൈറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഫോര്‍ഡ് കൊണ്ടുവന്നതും ടിഗോറിന്റെ പുത്തന്‍ മോഡലിനെ ടാറ്റ അവതരിപ്പിച്ചതും ശ്രേണിയില്‍ മത്സരം കൂട്ടി.

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

2,500 യൂണിറ്റുകളുടെ വില്‍പനയാണ് ആസ്‌പൈറില്‍ ഫോര്‍ഡ് കുറിച്ചത്; 2,927 ടിഗോര്‍ യൂണിറ്റുകളുടെ വില്‍പന ടാറ്റയും നേടി. ഡിസൈര്‍, അമേസ് മോഡലുകളെക്കാള്‍ കുറഞ്ഞ വിലയിലാണ് ആസ്‌പൈറും ടിഗോറും വില്‍പനയ്‌ക്കെത്തുന്നത്.

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

അതേസമയം ഇന്ത്യന്‍ വിപണി കണ്ടിട്ടുള്ളതില്‍വെച്ചു ഏറ്റവും വേഗത്തില്‍ വിറ്റുപോകുന്ന കാറെന്ന ഖ്യാതി ഡിസൈറിനുണ്ട്. കഴിഞ്ഞ 17 മാസത്തിനിടെ മൂന്നുലക്ഷം ഡിസൈര്‍ യൂണിറ്റുകളാണ് വിപണിയില്‍ വിറ്റുപോയത്.

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

അതായത് ഇക്കാലയളവില്‍ പ്രതിമാസം 17,000 യൂണിറ്റിന് മേലെ വില്‍പന മുടങ്ങാതെ ഡിസൈര്‍ നേടി. നിലവില്‍ മാരുതിയുടെ ഹിറ്റ് താരമാണ് പുതുതലമുറ ഡിസൈര്‍. മുന്‍തലമുറയെക്കാള്‍ 28 ശതമാനം അധികവില്‍പന പുതിയ ഡിസൈര്‍ കൈയ്യടക്കിക്കഴിഞ്ഞു.

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

സുസുക്കിയുടെ ഭാരംകുറഞ്ഞ HEARTECT അടിത്തറ ഉപയോഗിക്കുന്ന ഡിസൈര്‍, മട്ടിലും ഭാവത്തിലും ചമഞ്ഞൊരുങ്ങിയാണ് വിപണിയില്‍ എത്തുന്നത്. സൗകര്യങ്ങളിലും സംവിധാനങ്ങളിലും ധാരാളിത്തം കാഴ്ച്ചവെക്കുന്ന ഏറ്റവും ഉയര്‍ന്ന ഡിസൈര്‍ വകഭേദത്തിനോടാണ് വിപണിക്ക് കൂടുതല്‍ കമ്പം.

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

കണക്കുകള്‍ പ്രകാരം 25 ശതമാനം ഉപഭോക്താക്കള്‍ ഏറ്റവും ഉയര്‍ന്ന ഡിസൈര്‍ വകഭേദം തെരഞ്ഞെടുക്കുമ്പോള്‍ 20 ശതമാനം ഉപഭോക്താക്കള്‍ക്ക് പ്രിയം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എഎംടി) സംവിധാനമുള്ള ഓട്ടോമാറ്റിക് മോഡലുകളോടാണ്.

Most Read: ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

വടിവൊത്ത രൂപവും മേല്‍ത്തരം സൗകര്യങ്ങളും വിശാലമായ അകത്തളവും ഡിസൈറിന്റെ വിശേഷങ്ങളില്‍പ്പെടും. 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് ഡിസൈറിലുള്ളത്.

വില്‍പന ഇടിഞ്ഞെങ്കിലും മാരുതി ഡിസൈര്‍ തന്നെ ഇപ്പോഴും കേമന്‍

പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധിയേകും. 74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക. ശ്രേണിയില്‍ ഏറ്റവും മികച്ച മൈലേജ് കാര്‍ കൂടിയാണ് പുതിയ ഡിസൈര്‍. പെട്രോള്‍ മോഡല്‍ 22 കിലോമീറ്ററും ഡീസല്‍ മോഡല്‍ 28.4 കിലോമീറ്റും മൈലേജ് കാഴ്ച്ചവെക്കും.

More from DriveSpark

Article Published On: Saturday, November 10, 2018, 18:44 [IST]
English summary
Maruti Dzire Still Best Selling Sedan Despite Sales Drop. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X