പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

By Staff

വീണ്ടും ടിയാഗൊയ്ക്ക് പുത്തന്‍ വകഭേദം സമര്‍പ്പിച്ച് ടാറ്റ. പുതിയ ടിയാഗൊ XZ പ്ലസ് വിപണിയില്‍ പുറത്തിറങ്ങി. ടിയാഗൊ നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമാണിത്. ഇതോടെ ടിയാഗൊ വകഭേദങ്ങളുടെ എണ്ണം ഇരുപത്തിയാറായി. 5.57 ലക്ഷം രൂപയാണ് ടാറ്റ ടിയാഗൊ XZ പ്ലസ് പെട്രോള്‍ പതിപ്പിന് വില. ഇരട്ടനിറമുള്ള പെട്രോള്‍ പതിപ്പ് 5.64 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വരും.

പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

6.31 ലക്ഷം രൂപ മുതലാണ് ടിയാഗൊ XZ പ്ലസ് ഡീസലിന് വില. ഇരട്ടനിറമുള്ള ഡീസല്‍ മോഡല്‍ ലഭ്യമാവുക 6.38 ലക്ഷം രൂപയ്ക്കും. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി. ടിയാഗൊ ജെടിപി എഡിഷന് തൊട്ടുതാഴെയാണ് പുതിയ XZ പ്ലസ് വകഭേദം സ്ഥാനം പിടിക്കുന്നത്.

പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

കാന്യണ്‍ ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ എന്നീ പുതുനിറങ്ങള്‍ ടിയാഗൊ XZ പ്ലസിന്റെ മുഖ്യവിശേഷങ്ങളില്‍പ്പെടും. ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ XZ പ്ലസ് കുറിക്കുന്നുണ്ട്. നിരയിലെ മറ്റു മോഡലുകളെ അപേക്ഷിച്ച് പുറംമോടിയില്‍ ക്രോം അലങ്കാരങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം കാണാം.

പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

വശങ്ങളിലെ മൗള്‍ഡിംഗ് ഘടനകള്‍ കാറിന് പുതുമയേകുന്നു. ഇരട്ടനിറ പതിപ്പുകള്‍ക്ക് തിളക്കമേറിയ കറുത്ത മേല്‍ക്കൂരയാണുള്ളത്. ഇരുണ്ട (സ്‌മോക്ക്ഡ്) പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാനും മടക്കാനും കഴിയുന്ന മിററുകള്‍, ഇരട്ടനിറമുള്ള പുതിയ 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും XZ പ്ലസ് മോഡലില്‍ എടുത്തുപറയണം.

പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

ഉള്ളില്‍ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ആകര്‍ഷണം. കണക്ട് നെക്‌സ്റ്റ്, ആന്‍ട്രോയ്ഡ് ഓട്ടോ, വോയിസ് കമ്മാന്‍ഡ് ഓപ്ഷനുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. XZ വകഭേദത്തില്‍ നിന്നുള്ള മുഴുവന്‍ ഫീച്ചറുകളും പുതിയ XZ പ്ലസിലേക്കും കമ്പനി കൊണ്ടുവന്നിട്ടുണ്ട്.

പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

എഞ്ചിനില്‍ പരിഷ്‌കാരങ്ങളില്ല. നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ ടിയാഗൊ XZ പ്ലസിലും തുടിക്കും. മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 84 bhp കരുത്തും 115 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read: ടാറ്റ കാറുകളില്‍ വമ്പന്‍ ഡിസ്‌കൗണ്ട് — വര്‍ഷാവസാന ഓഫറുകള്‍ ഇങ്ങനെ

പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

ടര്‍ബ്ബോയുള്ള മൂന്നു സിലിണ്ടര്‍ എഞ്ചിന് 69 bhp കരുത്തും 140 Nm torque -മുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് പിന്നീടൊരു അവസരത്തില്‍ മാത്രമെ XZ പ്ലസിന് കമ്പനി നല്‍കുകയുള്ളൂ.

പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

കഴിഞ്ഞമാസമാണ് ടിയാഗൊയുടെ പെര്‍ഫോര്‍മന്‍സ് പതിപ്പ് ജെടിപി എഡിഷനെ ടാറ്റ വിപണിയില്‍ കൊണ്ടുവന്നത്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കാണ് ടിയാഗൊ JTP എഡിഷന്‍.

പുതിയ ടാറ്റ ടിയാഗൊ XZ പ്ലസ് വിപണിയില്‍, വില 5.57 ലക്ഷം രൂപ മുതല്‍

പ്രകടനക്ഷമത മുന്‍നിര്‍ത്തി റീട്യൂണ്‍ ചെയ്തതിനാല്‍ കാറിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 114 bhp കരുത്തും 150 Nm torque ഉം പരമാവധിയേകും. ചടുലമായ ഡ്രൈവിംഗിന് വേണ്ടി ഗിയര്‍ അനുപാതവും അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. വിപണിയില്‍ 6.39 ലക്ഷം മുതലാണ് ടിയാഗൊ JTP എഡിഷന് വില.

More from DriveSpark

Article Published On: Wednesday, December 12, 2018, 10:38 [IST]
English summary
New Tata Tiago XZ+ Variant Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X