ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

By Dijo Jackson

തിയ്യതി ഉറപ്പിച്ചു; ഒക്ടോബര്‍ ഒമ്പതിന് നാലാംതലമുറ CR-V എസ്‌യുവിയെ ഹോണ്ട ഇന്ത്യയില്‍ അവതരിപ്പിക്കും. തങ്ങളുടെ പുതിയ ഏഴു സീറ്റര്‍ XUV700 എസ്‌യുവിയെ മഹീന്ദ്രയും ഇതേ ദിവസമാണ് വിപണിയില്‍ കരുതിവെച്ചിട്ടുള്ളത്. വരാന്‍പോകുന്ന ഇരു എസ്‌യുവികളുടെയും നോട്ടം ടൊയോട്ട ഫോര്‍ച്യൂണര്‍ വിഹരിക്കുന്ന പൂര്‍ണ്ണ എസ്‌യുവി ശ്രേണിയിലേക്കായതുകൊണ്ടു കാര്‍ പ്രേമികള്‍ ആകാംഷയിലാണ്.

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

പുതിയ CR-V എസ്‌യുവിക്ക് ഏഴു സീറ്റര്‍ പതിപ്പ് മതിയെന്ന ഹോണ്ടയുടെ തീരുമാനം തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്‍ഡവറിനോടും ഫോര്‍ച്യൂണറിനോടും അങ്കംവെട്ടാനുള്ള പുറപ്പാടിലാണ് തങ്ങളെന്ന് ഓട്ടോ എക്‌സ്‌പോയില്‍ ഹോണ്ട പ്രഖ്യാപിച്ചു.

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

ഏഴു സീറ്റുള്ള അകത്തളം മാത്രമല്ല CR-V -യുടെ വിശേഷം. ഇന്ത്യന്‍ നിര്‍മ്മിത 1.6 ലിറ്റര്‍ i-DTEC ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഹോണ്ട CR-V എസ്‌യുവിയില്‍ തുടിക്കും. കമ്പനിയുടെ എര്‍ത്ത് ഡ്രീംസ് എഞ്ചിന്‍ കുടുംബത്തില്‍ നിന്നുള്ള യൂണിറ്റാണിത്. CR-V -യ്ക്ക് ഡീസല്‍ പതിപ്പ് ലഭിക്കാന്‍ പോകുന്നതും ഇതാദ്യം.

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

ഡീസല്‍ എഞ്ചിന് 120 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാനാവും. ഒമ്പതു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ ഓപ്ഷനല്‍ വ്യവസ്ഥയിലാണ് കമ്പനി ലഭ്യമാക്കുക. ഓട്ടോമാറ്റിക് പതിപ്പിന് പാഡില്‍ ഷിഫ്റ്ററുകളുടെ പിന്തുണയുണ്ടാകും.

Most Read: മഹീന്ദ്ര മറാസോയിലെ മൂന്നു വലിയ പോരായ്മകള്‍

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

CR-V -യുടെ ഡീസല്‍ മോഡലില്‍ മുന്‍ വീല്‍, ഓള്‍ വീല്‍ ഡ്രൈവ് ഘടനകള്‍ ഒരുങ്ങുമെന്നാണ് വിവരം. ഡീസല്‍ പതിപ്പിന് പുറമെ 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പും ഹോണ്ട CR-V -യില്‍ അണിനിരക്കും.

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

പെട്രോള്‍ എഞ്ചിന്‍ 154 bhp കരുത്തും 189 Nm torque -മാണ് പരമാവധി ഉത്പാദിപ്പിക്കുക. സിവിടി ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുമെങ്കിലും മുന്‍ വീല്‍ ഡ്രൈവ് ഘടന മാത്രമെ CR-V പെട്രോളിലുണ്ടാവുകയുള്ളൂ.

Most Read: തനിമ നഷ്ടപ്പെടാതെ പുത്തന്‍ ഭാവത്തില്‍ മാരുതി വാഗണ്‍ആര്‍

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, 18 ഇഞ്ച് അലോയ് വീലുകള്‍, വൈദ്യുത ടെയില്‍ഗേറ്റ്, പാനരോമിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ ഫീച്ചറുകളുടെ നീണ്ടനിര ഹോണ്ട എസ്‌യുവിയില്‍ ഒരുങ്ങും.

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

വൈദ്യുത പിന്തുണയാല്‍ എട്ടുവിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റും വൈദ്യുത പാര്‍ക്കിംഗ് ബ്രേക്കും പുതുതലമുറ CR-V എസ്‌യുവിയുടെ പ്രത്യേകതകളില്‍പ്പെടും. ആഢംബരം പ്രതിഫലിക്കുന്ന പ്രീമിയം ശരീരഭാഷയാണ് CR-V എസ്‌യുവിക്ക് കമ്പനി നല്‍കുന്നത്.

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

പഴയ മോഡലിനെക്കാള്‍ കൂടുതല്‍ വലുപ്പവും സുരക്ഷും സൗകര്യങ്ങളും 2018 CR-V അവകാശപ്പെടും. കിറ്റുകളായി ഇറക്കുമതി ചെയ്യുന്ന CR-V ഘടകങ്ങള്‍ ഇന്ത്യയില്‍ വെച്ചു സംയോജിപ്പിച്ച് വിപണിയില്‍ കൊണ്ടുവരാനാണ് ഹോണ്ടയുടെ തീരുമാനം.

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ മോഡലിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. 26 മുതല്‍ 27 ലക്ഷം രൂപ വരെ CR-V -യ്ക്ക് വില പ്രതീക്ഷിക്കാം. ഫോര്‍ച്യൂണറുമായുള്ള മത്സരത്തില്‍ വിലയായിരിക്കും ഹോണ്ടയുടെ പ്രധാന പിടിവള്ളി.

ഫോര്‍ച്യൂണറിന് എതിരെ അങ്കം കുറിച്ച് പുതിയ ഹോണ്ട CR-V, അടുത്തമാസം വിപണിയില്‍

കാരണം ഫോര്‍ച്യൂണര്‍, എന്‍ഡവറുകളെ അപേക്ഷിച്ച് CR-V -യ്ക്ക് ഡീസല്‍ എഞ്ചിന്‍ കരുത്ത് കാര്യമായില്ല. മഹീന്ദ്ര XUV700, സ്‌കോഡ കൊഡിയാക്ക്, ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ തുടങ്ങിയ മോഡലുകളോടും ഹോണ്ട CR-V മത്സരിക്കും.

More from DriveSpark

Article Published On: Monday, September 10, 2018, 11:56 [IST]
English summary
New Honda CR-V India Launch Date Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X