പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

പുതിയ ഹാച്ച്ബാക്കിന് സാന്‍ട്രോയെന്നു പേരിടാന്‍ ഹ്യുണ്ടായി നിശ്ചയിച്ചതുമുതല്‍ വിപണി ആകാംഷയിലാണ്. പഴയ ഓമനത്വമുണ്ടാകുമോ പുതിയ സാന്‍ട്രോയ്ക്ക്? ഹാച്ച്ബാക്കിനെ ഒക്ടോബര്‍ ഒമ്പതിന് ഹ്യുണ്ടായി കാഴ്ച്ചവെക്കും. പുതുതലമുറയെന്നു കാണിക്കാന്‍ വാലറ്റത്ത് മറ്റൊരു പേരുകൂടി ഏച്ചുകെട്ടിയാകും ഹ്യുണ്ടായി സാന്‍ട്രോ യാഥാര്‍ത്ഥ്യമാവുക.

പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

ഈ നിമിഷംവരെ പുതിയ സാന്‍ട്രോ എങ്ങനെയിരിക്കുമെന്ന സൂചന കമ്പനി നല്‍കിയിട്ടില്ല. ഹാച്ച്ബാക്കിനെ ഒക്ടോബര്‍ ഒമ്പതിന് കണ്ടാല്‍ മതി എല്ലാവരും — ഹ്യുണ്ടായി തീരുമാനിച്ചു. പക്ഷെ പടിക്കല്‍ കലമുടയുമെന്നു ഹ്യുണ്ടായി തീരെ നിനച്ചില്ല.

പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

കമ്പനി കാത്തുവെച്ച പുത്തന്‍ സാന്‍ട്രോയുടെ ചിത്രങ്ങള്‍ പുറത്ത്. ഡീലര്‍ഷിപ്പില്‍ നിന്നും പുറത്തുവന്ന ചിത്രങ്ങള്‍ പുതിയ സാന്‍ട്രോയുടെ പുറംമോടിയിലും അകത്തളത്തിലും വെളിച്ചംവീശുകയാണ്.

Most Read: പുത്തന്‍ ആസ്‌പൈറിനെ കളിയാക്കി ടിഗോര്‍ പരസ്യം — ടാറ്റയ്ക്ക് മറുപടി നല്‍കുമോ ഫോര്‍ഡ്?

പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

ക്രോം വലയത്തിനുള്ളില്‍ വലിയ ഗ്രില്‍. ഇരുവശത്തും ഫോഗ്‌ലാമ്പുകള്‍. കവചമെന്നോണം ഗ്രില്ലിന് ചുറ്റും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും. പതിവില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണ സാന്‍ട്രോ. മുഖച്ഛായ പാടെ മാറുമെന്നു ഏറെക്കുറെ ഉറപ്പായി.

പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

കൂര്‍ത്ത ഹെഡ്‌ലാമ്പുകള്‍ പക്വത നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാവും. ഹെഡ്‌ലാമ്പുകള്‍ പ്രൊജക്ടര്‍ യൂണിറ്റുകളല്ല. ബോഡി നിറമുള്ള മിററുകളില്‍ തന്നെയാണ് ഇന്‍ഡിക്കേറ്ററുകളുടെ സ്ഥാനം. തിളങ്ങുന്ന ഓറഞ്ച് നിറം ഹാച്ച്ബാക്കിലേക്ക് ശ്രദ്ധപിടിച്ചിരുത്തും.

പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

പിറകില്‍ ഒഴുകിപ്പടര്‍ന്നുള്ള ടെയില്‍ലാമ്പുകളാണ് സാന്‍ട്രോയ്ക്ക്. വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍, വാഷര്‍, ക്യാമറ എന്നിവ സാന്‍ട്രോയ്ക്ക് പിന്നില്‍ ഒരുങ്ങുന്നുണ്ട്. വിന്‍ഡ്ഷീല്‍ഡിന് മുകളില്‍ പ്രത്യേക സ്റ്റോപ് ലൈറ്റും കാണാം.

Most Read: ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

പഴയ സാന്‍ട്രോയുടെ ടോള്‍ബോയ് ഘടന പിന്തുടരാന്‍ പുതിയ ഹാച്ച്ബാക്ക് ആവതുശ്രമിക്കുന്നുണ്ടെന്നു വ്യക്തം. അകത്തളത്തില്‍ പ്രീമിയം മുഖമായിരിക്കും കാറിനെന്നു ചിത്രങ്ങള്‍ പറയുന്നു.

പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

ഇരട്ടനിറം ചാലിച്ച അകത്തളം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും പിന്‍ എസി വെന്റുകളും അവകാശപ്പെടും. ഡ്രൈവര്‍ വശത്തുള്ള എയര്‍ബാഗ്, എബിഎസ്, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, വേഗ മുന്നറയിപ്പ്, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ മുതലായ സംവിധാനങ്ങള്‍ സാന്‍ട്രോയിലുണ്ടാകും.

പടിക്കല്‍ കലമുടച്ച് ഹ്യുണ്ടായി, ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങി പുതിയ സാന്‍ട്രോ

ഹാച്ച്ബാക്കിന്റെ ഏറ്റവും ഉയര്‍ന്ന മോഡലില്‍ മാത്രമായിരിക്കും ഇരട്ട മുന്‍ എയര്‍ബാഗുകളും പിന്‍ പാര്‍ക്കിംഗ് ക്യാമറയും ഇടംപിടിക്കുക. നാലു സിലിണ്ടറുള്ള 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ സാന്‍ട്രോയില്‍. എഞ്ചിന്‍ 68 bhp കരുത്തും 99 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാകും മാനുവല്‍ ഗിയര്‍ബോക്‌സ്. എഎംടി പതിപ്പിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

More from DriveSpark

Article Published On: Monday, October 8, 2018, 17:59 [IST]
English summary
New Hyundai Santro Images Leaked — Exterior Design And Interior Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X