റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; വില 50.20 ലക്ഷം രൂപ

Written By:
Recommended Video - Watch Now!
Angry Bull Almost Rammed Into A Car - DriveSpark

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 50.20 ലക്ഷം രൂപയാണ് പുതിയ റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ എക്‌സ്‌ഷോറൂം വില. ഇവോഖിന്റെ ആറാം വാര്‍ഷികം അനുസ്മരിച്ചാണ് സ്‌പെഷ്യല്‍ എഡിഷനെ ലാന്‍ഡ് റോവര്‍ അവതരിപ്പിച്ചിരിക്കുന്നത്.

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; വില 50.20 ലക്ഷം രൂപ

സാധാരണ മോഡലിന്റെ എസ്ഇ വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ വരുന്നത്. ആകര്‍ഷകമായ ബോഡി സ്‌റ്റൈല്‍ കിറ്റ്, ബോഡി കളേര്‍ഡ് ലോവര്‍ ബോഡി ക്ലാഡിംഗ്, ഗ്രാഫൈറ്റ് അറ്റ്‌ലസ് ഗ്രില്‍, ഫെന്‍ഡര്‍ വെന്റ്, ടെയില്‍ഗേറ്റ് ബാഡ്ജിംഗ് എന്നിവ ഉള്‍പ്പെടുന്നതാണ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ വിശേഷങ്ങള്‍.

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; വില 50.20 ലക്ഷം രൂപ

ഇതിന് പുറമെ ഗ്ലോസ് ബ്ലാക് ഫിനിഷിലുള്ള 18 ഇഞ്ച് അലോയ് വീലുകളും, കര്‍പാത്തിയന്‍ ഗ്രെയ് കോണ്‍ട്രാസ്റ്റ് റൂഫും, മൂന്ന് എക്സ്റ്റീരിയര്‍ നിറഭേദങ്ങളും സ്‌പെഷ്യല്‍ എഡിഷന്റെ ഫീച്ചറുകളാണ്.

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; വില 50.20 ലക്ഷം രൂപ

ഡാര്‍ക്ക് സാറ്റിന്‍ ടച്ച് നേടിയ അലൂമിനിയം സെന്റര്‍ കണ്‍സോള്‍ ട്രിമ്മാണ് അകത്തളത്തെ പ്രധാന ആകര്‍ഷണം. കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ എബണി ലെതര്‍ സീറ്റുകളും സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതയാണ്.

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; വില 50.20 ലക്ഷം രൂപ

2.0 ലിറ്റര്‍, ഫോര്‍-സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് റേഞ്ച് റോവര്‍ ലാന്‍ഡ്മാര്‍ക്ക് എഡിഷന്റെ പവര്‍ഹൗസ്. 117 bhp കരുത്തും 430 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

റേഞ്ച് റോവര്‍ ഇവോഖ് ലാന്‍ഡ്മാര്‍ക്ക് എഡിഷന്‍ ഇന്ത്യയില്‍; വില 50.20 ലക്ഷം രൂപ

നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സ്‌പെഷ്യല്‍ എഡിഷന് വേണ്ടത് ഒമ്പത് സെക്കന്‍ഡുകളാണ്. മണിക്കൂറില്‍ 195 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗത.

Trending On DriveSpark Malayalam:

ഒരു കൈയ്യില്‍ ബൊലേറോ; തെലുഗു സൂപ്പര്‍സ്റ്റാറിനെ 'ട്രോളി' ആനന്ദ് മഹീന്ദ്ര, പ്രതിഷേധം അണപ്പൊട്ടുന്നു!

ബിഎംഡബ്ല്യുവും ഔഡിയും തമ്മില്‍ മത്സരയോട്ടം; നാടിനെ നടുക്കി വീണ്ടും അപകടം!

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #new launch
English summary
Range Rover Evoque Landmark Edition Launched In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark