മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍

By Dijo Jackson

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പെട്രോള്‍ (200), ഡീസല്‍ (200d) വകഭേദങ്ങള്‍ ഒരുങ്ങുന്ന പുതിയ CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷനില്‍ കൂടുതല്‍ നവീനമായ ഫീച്ചറുകളും സൗകര്യങ്ങളുമാണ് ഇടംപിടിക്കുന്നത്. വിപണിയില്‍ 35.99 ലക്ഷം രൂപയാണ് CLA 200 അര്‍ബന്‍ സ്‌പോര്‍ട് എഡിഷന് വില; CLA 200d അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ 36.99 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ വില്‍പനയ്‌ക്കെത്തും. വില ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍

ഇന്ത്യയില്‍ മെര്‍സിഡീസ് ബെന്‍സിന്റെ പ്രാരംഭ സെഡാനാണ് CLA ക്ലാസ്. സാധാരണ CLA 200 മോഡലിനെ അപേക്ഷിച്ച് 1.8 ലക്ഷം രൂപയോളം പുതിയ CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന് കൂടുതലുണ്ട്. പുത്തന്‍ കോസ്‌മോസ് ബ്ലാക് നിറശൈലിയാണ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്റെ പ്രധാന ആകര്‍ഷണം.

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍

നിറശൈലിയൊഴികെ മറ്റു കാര്യമായ മാറ്റങ്ങളൊന്നും പുറംമോടി അവകാശപ്പെടുന്നില്ല. അതേസമയം കാര്‍ബണ്‍ നിര്‍മ്മിതമെന്ന് തോന്നിപ്പിക്കുന്ന 'ഡക്ക്‌ടെയില്‍' സ്‌പോയിലര്‍ പിന്നഴകിന് പുതുമ സമര്‍പ്പിക്കും.

Most Read: വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍

എല്‍ഇഡി ലൈറ്റിംഗ് യൂണിറ്റുകള്‍, അഞ്ചു സ്‌പോക്ക് അലോയ് വീലുകള്‍, ഫ്രെയിം രഹിത ഡോറുകള്‍ എന്നിവയെല്ലാം കാറിന്റെ വിശേഷങ്ങളില്‍പ്പെടും. CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്റെ അകത്തളത്തിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധനല്‍കുന്നത്.

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍

മെര്‍സിഡീസ് ബെന്‍സ് തെര്‍മൊട്രോണിക് എന്നറിയപ്പെടുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനമാണ് മാറ്റങ്ങളില്‍ മുഖ്യം. ഇത്തവണ പിറകിലും എസി വെന്റുകള്‍ മെര്‍സിഡീസ് നല്‍കി. പുതിയ ഫ്‌ളോര്‍ മാറ്റുകളും തിളങ്ങുന്ന ഡോര്‍ സില്ലുകളും മോഡലിന്റെ പ്രത്യേകതകളായി ചൂണ്ടിക്കാട്ടാം. ഡോര്‍ സില്ലുകളില്‍ പുതിയ സ്‌പോര്‍ട് ടാഗ് കമ്പനി പതിപ്പിച്ചിട്ടുണ്ട്.

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍

പുതുതലമുറ മെര്‍സിഡീസ് കാറുകളിലെ ഏറ്റവും പുതിയ അംഗമാണ് CLA അര്‍ബന്‍ സ്‌പോര്‍ട്. രസകരമായ ആഢംബര യാത്ര സമര്‍പ്പിക്കാന്‍ പുതിയ CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന് കഴിയുമെന്ന് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യാ തലവന്‍ റോളന്‍ഡ് ഫോള്‍ജര്‍ പറഞ്ഞു.

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍

മെര്‍സിഡീസ് ബെന്‍സ് CLA 200 അര്‍ബന്‍ സ്‌പോര്‍ടിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 184 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. CLA 200d മോഡലിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ 136 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

മെര്‍സിഡീസ് ബെന്‍സ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ ഇന്ത്യയില്‍

ഇരു എഞ്ചിന്‍ പതിപ്പുകളിലും ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. പ്രധാനമായും യുവതലമുറയെ ലക്ഷ്യമിട്ടാണ് CLA അര്‍ബന്‍ സ്‌പോര്‍ട് എഡിഷന്‍ വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്നത്.

Most Read Articles

Malayalam
English summary
Mercedes-Benz CLA 200 & 200 d Urban Sport Launched. Read in Malayalam.
Story first published: Thursday, September 6, 2018, 20:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X