പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

പുത്തന്‍ എസ്‌യുവിയുമായി മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയില്‍. 2018 മെര്‍സിഡീസ് എഎംജി G63 വിപണിയില്‍ പുറത്തിറങ്ങി. 2.19 കോടി രൂപയാണ് ജര്‍മ്മന്‍ എസ്‌യുവിയുടെ വില. രൂപത്തിലും ഭാവത്തിലും പരിഷ്‌കാരങ്ങള്‍ ഒരുപാടു നേടിയാണ് പുതിയ G63 എഎംജിയുടെ വരവ്. ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന ഏക മെര്‍സിഡീസ് ജി-ക്ലാസ് എന്ന വിശേഷണവും G63 എഎംജിയ്ക്കുണ്ട്.

പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

പരമ്പരാഗത ചതുര ഘടനയാണ് പുതിയ മെര്‍സിഡീസ് എഎംജി G63 പിന്തുടരുന്നതെങ്കിലും കൂടുതല്‍ ഒഴുക്കം ഇത്തവണ എസ്‌യുവിയില്‍ അനുഭവപ്പെടും. കുത്തനെയുള്ള സ്ലാറ്റുകളും ട്രാപസോഡിയല്‍ ഗ്രില്‍ ശൈലിയും മോഡലിന്റെ മുഖച്ഛായ തെല്ലൊന്നു മാറ്റിയിട്ടുണ്ട്.

പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പ് ഘടനയില്‍ സംഭവിച്ച മാറ്റങ്ങള്‍ മെര്‍സിഡീസിന്റെ പരുക്കന്‍ എസ്‌യുവിക്ക് ആധുനിക പരിവേഷം കല്‍പിക്കുന്നതില്‍ നിര്‍ണ്ണായകമായി. ബോണറ്റില്‍ നിലയുറപ്പിച്ച ഇന്‍ഡിക്കേറ്ററുകളും വശങ്ങളിലൂടെ കടന്നുപോകുന്ന ബീഡിങ് വരകളും കാണാന്‍ പാകത്തിലുള്ള ഡോര്‍ വിജാഗിരികളും പുതിയ മെര്‍സിഡീസ് എഎംജി G63 -യ്ക്ക് ആ പഴയ ചാരുത സമര്‍പ്പിക്കുന്നു.

പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

ഒഴുക്കോടെ വളച്ചുകെട്ടിയ എസ്‌യുവിയുടെ പിന്നാമ്പുറത്ത് പ്രത്യേക സ്‌പെയര്‍ വീല്‍ ഇടംപിടിച്ചിട്ടുണ്ട്. ബോഡിയില്‍ നിന്നും പുറന്തള്ളി നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകള്‍ എസ്‌യുവിയുടെ യഥാര്‍ത്ഥ ഓഫ്‌റോഡ് മുഖത്തെ പിന്തുണയ്ക്കും.

Most Read: ടെറാനോയുടെ അന്തകനാകുമോ പുതിയ നിസാന്‍ കിക്ക്‌സ്?

പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

21 ഇഞ്ച് ഏഴു സ്‌പോക്ക് അലോയ് വീലുകളാണ് G63 എഎംജിയില്‍. വലതുവശം ചേര്‍ന്ന പുകക്കുഴലുകളും 241 mm ഗ്രൗണ്ട് ക്ലിയറന്‍സും ജി വാഗണിന്റെ ഓഫ്‌റോഡ് വേഷം പരിപൂര്‍ണ്ണമാക്കുന്നു.

പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

ഇന്‍സ്ട്രമെന്റ് കണ്‍സോളും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാവും കുടിയിരിക്കുന്ന 12.3 ഇഞ്ച് ഡിസ്‌പ്ലേയാണ് അകത്തളത്തിലെ മുഖ്യാകര്‍ഷണം. തുകല്‍, അലക്കാന്തറ, ലോഹം, കാര്‍ബണ്‍ ഫൈബര്‍ എന്നിവയ്‌ക്കൊന്നും ഉള്ളില്‍ ക്ഷാമമില്ല.

പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

എസ്‌യുവിയിലുള്ള 4.0 ലിറ്റര്‍ ബൈടര്‍ബ്ബോ V8 എഞ്ചിന്‍ 585 bhp കരുത്തും 850 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. മുന്‍ തലമുറകളില്‍ ഇരട്ട ടര്‍ബ്ബോചാര്‍ജ്ജറുള്ള 5.5 ലിറ്റര്‍ V8 എഞ്ചിനാണ് കമ്പനി ഉപയോഗിച്ചിരുന്നത്.

പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

പുതിയ G63 എഎംജിയില്‍ ഒമ്പതു സ്പീഡ് എഎംജി സ്പീഡ്ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേന നാലു ചക്രങ്ങളിലേക്കും കരുത്തെത്തും. ജര്‍മ്മാന്‍ നിര്‍മ്മാതാക്കളുടെ 4Matic ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും മോഡലിന് ലഭിക്കുന്നുണ്ട്.

Most Read: ഇത് കൊഡിയാക്ക് RS, സ്‌കോഡയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവി

പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

രണ്ടര ടണ്‍ ഭാരമുണ്ടെങ്കിലും പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം പിന്നിടാന്‍ എസ്‌യുവിക്ക് 4.5 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 220 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. എഎംജി ഡ്രൈവര്‍ പാക്കേജ് തെരഞ്ഞെടുത്താല്‍ പരമാവധി വേഗം 240 കിലോമീറ്ററായി വര്‍ധിക്കും.

പാരമ്പര്യത്തനിമ കൈവിടാതെ പുതിയ മെര്‍സിഡീസ് എഎംജി G63

കംഫര്‍ട്ട്, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിങ്ങനെ മൂന്നു ഡ്രൈവിംഗ് മോഡുകളുണ്ട് എസ്‌യുവിയില്‍. വിപണിയില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ട് SVR, പോര്‍ഷ കയെന്‍ ടര്‍ബ്ബോ, ബിഎംഡബ്ല്യു X5M മോഡലുകളുമായാണ് മെര്‍സിഡീസ് ബെന്‍സ് AMG G63 -യുടെ മത്സരം.

Article Published On: Friday, October 5, 2018, 16:16 [IST]
English summary
2018 Mercedes-AMG G63 Launched In India At Rs 2.19 Crore — The Most Aerodynamic G-Wagen Ever! Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X