ജനുവരി മുതല്‍ കാര്‍ വില കൂട്ടുമെന്ന് ഫോര്‍ഡും

By Staff

അടുത്തവര്‍ഷം മുതല്‍ കാര്‍ വില കൂട്ടാനുള്ള തിരക്കിലാണ് നിര്‍മ്മാതാക്കള്‍ മുഴുവന്‍. ഇപ്പോള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡും ജനുവരി മുതല്‍ മുഴുവന്‍ കാറുകളുടെയും വില കൂട്ടമെന്ന് അറിയിച്ചു. ഫോര്‍ഡ് കാറുകളില്‍ രണ്ടര ശതമാനം വില വര്‍ധനവാണ് നടപ്പിലാവുക. 2019 ജനുവരി ഒന്നുമുതല്‍ ഫോര്‍ഡ് മോഡലുകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.

ജനുവരി മുതല്‍ കാര്‍ വില കൂടുമെന്ന് ഫോര്‍ഡും

നിര്‍മ്മാണ ഘടകങ്ങള്‍ക്ക് വില ഉയര്‍ന്നതാണ് കാര്‍ വില കൂട്ടാനുള്ള പ്രധാന കാരണമായി ഫോര്‍ഡ് പറയുന്നത്. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതും അടിക്കടി ഉയരുന്ന ഇന്ധനവിലയും മോഡലുകളുടെ വില കൂട്ടാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കുകയാണെന്ന് ഫോര്‍ഡ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ജനുവരി മുതല്‍ കാര്‍ വില കൂടുമെന്ന് ഫോര്‍ഡും

ഇതോടെ ഇന്ത്യയിലെ മുഴുവന്‍ ഫോര്‍ഡ് കാറുകള്‍ക്കും അടുത്തവര്‍ഷം വില കൂടും. പ്രാരംഭ ഹാച്ച്ബാക്ക് ഫിഗൊ മുതല്‍ സ്‌പോര്‍ട്‌സ് കാര്‍ മസ്താംഗ് വരെ നീളും ഫോര്‍ഡ് ഇന്ത്യയുടെ മോഡല്‍ നിര. ഈ വര്‍ഷം മൂന്നു പുതിയ കാറുകളെയാണ് നിരയിലേക്കു ഫോര്‍ഡ് കൊണ്ടുവന്നത്.

ജനുവരി മുതല്‍ കാര്‍ വില കൂടുമെന്ന് ഫോര്‍ഡും

ഫ്രീസ്റ്റൈല്‍, ഇക്കോസ്‌പോര്‍ട് എസ്, പുതുതലമുറ ആസ്‌പൈര്‍ മോഡലുകള്‍ ഇതില്‍പ്പെടും. അതത് ശ്രേണിയില്‍ മൂവരും മികച്ച ഓപ്ഷനുകളായാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ആറുമാസത്തെ വില്‍പ്പന കണക്കെടുപ്പില്‍ ഫ്രീസ്റ്റൈല്‍, ഇക്കോസ്‌പോര്‍ട് എസ്, ആസ്‌പൈര്‍ എന്നിവരെ അടിസ്ഥാനപ്പെടുത്തിയാണ് ഫോര്‍ഡിന്റെ കുതിപ്പും.

ജനുവരി മുതല്‍ കാര്‍ വില കൂടുമെന്ന് ഫോര്‍ഡും

ഫിഗൊയെ ആധാരമാക്കി ഫോര്‍ഡ് കൊണ്ടുവരുന്ന ക്രോസ്ഓവര്‍ ഹാച്ച്ബാക്കാണ് ഫ്രീസ്റ്റൈല്‍. പെട്രോള്‍, ഡീസല്‍ പതിപ്പുകളിൽ അണിനിരക്കുന്ന ഫ്രീസ്റ്റൈല്‍ ശ്രേണിയിലെ ഏറ്റവും കരുത്തുറ്റ കാറുകളില്‍ ഒന്നു കൂടിയാണ്.

Most Read: ടാറ്റ ഹാരിയര്‍ ഡീലര്‍ഷിപ്പുകളിലേക്ക് - ഇനി കണ്ട് ബോധ്യപ്പെട്ടതിന് ശേഷം ബുക്ക് ചെയ്യാം

ജനുവരി മുതല്‍ കാര്‍ വില കൂടുമെന്ന് ഫോര്‍ഡും

ഇക്കോസ്‌പോര്‍ട് എസ്‌യുവിയുടെ കൂടുതല്‍ സ്‌പോര്‍ടി പതിപ്പാണ് ഇക്കോസ്‌പോര്‍ട് എസ്. രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഫോര്‍ഡിന്റെ 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനാണ് ഇക്കോസ്‌പോര്‍ട് എസില്‍. എസ്‌യുവിയുടെ ചടുലമായ ഡ്രൈവിംഗിന് ഇതു നിര്‍ണ്ണായകമാവുന്നു.

ജനുവരി മുതല്‍ കാര്‍ വില കൂടുമെന്ന് ഫോര്‍ഡും

പുതിയ ആസ്‌പൈറും ഫോര്‍ഡ് നിരയിലെ പുത്തന്‍ താരോദയമാണ്. പ്രായോഗികതയും അഴകും സൗകര്യങ്ങളും സമന്വയിക്കുന്ന ബജറ്റ് കാര്‍. ഡ്രൈവര്‍ക്ക് പ്രധാന്യം നല്‍കിയാണ് ആസ്‌പൈറിനെ ഫോര്‍ഡ് ഒരുക്കുന്നത്. എന്തായാലും വിലവര്‍ധന നടപടികള്‍ ഈ കാറുകളുടെ പ്രചാരത്തെ ബാധിക്കുമോയെന്ന് കണ്ടറിയണം.

ജനുവരി മുതല്‍ കാര്‍ വില കൂടുമെന്ന് ഫോര്‍ഡും

ഫോര്‍ഡിനെ കൂടാതെ ടാറ്റ, മാരുതി സുസുക്കി, ടൊയോട്ട, ഇസൂസു, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ പ്രമുഖ നിര്‍മ്മാതാക്കള്‍ മുഴുവന്‍ കാറുകളുടെ വില കൂടാന്‍ പോകുന്ന കാര്യം അറിയിച്ചിട്ടുണ്ട്. ടാറ്റ കാറുകള്‍ക്ക് 40,000 രൂപ വരെ കൂടും.

ജനുവരി മുതല്‍ കാര്‍ വില കൂടുമെന്ന് ഫോര്‍ഡും

ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ മൂന്നു ശതമാനം വിലവര്‍ധനവാണ് നടപ്പിലാവുക. ടൊയോട്ട കാറുകള്‍ക്ക് നാലു ശതമാനവും. മോഡലുകള്‍ക്ക് എത്ര ശതമാനം വില കൂടുമെന്ന കാര്യത്തില്‍ മാരുതി വ്യക്തത വരുത്തിയിട്ടില്ല.

Most Read: കൈവിട്ട ഡ്രൈവിംഗ്, ദുല്‍ഖറിനെ പൂട്ടാന്‍ ചെന്ന പൊലീസിന് കിട്ടിയത് എട്ടിന്റെ പണി

ജനുവരി മുതല്‍ കാര്‍ വില കൂടുമെന്ന് ഫോര്‍ഡും

ഇസൂസു കാറുകള്‍ക്ക് ഒരുലക്ഷം രൂപ വരെയാണ് വര്‍ധിക്കുക. ജനുവരി മുതല്‍ ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു നാലു ശതമാനം വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുത്തും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford Cars (2019): Price Hike Announced; 2.5 Per Cent Increase. Read in Malayalam.
Story first published: Saturday, December 15, 2018, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X