പുതിയ ഭാവത്തില്‍ മെര്‍സിഡീസ് ബെന്‍സ് CLS, വില 84.7 ലക്ഷം രൂപ
മെര്‍സീഡീസ് കാറുകള്‍ക്ക് പുത്തന്‍ ഭാവഭേദം സമര്‍പ്പിച്ച് പുതിയ CLS. 84.7 ലക്ഷം രൂപ വിലയില്‍ മെര്‍സിഡീസ് ബെന്‍സ് CLS വിപണിയില്‍ പുറത്തിറങ്ങി. CLS കൂപ്പെയുടെ മൂന്നാംതലമുറയാണിത്. ആഢംബരം തുളുമ്പുന്ന പുതിയ നാലു ഡോര്‍ കൂപ്പെയില്‍ മെര്‍സിഡീസിന്റെ രൂപശില്‍പ്പനിര്‍മ്മാണവൈഭവം നിറഞ്ഞുകാണാം.

ഒരു വകഭേദം മാത്രമെ CLS -ലുള്ളൂ. ഇന്ത്യയില്‍ മെര്‍സിഡീസ് കൊണ്ടുവരുന്ന ഏക നാലു ഡോര്‍ കൂപ്പെ മോഡലാണ് CLS - ക്ലാസ്. നേരിട്ടു മത്സരിക്കുന്നില്ലെങ്കിലും ബിഎംഡബ്ല്യു 6 സീരീസ് GT, ഔഡി A5 സ്‌പോര്‍ട് ബാക്ക് എന്നിവരുമായാണ് ജര്‍മ്മന്‍ കാറിന്റെ പോര്.

ഡിസൈനാണ് CLS -ല്‍ മുഖ്യം. കോണോടുകോണ്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ലാമ്പുകളും കാറിന് അക്രമണോത്സുക നോട്ടമാണ് സമര്‍പ്പിക്കുന്നത്. അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും ഹെഡ്‌ലാമ്പിന് പിന്തുണ നല്‍കുന്നുണ്ട്.

ചാഞ്ഞിറങ്ങുന്ന ബോണറ്റും ഉയര്‍ന്ന വെയ്‌സ്റ്റ്‌ലൈനും ക്ലാസിക് തനിമയുള്ള കൂപ്പെ ആകാരം വിളിച്ചുകാട്ടും. ഫ്രെയിംലെസ് ഡോറുകളാണ് കാറില്‍. സില്‍വര്‍ നിറമുള്ള 18 ഇഞ്ച് അഞ്ചു സ്‌പോക്ക് അലോയ് വീലുകളും മോഡലില്‍ എടുത്തുപറയണം.
Most Read: ഒമ്‌നിക്ക് പിന്നാലെ മാരുതി ജിപ്‌സിയും, 33 വര്‍ഷത്തെ ഓട്ടം മതിയാക്കി മടങ്ങുന്നു

പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പ് ഘടന കമ്പനി പരിഷ്‌കരിച്ചു. അകത്തളത്തില്‍ പുതിയ G - ക്ലാസ്സുമായാണ് CLS -ന് സാമ്യം. ആകാരയളവില്‍ ഇന്ത്യയില്‍ വില്‍പനയ്ക്കു വരുന്ന E - ക്ലാസ് ലോങ് വീല്‍ ബേസ് വകഭേദത്തെക്കാള്‍ ചെറുതാണ് പുതിയ CLS. ഇക്കാരണത്താല്‍ ഉള്ളില്‍ വിശാലത കുറവായി തോന്നാം.

എന്നാല്‍ വിശാലതയ്ക്കല്ല, മറിച്ച് ആകര്‍ഷകമായ ആഢംബര അനുഭവമാണ് CLS -ന്റെ ഹൈലൈറ്റ്. ഉള്ളില്‍ തടിക്കും തുകലിനും യാതൊരു ക്ഷാമവുമില്ല. തടി ഘടനകള്‍ കൊണ്ടാണ് ഡാഷ്‌ബോര്‍ഡ് ഒരുങ്ങുന്നത്. ജെറ്റ് ടര്‍ബ്ബൈനില്‍ നിന്നുള്ള പ്രചോദനം എസി വെന്റുകളില്‍ കാണാം.

64 നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിംഗ്, രണ്ടു വലിയ സ്‌ക്രീനുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയെല്ലാം മെര്‍സിഡീസ് CLS -ന്റെ വിശേഷങ്ങളില്‍പ്പെടും. 12.3 ഇഞ്ച് ഡിസ്്‌പ്ലേയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിന് ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകളുടെ പിന്തുണയുണ്ട്.

ക്ലാസിക്, സ്‌പോര്‍ട്, പ്രൊഗ്രസ്സീവ് എന്നിങ്ങനെ മൂന്നു മോഡുകള്‍ ഡിജിറ്റല്‍ കോക്പിറ്റില്‍ തിരഞ്ഞെടുക്കാം. 13 ഹൈ പെര്‍ഫോര്‍മന്‍സ് ബര്‍മിസ്റ്റര്‍ സറൗണ്ട് ഓഡിയോ സംവിധാനവും മോഡലിന്റെ സവിശേഷതയാണ്.

സാങ്കേതികമായി മെര്‍സിഡീസ് ബെന്‍സ് CLS അഞ്ചു സീറ്ററാണെങ്കിലും ഒഴുകിയിറങ്ങുന്ന മേല്‍ക്കൂര പിന്നില്‍ മുതിര്‍ന്ന യാത്രക്കാരുടെ സ്ഥാനം നഷ്ടപ്പെടുത്തും. നാലു പേര്‍ക്കു മാത്രമെ CLS -ല്‍ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂ.
Most Read: കൊള്ളാലോ ഇത്, ജാവാ കമ്പം വെളിപ്പെടുത്തി ഷാറൂഖ് ഖാന്‍

കാറിലുള്ള 2.0 ലിറ്റര്‍ ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 245 bhp കരുത്തും 500 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ഒമ്പതു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി താളം കണ്ടെത്തുന്നത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ മോഡലിന് 6.2 സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് CLS -ന്റെ പരമാവധി വേഗം.


Click it and Unblock the Notifications








