ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

By Staff

എസ്-ക്രോസ്. മാരുതിയുടെ ഏറ്റവും വിലകൂടിയ കാര്‍. ബജറ്റു കാറുകളില്‍ മാരുതി കാട്ടിവരുന്ന മാജിക് പ്രീമിയം നിരയിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നു എസ്-ക്രോസാണ് ആദ്യം തെളിയിച്ചത്. സുസുക്കിയുടെ രാജ്യാന്തര നിരയില്‍ നിന്നും എസ്-ക്രോസിനെ മാരുതി ഇന്ത്യയിലേക്കു പറിച്ചുനട്ടപ്പോള്‍ വാങ്ങാന്‍ ആളുകളുണ്ടാവുമോയെന്നു വിപണി തുടക്കത്തില്‍ സംശയിച്ചു.

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

പ്രീമിയം ക്രോസ്ഓവറുകള്‍ക്ക് ഇവിടെ ആവശ്യക്കാര്‍ കുറവായിരുന്നു. എന്നാല്‍ ചിത്രം മാറാന്‍ അധികകാലം വേണ്ടി വന്നില്ല. ഇന്ത്യന്‍ ചിന്താഗതികള്‍ക്ക് പുതിയ മാനം കല്‍പ്പിച്ച എസ്-ക്രോസ്, വിപണിയില്‍ ഒരുലക്ഷം വില്‍പന പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

ഈ വര്‍ഷം ഹ്യുണ്ടായി ക്രെറ്റയ്ക്കുശേഷം അതിവേഗം ഒരുലക്ഷം യൂണിറ്റു വില്‍പന മറികടക്കുന്ന രണ്ടാമത്തെ താരമാണ് മാരുതി എസ്-ക്രോസ്. നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേന മാത്രം വില്‍പനയ്‌ക്കെത്തുന്ന എസ്-ക്രോസിനെ കഴിഞ്ഞവര്‍ഷമാണ് കമ്പനി ഏറ്റവുമൊടുവില്‍ പുതുക്കിയത്.

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

ചെറിയ മിനുക്കുപ്പണികളും നവീകരിച്ച സൗകര്യങ്ങളും എസ്-ക്രോസിന് ലഭിച്ചതോടെ മോഡല്‍ കൂടുതല്‍ സുന്ദരനായി; പ്രചാരം ഉയര്‍ന്നു. നെക്‌സ ബ്ലൂ നിറത്തിലുള്ള എസ്-ക്രോസിനാണ് വിപണിയില്‍ ആവശ്യക്കാരേറെയും.

Most Read: ഇപ്പോള്‍ ബുക്ക് ചെയ്താല്‍ മൂന്നുമാസം കഴിഞ്ഞുനോക്കാം — സൂപ്പര്‍ഹിറ്റായി ഹ്യുണ്ടായി സാന്‍ട്രോ

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

എസ്-ക്രോസ് വില്‍പനയില്‍ 36 ശതമാനവും നെക്‌സ ബ്ലൂ നിറപ്പതിപ്പിന്റെ സംഭാവനയാണ്. നിലവില്‍ 186 നഗരങ്ങളിലായി 329 നെക്‌സ ഡീലര്‍ഷിപ്പുകള്‍ കമ്പനിക്കുണ്ട്. ഡീസല്‍ എഞ്ചിന്‍ മാത്രമെ മാരുതി എസ്-ക്രോസിലുള്ളൂ. അതേസമയം എസ്-ക്രോസ് പെട്രോളിനെ കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ പിന്നണിയില്‍ മാരുതി നടത്തുന്നുണ്ട്.

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

അബദ്ധവശാല്‍ ഏതാനും ആഴ്ച്ചകള്‍ മുമ്പ് എസ്-ക്രോസ് പെട്രോളിന്റെ പരസ്യം ഗൂഗിളില്‍ മാരുതി നല്‍കുകയുണ്ടായി. 8.1 ലക്ഷം രൂപ മുതലാണ് എസ്-ക്രോസിന് വിലയെന്നു പരസ്യം പറഞ്ഞു. എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്കകംതന്നെ കമ്പനി പരസ്യം പിന്‍വലിച്ചു.

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

നിലവില്‍ എസ്-ക്രോസ് പെട്രോളിനെ പറ്റി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും മാരുതി നല്‍കിയിട്ടില്ല. ഡിസൈന്‍ വിലയിരുത്തിയാല്‍ ക്രോം ആവരണമുള്ള മുന്‍ ഗ്രില്ലും വലുപ്പമേറിയ ഹെഡ്‌ലാമ്പുകളുമാണ് എസ്-ക്രോസിന്.

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

പ്ലാസ്റ്റിക് ഘടനകള്‍ കൈയ്യേറിയ മുന്‍ ബമ്പറില്‍ ഫോഗ്‌ലാമ്പുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. എസ്-ക്രോസിന്റെ ഉയര്‍ന്ന വകഭേദം എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്ററും ആകര്‍ഷകമായ അലോയ് വീലുകളും അവകാശപ്പെടും.

Most Read: അറിഞ്ഞോ, 650 സിസി ബുള്ളറ്റുകളുടെ ബുക്കിംഗ് തുടങ്ങി — ഡീലര്‍ഷിപ്പുകളില്‍ വന്‍പിടിവലി

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

അകത്തളത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയുമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മുഖ്യവിശേഷം. സെന്റര്‍ കണ്‍സോളില്‍ പ്രത്യേക ക്രോം, സാറ്റിന്‍ ഘടകങ്ങള്‍ അലങ്കാരങ്ങള്‍ ഒരുക്കുന്നു. ഫാബ്രിക്ക് ഡിസൈന്‍ ശൈലിയാണ് സീറ്റുകള്‍ക്ക്.

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

എസ്-ക്രോസിലുള്ള 1.3 ലിറ്റര്‍ നാലു ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88.5 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗപ്പെടത്തുന്ന എസ്-ക്രോസില്‍ റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനം കമ്പനി നല്‍കുന്നുണ്ട്.

ഒരുലക്ഷം കടന്ന് വിപണിയില്‍ എസ്-ക്രോസ് വിപ്ലവം; പ്രീമിയം നിരയിലും മാരുതി മാജിക്

ഇരട്ട എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ യാത്രക്കാരുടെ സുരക്ഷയ്ക്കായി മോഡലില്‍ സജ്ജമാണ്. പിന്‍ പാര്‍ക്കിംഗ് ക്യാമറയും മഴ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന വൈപ്പറുകളും ഉയര്‍ന്ന വകഭേദത്തില്‍ അധികമായുണ്ട്. വിപണിയില്‍ 8.85 ലക്ഷം മുതല്‍ 11.45 ലക്ഷം രൂപ വരെയാണ് മാരുതി എസ്-ക്രോസിന് വില.

Article Published On: Thursday, October 25, 2018, 11:15 [IST]
English summary
Maruti S-Cross Achieves 1 Lakh Sales Milestone. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X