മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ — വില 8.48 ലക്ഷം

ഉത്സവകാലം മുന്നില്‍ക്കണ്ട് സ്‌പെഷ്യല്‍ എഡിഷന്‍ സണ്ണിയുമായി നിസാന്‍ വിപണിയില്‍. 8.48 ലക്ഷം രൂപ വിലയില്‍ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്‌കാരങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ നിസാന്‍ സെഡാന്റെ പുതുമ.

മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ — വില 8.48 ലക്ഷം

ഡിസൈന്‍ മാറ്റങ്ങള്‍ക്ക് പുറമെ കൂടുതല്‍ സൗകര്യങ്ങളും ഫീച്ചറുകളും സ്‌പെഷ്യല്‍ എഡിഷന്‍ സണ്ണി അവകാശപ്പെടും. കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്‌സ്, കറുത്ത വീല്‍ കവറുകള്‍, പിന്‍ സ്‌പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്.

മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ — വില 8.48 ലക്ഷം

നൂതനമായ നിസാന്‍ കണക്ട് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറിലുണ്ട്. കീലെസ് എന്‍ട്രിയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപും സെഡാന്റെ പുതുവിശേഷങ്ങളില്‍പ്പെടും.

മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ — വില 8.48 ലക്ഷം

വാഹനത്തിന്റെ അരികിലേക്ക് ഉടമയെ വഴികാട്ടാന്‍ 'ലീഡ് മീ ടു കാര്‍' സംവിധാനം സഹായിക്കും. ഫോണ്‍ മിററിംഗ് ശേഷിയുള്ള 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷനില്‍ എടുത്തുപറയണം.

Most Read: എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 —അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ — വില 8.48 ലക്ഷം

സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്. ഇരട്ട എയര്‍ബാഗുകള്‍, വേഗം തിരിച്ചറിഞ്ഞ പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്കുകള്‍, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, കാറിന്റെ സ്ഥാനം അറിയാനും പങ്കുവെയ്ക്കാനും കഴിയുന്ന 'ലൊക്കേറ്റ് മൈ കാര്‍' സംവിധാനം എന്നിവയെല്ലാം സുരക്ഷ ക്രമീകരങ്ങളുടെ ഭാഗമായി സ്‌പെഷ്യല്‍ എഡിഷന്‍ സണ്ണിയില്‍ ഒരുങ്ങുന്നു.

മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ — വില 8.48 ലക്ഷം

രണ്ടു എഞ്ചിന്‍ പതിപ്പുകളാണ് പുതിയ സണ്ണിയിലുള്ളത്. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 97 bhp കരുത്തും 134 Nm torque ഉം പരമാവധി സൃഷ്ടിക്കും. 88 bhp കരുത്തും 200 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: പുതിയ കാറെന്നും പറഞ്ഞ് ടാറ്റ വിറ്റത് പഴയ കാര്‍

മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ — വില 8.48 ലക്ഷം

പ്രതിമാസം 150 യൂണിറ്റുകളുടെ ശരാശരി വില്‍പന മാത്രമാണ് നിസാന്‍ സണ്ണിയ്ക്ക് ഇന്ത്യയിലുള്ളൂ. എതിരാളികളായ മാരുതി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപിഡ്, ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ എന്നിവരുടെ പ്രചാരത്തിന് മുന്നില്‍ സണ്ണി മിക്കപ്പോഴും നിറംമങ്ങുന്നതാണ് ഇതുവരെയുള്ള കാഴ്ച്ച. എന്നാല്‍ പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ സണ്ണി വില്‍പന ഉയര്‍ത്തുമെന്നു നിസാൻ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Nissan Sunny Special Edition Launched In India; Priced At Rs 8.48 Lakh. Read in Malayalam.
Story first published: Saturday, September 15, 2018, 11:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X