എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

By Staff

രണ്ടുമാസം മുമ്പാണ് പരിഷ്‌കരിച്ച 2019 എലാന്‍ട്രാ ഫെയ്‌സ്‌ലിഫ്റ്റിനെ ഹ്യുണ്ടായി അവതരിപ്പിച്ചത്. നിലവില്‍ അമേരിക്കന്‍ വിപണിയില്‍ പുതിയ എലാന്‍ട്ര വില്‍പനയിലുണ്ട്. ഇന്ത്യന്‍ ഡി സെഗ്മന്റ് നിരയിലേക്ക് എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് കടന്നുവരാന്‍ തയ്യാറെടുക്കവെ എലാന്‍ട്ര സ്‌പോര്‍ട് പതിപ്പിനെ രാജ്യാന്തര നിരയില്‍ അവതരിപ്പിക്കുകയാണ് ഹ്യുണ്ടായി.

എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

എലാന്‍ട്രയുടെ ഏറ്റവും ഉയര്‍ന്ന മോഡല്‍. നടക്കാന്‍പോകുന്ന ലോസ് എഞ്ചല്‍സ് ഓട്ടോ ഓട്ടോ ഷോയില്‍ ഹ്യുണ്ടായി എലാന്‍ട്ര സ്‌പോര്‍ട് ഔദ്യോഗികമായി വരവറിയിക്കും. കൊറിയയില്‍ വില്‍പനയിലുള്ള അവാന്‍ഡെ സ്‌പോര്‍ട് മോഡല്‍ തന്നെയാണ് രാജ്യാന്തര നിരയില്‍ കടന്നെത്തുന്ന എലാന്‍ട്ര സ്‌പോര്‍ട്.

എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

2019 എലാന്‍ട്രയെ അപേക്ഷിച്ചു കൂടുതല്‍ സ്‌പോര്‍ടി ഭാവം എലാന്‍ട്ര സ്‌പോര്‍ടിനുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ത്രികോണാകൃതിയിലാണ് ഹെഡ്‌ലാമ്പ് ഘടന. ആകര്‍ഷകമായ ഹണികോമ്പ് ഗ്രില്ല് ഡിസൈനില്‍ മുഖ്യമാണ്.

Most Read: 1.15 ലക്ഷം രൂപവരെ കാറുകള്‍ക്ക് ഡിസ്‌കൗണ്ട്, നവംബര്‍ ഓഫറുകള്‍ ഇങ്ങനെ

എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

18 ഇഞ്ച് അലോയ് വീലുകള്‍ പേരിലെ സ്‌പോര്‍ടിനോടു നീതിപുലര്‍ത്തുന്നുണ്ടുതാനും. തഴുകിയിറങ്ങുന്ന പിന്‍ഭാഗം എലാന്‍ട്ര സ്‌പോര്‍ടിന് കൂപ്പെ പരിവേഷമാണ് കല്‍പ്പിക്കുന്നത്. നാലു പുകക്കുഴലുകളുള്ള ക്വാഡ് എക്‌സ്‌ഹോസ്റ്റ് സംവിധാനമാണ് എലാന്‍ട്ര സ്‌പോര്‍ടിന്.

എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

പുറംമോടിയില്‍ വേറിട്ടുനില്‍ക്കുന്ന സൈഡ് സ്‌കേര്‍ട്ടും ബൂട്ട് ലിഡ് സ്‌പോയിലറും കാറില്‍ എടുത്തുപറയണം. ചുവപ്പും കറുപ്പും ഇടകലര്‍ന്നാണ് അകത്തളം. മൂന്നു സ്‌പോക്കുള്ള സ്റ്റീയറിംഗ് വീലിലും ചുവപ്പുനിറം വരമ്പിടുന്നു.

എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

സ്‌പോര്‍ട് പതിപ്പായതിനാല്‍ ഡാഷ്‌ബോര്‍ഡിലെ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ഏറെക്കുറെ ഡ്രൈവര്‍ കേന്ദ്രീകൃതമാണ്. ഡാഷ്‌ബോര്‍ഡിലെ പിയാനൊ ബ്ലാക് പാനലുകളും ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ല.

എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

1.6 ലിറ്റര്‍ ടര്‍ബ്ബോച്ചാര്‍ജ്ഡ് നാലു സിലിണ്ടര്‍ എഞ്ചിനാണ് 2019 ഹ്യുണ്ടായി എലാന്‍ട്ര സ്‌പോര്‍ടില്‍. എഞ്ചിന്‍ 201 bhp കരുത്തും 265 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് എലാന്‍ട്ര സ്‌പോര്‍ടിലുള്ളത്.

എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

വരാന്‍പോകുന്ന 2020 കിയ ഫോര്‍ട്ടെ GT -യിലും ഇതേ എഞ്ചിന്‍ തുടിക്കും. ഹ്യുണ്ടായിയുടെ ഉടമസ്ഥതയിലുള്ള കിയ മോട്ടോര്‍സും സമീപഭാവിയില്‍ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനുള്ള നീക്കത്തിലാണ്. അടുത്തവര്‍ഷം പകുതിയോടെ തന്നെ കിയ കാറുകള്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും.

എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

എലാന്‍ട്ര സ്‌പോര്‍ടിന്റെ കാര്യമെടുത്താല്‍ മികവാര്‍ന്ന ഡ്രൈവിംഗ് ഉറപ്പുവരുത്താന്‍ മള്‍ട്ടി-ലിങ്ക് സസ്‌പെന്‍ഷനാണ് കാറില്‍ കമ്പനി ഉള്‍പ്പെടുത്തുന്നത്. സ്റ്റീയറിംഗ് ചടുലമായിരിക്കും. ബ്രേക്കിംഗ് മികവും എലാന്‍ട്രോ സ്‌പോര്‍ടിനായിരിക്കും കൂടുതല്‍.

Most Read: ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

എലാന്‍ട്ര സ്‌പോര്‍ട് — സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തിയ മറുപടി

വിപണിയില്‍ സ്‌കോഡ ഒക്ടാവിയ RS -ന് ഹ്യുണ്ടായി കണ്ടെത്തുന്ന മറുപടിയാണ് എലാന്‍ട്ര സ്‌പോര്‍ട്. വിലയും ഒക്ടാവിയ RS -നോളമായിരിക്കും. അതേസമയം ഇന്ത്യന്‍ വിപണിയില്‍ എലാന്‍ട്ര കടന്നെത്തുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Elantra Sport 2019 To Rival The Skoda Octavia RS. Read in Malayalam.
Story first published: Saturday, November 10, 2018, 11:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X