വാഗണ്‍ആറിന് പുതിയ പരിമിതകാല പതിപ്പുമായി മാരുതി

ഇഗ്നിസ്, സ്വിഫ്റ്റ്, ബലെനോ മോഡലുകള്‍ക്ക് പിന്നാലെ വാഗണ്‍ആറിനും പരിമിതകാല പതിപ്പ് അവതരിപ്പിച്ച് മാരുതി. പുറംമോടിയിലും അകത്തളത്തിലും മിനുങ്ങിയൊരുങ്ങിയ ലിമിറ്റഡ് എഡിഷന്‍ മാരുതി വാഗണ്‍ആര്‍ വിപണിയില്‍ പുറത്തിറങ്ങി. ഉത്സവകാലത്ത് വില്‍പന കൂട്ടുകയാണ് പുതിയ വാഗണ്‍ആറിന്റെയും പരമമായ ലക്ഷ്യം.

മാരുതി വാഗണ്‍ആറിന് പുതിയ പരിമിതകാല പതിപ്പ് എത്തി

വര്‍ണ്ണാഭമായ ഗ്രാഫിക്‌സും കൂടുതല്‍ സംവിധാനങ്ങളും വാഗണ്‍ആര്‍ ലിമിറ്റഡ് എഡിഷന് പകിട്ടേകും. അകത്തളത്തില്‍ പ്രത്യേക സ്റ്റൈലിംഗ് കിറ്റാണ് മാരുതി നല്‍കുന്നത്. സ്പീക്കറുകള്‍ക്കൊപ്പമുള്ള ഇരട്ട DIN ബ്ലുടൂത്ത് ഓഡിയോ സംവിധാനവും പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ലിമിറ്റഡ് എഡിഷന്‍ ഹാച്ച്ബാക്കിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടാം.

മാരുതി വാഗണ്‍ആറിന് പുതിയ പരിമിതകാല പതിപ്പ് എത്തി

ഓറഞ്ച് നിറം വരമ്പിടുന്ന സീറ്റ് കവറുകളും ഹാച്ച്ബാക്കിലേക്ക് ശ്രദ്ധയാകര്‍ഷിക്കും. തടി നിര്‍മ്മിതമെന്നു തോന്നിപ്പിക്കുന്ന സെന്റര്‍ കണ്‍സോളും, കുഷ്യന്‍ സീറ്റുകളും വാഗണ്‍ആറിന് പ്രീമിയം പ്രതിച്ഛായ നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. പിന്‍ സ്‌പോയിലറും വാഗണ്‍ആര്‍ ലിമിറ്റഡ് എഡിഷനില്‍ എടുത്തുപറയണം.

Most Read: ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍

മാരുതി വാഗണ്‍ആറിന് പുതിയ പരിമിതകാല പതിപ്പ് എത്തി

ലിമിറ്റഡ് എഡിഷന്‍ വാഗണ്‍ആറിന്റെ പുറംമോടിയിലും അകത്തളത്തിലും മാത്രമാണ് മാറ്റങ്ങള്‍. നിലവിലെ 998 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പുതിയ ഹാച്ച്ബാക്കിലും തുടരുന്നു. പെട്രോള്‍ എഞ്ചിന്‍ 67 bhp കരുത്തും 90 Nm torque ഉം പരമാവധി സൃഷ്ടിക്കും.

മാരുതി വാഗണ്‍ആറിന് പുതിയ പരിമിതകാല പതിപ്പ് എത്തി

അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറില്‍ തെരഞ്ഞെടുക്കാം. ലിമിറ്റഡ് എഡിഷന്‍ വാഗണ്‍ആറിന്റെ മെക്കാനിക്കല്‍ വിഭാഗങ്ങളിലും കമ്പനി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടില്ല.

Most Read: റെനോ ക്വിഡിനും കിട്ടി പുതിയ ഭാവപ്പകര്‍ച്ച

മാരുതി വാഗണ്‍ആറിന് പുതിയ പരിമിതകാല പതിപ്പ് എത്തി

ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ രണ്ടു ആക്‌സസറി കിറ്റുകള്‍ തെരഞ്ഞെടുക്കാന്‍ ലിമിറ്റഡ് എഡിഷന്‍ വാഗണറില്‍ മാരുതി അവസരം നല്‍കുന്നുണ്ട്. 15,490 രൂപ, 25,490 രൂപ എന്നിങ്ങനെയാണ് പ്രത്യേക ആക്‌സസറി കിറ്റുകളുടെ വില.

മാരുതി വാഗണ്‍ആറിന് പുതിയ പരിമിതകാല പതിപ്പ് എത്തി

എന്തായാലും അടുത്തവര്‍ഷം ആദ്യപാദം അടിമുടി മാറിയെ വാഗണ്‍ആറിനെ കൊണ്ടുവരാന്‍ മാരുതി കാത്തുനില്‍ക്കുകയാണ്. ഹാച്ച്ബാക്കിനുള്ള പ്രചാരം മുന്‍നിര്‍ത്തി തങ്ങളുടെ ആദ്യ വൈദ്യുത മോഡല്‍ വാഗണ്‍ആര്‍ ഇവിയായിരിക്കുമെന്നും കമ്പനി പ്രഖ്യാപിച്ചു കഴിഞ്ഞു. 2020 ഓടെ മാരുതി വാഗണ്‍ആര്‍ ഇവി വിപണിയില്‍ യാഥാര്‍ത്ഥ്യമാകും.

More from DriveSpark

Article Published On: Saturday, October 6, 2018, 18:18 [IST]
English summary
Maruti WagonR Limited Edition Launched In India — Gets New Features. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X