മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.55 ലക്ഷം രൂപ മുതല്‍

കാത്തിരിപ്പിന് വിരാമം. പുത്തന്‍ ഫോര്‍ഡ് ആസ്‌പൈര്‍ വിപണിയിലെത്തി. രൂപകല്‍പനയിലും എഞ്ചിന്‍ സാങ്കേതികതയിലും മാറ്റങ്ങള്‍ ഒരുങ്ങുന്ന പുതിയ ഫോര്‍ഡ് ആസ്‌പൈറിന് 5.55 ലക്ഷം രൂപയാണ് വില (എക്‌സ്‌ഷോറൂം ദില്ലി). ഇത്തവണ സെഡാന്റെ മുഖരൂപവും ഫോര്‍ഡ് ഒരല്‍പം പരിഷ്‌കരിച്ചു.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

ആംബിയന്റ്, ട്രെന്‍ഡ്, ട്രെന്‍ഡ് പ്ലസ്, ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ അഞ്ചു വകഭേദങ്ങളുണ്ട് പുത്തന്‍ ആസ്‌പൈറില്‍. പ്രാരംഭ പെട്രോള്‍ മോഡല്‍ 5.55 ലക്ഷം രൂപയ്ക്ക് എത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ഡീസല്‍ മോഡലിന് 8.14 ലക്ഷം രൂപയാണ് വിപണിയില്‍ വില.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പ് 8.49 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി. പുതിയ ഫോര്‍ഡ് ആസ്‌പൈര്‍ മോഡലുകളുടെ വില —

Variant Petrol Diesel
Ambiente Rs 5,55,000

Rs 6,45,000

Trend Rs 5,99,000

Rs 6,89,000

Trend + Rs 6,39,000

Rs 7,29,000

Titanium Rs 6,79,000

Rs 7,69,000

Titanium + Rs 7,24,000

Rs 8,14,000

Titanium AT Rs 8,49,000

N/A

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

ഡിസൈന്‍

പരിഷ്‌കരിച്ച മുന്‍ പിന്‍ ഭാഗങ്ങള്‍ ആസ്‌പൈറില്‍ പെട്ടെന്നു തിരിച്ചറിയാന്‍ കഴിയും. മുന്‍ ഗ്രില്ല് കമ്പനി പൂര്‍ണ്ണമായി പരിഷ്‌കരിച്ചു. ഗ്രില്ലിന് ചുറ്റിലും ക്രോം അലങ്കാരമുണ്ട്. പിറകിലേക്ക് വലിഞ്ഞുനീണ്ട സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകള്‍, C ആകൃതിയുള്ള ഫോഗ്‌ലാമ്പുകള്‍, വീതിയേറിയ എയര്‍ഡാം മുതലായവ കാറിന് പുത്തന്‍ മുഖച്ഛായ സമര്‍പ്പിക്കുന്നു.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റിലുമുണ്ട് ക്രോം അലങ്കാരം. വശങ്ങളില്‍ പുതുതായി രൂപകല്‍പന ചെയ്ത 15 ഇഞ്ച് അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം. എടുത്തുപറയാനില്ലെങ്കിലും പിറകില്‍ ടെയില്‍ലാമ്പ് ക്ലസ്റ്ററിലും ബമ്പറിലും അങ്ങിങ്ങായി ചെറിയ പരിഷ്‌കാരങ്ങള്‍ സംഭവിച്ചു.

Most Read: തരംഗമാകാന്‍ ടാറ്റ ഹാരിയര്‍ —ഓഫ്‌റോഡ് മികവുകാട്ടി പുതിയ വീഡിയോ

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

മുന്‍തലമുറ മോഡലിനെക്കാള്‍ എന്തുകൊണ്ടും കൂടുതല്‍ സ്‌പോര്‍ടിയാണ് പുത്തന്‍ ആസ്‌പൈറെന്നു നിസംശയം പറയാം. ഏഴു നിറങ്ങളുണ്ട് പുതിയ ഫോര്‍ഡ് ആസ്‌പൈറില്‍. വൈറ്റ് ഗോള്‍ഡ്, മൂണ്‍ഡസ്റ്റ് സില്‍വര്‍, സ്‌മോക്ക് ഗ്രെയ്, അബ്‌സൊല്യൂട്ട് ബ്ലാക്, ഡീപ് ഇംപാക്ട് ബ്ലൂ, റൂബി റെഡ്, ഒക്‌സ്ഫഡ് വൈറ്റ് എന്നീ നിറങ്ങള്‍ സെഡാനില്‍ തെരഞ്ഞെടുക്കാം.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

അകത്തളം

നിലവിലുള്ള ബ്ലാക്/ബീജ് ഇരട്ടനിറശൈലി തന്നെയാണ് പുതിയ ആസ്‌പൈറിന് അകത്തും. ഡാഷ്‌ബോര്‍ഡ് ഘടനയിലും കമ്പനി കൈകടത്തിയിട്ടില്ല. എന്നാല്‍ 6.5 ഇഞ്ച് SYNC3 ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനം പുതിയ ആസ്‌പൈറിന്റെ പ്രധാന സവിശേഷതയാണ്.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

ആന്‍ട്രോയ്ഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും കാറില്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇരട്ട യുഎസ്ബി പോര്‍ട്ടുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ഇലക്ട്രോക്രോമിക് IRVM, മഴ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെ നീളും പുതിയ ആസ്‌പൈറിലെ മറ്റു വിശേഷങ്ങള്‍.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

സുരക്ഷ

സുരക്ഷയുടെ കാര്യത്തില്‍ എന്നത്തേയുംപോലെ ഫോര്‍ഡ് കണിശത പുലര്‍ത്തിയിട്ടുണ്ട്. ഇരട്ട എയര്‍ബാഗുകളും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും വകഭേദങ്ങള്‍ക്ക് മുഴുവന്‍ ലഭിക്കും. ഏറ്റവും ഉയര്‍ന്ന ആസ്‌പൈര്‍ മോഡല്‍ ആറു എയര്‍ബാഗുകളും ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോളും ഹില്‍ ലോഞ്ച് അസിസ്റ്റും അവകാശപ്പെടും.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

എഞ്ചിന്‍

മൂന്നു സിലിണ്ടറുള്ള 1.2 ലിറ്റര്‍ ഡ്രാഗണ്‍ സിരീസ് പെട്രോള്‍ എഞ്ചിനാണ് പുതിയ ആസ്‌പൈറില്‍ തുടിക്കുന്നത്. എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം പരമാവധിയേകാന്‍ കഴിയും. ഡീസല്‍ എഞ്ചിനില്‍ മാറ്റമില്ല. നിലവിലെ 1.5 ലിറ്റര്‍ എഞ്ചിന്‍ തന്നെ തുടരുന്നു.

Most Read: വീണ്ടും ഡിസ്‌കൗണ്ട് മാമാങ്കം; മാരുതിയുടെ ഒക്ടോബര്‍ ഓഫറുകള്‍ ഇങ്ങനെ

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

ഡീസല്‍ എഞ്ചിന്‍ 99 bhp കരുത്തും 215 Nm torque ഉം സൃഷ്ടിക്കും. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇതുകൂടാതെ 121 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനും ആസ്‌പൈറില്‍ ഒരുങ്ങുന്നുണ്ട്. ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പില്‍.

മാറ്റങ്ങളോടെ പുതിയ ഫോര്‍ഡ് ആസ്‌പൈര്‍, വില 5.50 ലക്ഷം രൂപ മുതല്‍

മൈലേജ്

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 20.4 കിലോമീറ്റര്‍ മൈലേജ് കാഴ്ച്ചവെക്കുമെന്നാണ് ഫോര്‍ഡിന്റെ അവകാശവാദം. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 26.1 കിലോമീറ്റര്‍ മൈലേജ് കുറിക്കും. വിപണിയില്‍ മാരുതി ഡിസൈര്‍, ഹോണ്ട അമേസ്, ടാറ്റ ടിഗോര്‍, ഹ്യുണ്ടായി എക്‌സെന്റ് എന്നിവരുമായാണ് ഫോര്‍ഡ് ആസ്‌പൈറിന്റെ മത്സരം.

More from DriveSpark

Article Published On: Thursday, October 4, 2018, 19:16 [IST]
English summary
New Ford Aspire Launched In India; Prices Start At Rs 5.55 Lakh. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X