സ്‌പെഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റുമായി മാരുതി, വില 4.99 ലക്ഷം രൂപ
സ്വിഫ്റ്റിന് പ്രചാരം കൂട്ടാന്‍ മാരുതി. സ്വിഫ്റ്റ് സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 4.99 ലക്ഷം രൂപയാണ് പുതിയ മാരുതി സ്വിഫ്റ്റ് സ്‌പെഷ്യല്‍ എഡിഷന് വിപണിയില്‍ വില. കൂടുതല്‍ ഫീച്ചറുകള്‍ ഇടംപിടിക്കുന്ന സ്‌പെഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റിന് പ്രാരംഭ LXi, LDi വകഭേദങ്ങളാണ് അടിസ്ഥാനം.

പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്‌കാരങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ മുഖ്യാകര്‍ഷണം. ബോഡി നിറമുള്ള മിററുകളും ഡോര്‍ ഹാന്‍ഡിലുകളും മാറ്റങ്ങളില്‍പ്പെടും.

കറുപ്പുനിറമാണ് ഹാച്ച്ബാക്കിന്റെ വീല്‍ കവറുകള്‍ക്ക്. അകത്തളത്തില്‍ ഒറ്റ DIN ഓഡിയോ സംവിധാനവും ഇരട്ട മുന്‍ സ്പീക്കറുകളും പ്രധാന സവിശേഷതകളാണ്. മുന്നില്‍ ഒരുങ്ങുന്ന പവര്‍ വിന്‍ഡോ, സെന്‍ട്രല്‍ ലോക്കിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ സ്വിഫ്റ്റ് സ്‌പെഷ്യല്‍ എഡിഷനിലെ പുതുവിശേഷങ്ങളാണ്.

ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് സ്വിഫ്റ്റ് സ്‌പെഷ്യല്‍ എഡിഷന്‍ അണിഞ്ഞൊരുങ്ങുന്നത്. നിലവില്‍ ആറു വകഭേദങ്ങള്‍ മാരുതി സ്വിഫ്റ്റിലുണ്ട്. LXi, LDi, VXi, VDi, ZXi, ZDi എന്നീ വകഭേദങ്ങളില്‍ നിന്നായി 14 മോഡലുകള്‍ സ്വിഫ്റ്റ് നിരയില്‍ അണിനിരക്കുന്നു.
Most Read: മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ സ്വിഫ്റ്റ് ലഭ്യമാണ്. പെട്രോള്‍ എഞ്ചിന്‍ 83 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കും. 74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്. എന്നാല്‍ പ്രാരംഭ LXi, LDi വകഭേദങ്ങളില്‍ കമ്പനി എഎംടി ഓപ്ഷന്‍ നല്‍കുന്നില്ലാതാനും.
Most Read: ഹമ്മറിന്റെ മാതൃകയില്‍ സൈന്യത്തിന് പുതിയ വാഹനം — ചിത്രങ്ങള്‍ പുറത്ത്

ഫെബ്രുവരിയില്‍ നടന്ന 2018 ഓട്ടോ എക്‌സ്‌പോയിലാണ് പുതുതലമുറ സ്വിഫ്റ്റിനെ മാരുതി ആദ്യം കാഴ്ച്ചവെച്ചത്. ഡിസൈനില്‍ കൂടുതല്‍ പക്വത കൈവരിച്ച പുതുതലമുറ സ്വിഫ്റ്റ് ഇന്ത്യയില്‍ വന്നതിന് പിന്നാലെ വമ്പന്‍ ഹിറ്റായി മാറി. പ്രതിമാസം 19,000 യൂണിറ്റുകളുടെ വില്‍പന സ്വിഫ്റ്റില്‍ മാരുതി മുടക്കംവരുത്താതെ കുറിക്കുന്നുണ്ട്.


Click it and Unblock the Notifications








