ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

കഴിഞ്ഞ അഞ്ചുവര്‍ഷമായി ടെറാനോയെ ആശ്രയിച്ചു മാത്രമാണ് ഇന്ത്യന്‍ എസ്‌യുവി പോരില്‍ നിസാന്‍ കരുക്കള്‍ നീക്കുന്നത്. റെനോ ഡസ്റ്ററാണ് അടിസ്ഥാനമെങ്കിലും ടെറാനോ കൂടുതല്‍ പ്രീമിയമാണെന്നു പറയാന്‍ നിസാനെന്നും ഉത്സാഹിച്ചു. എന്നാല്‍ 'പൂര്‍വ്വികന്‍' എക്‌സ്-ട്രെയില്‍ (നിസാന്റെ ആദ്യകാല എസ്‌യുവി) കൈയ്യടക്കിയ വില്‍പനയും പ്രചാരവും ടെറാനോയ്ക്ക് ഇപ്പോഴും സ്വപ്‌നംമാത്രം.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

ഒരുഭാഗത്തു പങ്കാളിയായ റെനോ ഡസ്റ്ററില്‍ വന്‍വിജയം കുറിക്കുമ്പോള്‍ ടെറാനോയ്ക്ക് ചുവടുകള്‍ പിഴച്ചുകൊണ്ടിരുന്നു. വില്‍പന കാര്യമായില്ല. ചെന്നൈ ശാലയില്‍ നിന്നും ഡസ്റ്ററും ടെറാനോയും ഒരുമിച്ചാണ് നിര്‍മ്മിക്കപ്പെടുന്നത്. എന്നിട്ടും മാസവില്‍പനയില്‍ നാലക്ക സംഖ്യ കുറിക്കാന്‍ നിസാന്‍ ടെറാനോ നന്നെ പാടുപെടുകയാണ്.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

ടെറാനോയ്ക്ക് ഇനിയധികം ഭാവിയില്ലെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ നിസാന്‍ കിക്ക്‌സ് എസ്‌യുവി ടെറാനോയുടെ അന്തകനായി അവതരിക്കും. കമ്പനിയുടെ പ്രീമിയം എസ്‌യുവിയായി ഒക്ടോബര്‍ 18 -ന് വരാന്‍ കാത്തുനില്‍ക്കുകയാണ് കിക്ക്‌സ്.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

നിലവില്‍ ചെന്നൈ നിര്‍മ്മാണശാലയില്‍ നിന്നും പുതിയ ടെറാനോകള്‍ പുറത്തുവരുന്നില്ല. കിക്ക്‌സിന്റെ വരവു മുന്‍നിര്‍ത്തി ടെറാനോയുടെ ഉത്പാദനം കമ്പനി നിര്‍ത്തിവെച്ചതായാണ് സൂചന. നിരയില്‍ നിന്നും ടെറാനോ അപ്രത്യക്ഷമായാലും നിസാന്റെ വില്‍പനയെ നടപടി കാര്യമായി ബാധിക്കില്ല.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

കഴിഞ്ഞ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ വില്‍പന കണക്കെടുപ്പില്‍ ദയനീയമായിരുന്നു ടെറാനോയുടെ പ്രകടനം. കേവലം 65 യൂണിറ്റും 71 യൂണിറ്റുമാണ് ഈ മാസങ്ങളില്‍ വിറ്റുപോയത്.

Most Read: മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.55 ലക്ഷം രൂപ മുതല്‍

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

കിക്ക്‌സിന്റെ കാര്യം പരിശോധിച്ചാല്‍ ഹ്യുണ്ടായി ക്രെറ്റയുടെ വിപണിയാണ് പുതിയ നിസാന്‍ എസ്‌യുവിയുടെ മോഹം. രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്ന കിക്ക്സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും മോഡലിനെ ഇന്ത്യന്‍ മണ്ണില്‍ കമ്പനി കൊണ്ടുവരിക.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

അകത്തള വിശാലതയ്ക്കും അത്യാധുനിക ഫീച്ചറുകള്‍ക്കും വിദേശ വിപണികളില്‍ കിക്ക്സ് ഏറെ പ്രസിദ്ധമാണ്. ഇന്ത്യന്‍ വരവില്‍ മോഡലിന് 11 മുതല്‍ 16 ലക്ഷം രൂപ വരെ വിലനിലവാരം പ്രതീക്ഷിക്കാം. നിസാന്‍ ടെറാനോയെ പോലെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ കിക്ക്സിലും ഒരുങ്ങും.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

എതിരാളിയായ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഓട്ടോമാറ്റിക് ഓപ്ഷന്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ആദ്യവരവില്‍ നിസാന്‍ കിക്ക്സിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ലഭിക്കുമോയെന്ന കാര്യം സംശയമാണ്.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ നിസാന്‍ കൊണ്ടുവരാന്‍ പോകുന്നത്. റെനോ ഡസ്റ്ററിന്റെ B0 അടിത്തറയായിരിക്കും നിസാന്‍ കിക്ക്സ് ഉപയോഗപ്പെടുത്തുക.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

എസ്‌യുവിയുടെ നിര്‍മ്മാണച്ചിലവുകള്‍ B0 അടിത്തറ ഗണ്യമായി വെട്ടിച്ചുരുക്കും. റെനോ ക്യാപ്ച്ചര്‍, നിസാന്‍ ടെറാനോ മോഡലുകളും ഇതേ അടിത്തറയില്‍ നിന്നാണ് അണിനിരക്കുന്നത്. നിലവില്‍ കമ്പനി ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ കിക്ക്സിലും പ്രതീക്ഷിക്കാം.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

പെട്രോള്‍ എഞ്ചിന് 104 bhp കരുത്തും 142 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 108 bhp കരുത്തും 240 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനുകളായിരിക്കും കിക്ക്സിലുണ്ടാവുക.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

രാജ്യാന്തര വിപണികളില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം കിക്ക്സിലുണ്ട്. എന്നാല്‍ എസ്‌യുവി ഇന്ത്യയില്‍ എത്തുമ്പോള്‍ ഓള്‍ വീല്‍ ഡ്രൈവ് കരുത്തു മോഡലിനുണ്ടാകില്ല.

Most Read: തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ —ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

പ്രീമിയം ക്രോസ്ഓവര്‍ എസ്‌യുവി എന്ന വിശേഷണത്തോടെയാകും നിസാന്‍ കിക്ക്സ് ഇന്ത്യയില്‍ എത്തുക. കമ്പനിയുടെ സിഗ്‌നേച്ചര്‍ ക്രോസ്ഓവര്‍ ശൈലിയാണ് കിക്ക്സ് പിന്തുടരുന്നത്. V മോഷന്‍ ഗ്രില്ലില്‍ നിന്നാരംഭിക്കും നിസാന്‍ കിക്ക്സിന്റെ ഡിസൈന്‍ സവിശേഷതകള്‍.

ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

ഇരട്ടനിറം, ഒഴുകിയിറങ്ങുന്ന മേല്‍ക്കൂര, വലിയ ടെയില്‍ലാമ്പുകള്‍ എന്നിവ ഡിസൈനില്‍ ശ്രദ്ധയാകര്‍ഷിക്കും. അകത്തളത്തില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, October 4, 2018, 19:47 [IST]
English summary
Nissan To Halt Production Of The Terrano — Kicks SUV To Be The Replacement. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X