ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

By Staff

ഹാരിയറിലെ ഘടകങ്ങള്‍ ഓരോന്നായി ടാറ്റ വെളിപ്പെടുത്തുകയാണ്. എസ്‌യുവിയിലെ ഡാഷ്‌ബോര്‍ഡും ജെബിഎല്‍ സ്പീക്കറുകളും മള്‍ട്ടി ഡ്രൈവ് മോഡുകളും വിപണി കണ്ടു. ഇപ്പോള്‍ ഗിയര്‍ നോബും മറയ്ക്കു പുറത്ത് വന്നിരിക്കുകയാണ്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും ഹാരിയറിലെന്ന കാര്യത്തില്‍ ഇതോടെ വ്യക്തം.

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

എന്നാല്‍ ആദ്യഘട്ടത്തില്‍ മുന്‍ വീല്‍ ഡ്രൈവ് സംവിധാനം മാത്രമെ എസ്‌യുവിയിലുണ്ടാവുകയുള്ളൂ. പുതിയ OMEGARC അടിത്തറയില്‍ ഫിയറ്റ് എഞ്ചിന് പരിമിതികളുണ്ട്. ഹാരിയറിന് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം നല്‍കണമെങ്കില്‍ ഷാസിയുടെ ഭൂരിഭാഗവും ടാറ്റയ്ക്ക് പരിഷ്‌കരിക്കേണ്ടതായി വരും.

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

എങ്കില്‍ മാത്രമെ നാലു വീല്‍ ഡ്രൈവിലെ പ്രൊപ്പല്ലര്‍ ഷാഫ്റ്റിന് ഹാരിയറിന്റെ അടിത്തറയില്‍ ഇടം ലഭിക്കുകയുള്ളൂ. പക്ഷെ ഈ നടപടി നിര്‍മ്മാണ ചിലവു കൂട്ടും. ഓള്‍ വീല്‍ ഡ്രൈവ് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കുറവുള്ള നിലവിലെ സാഹചര്യത്തില്‍ മുന്‍ വീല്‍ ഡ്രൈവ് പതിപ്പായി മാത്രം ഹാരിയറിനെ വില്‍പ്പനയ്ക്കു കൊണ്ടുവന്നാല്‍ മതിയെന്നാണ് ടാറ്റയുടെ തീരുമാനം.

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

അതേസമയം നാലു വീല്‍ ഡ്രൈവ് പതിപ്പിനും ആവശ്യക്കാരുണ്ടെന്ന് തെളിഞ്ഞാല്‍ നാലു വീല്‍ ഡ്രൈവ് ഹാരിയര്‍ പതിപ്പിനുള്ള സാധ്യത പിന്നീടൊരു ഘട്ടത്തില്‍ കമ്പനി ആരായും. ജനുവരി പകുതിയോടെയാണ് ടാറ്റ ഹാരിയര്‍ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക.

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

വരവു പ്രമാണിച്ച് പൂനെ ശാലയില്‍ ഹാരിയറിന്റെ ഉത്പാദനം ടാറ്റ തുടങ്ങി. 30,000 രൂപ മുന്‍കൂര്‍ പണമടച്ച് ഹാരിയര്‍ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളുടെ നീണ്ടനിരയാണ് ഡീലര്‍ഷിപ്പുകളില്‍. കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയാണ് ഹാരിയര്‍ പാലിക്കുന്നത്.

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

മുന്നില്‍ ടാറ്റാ ലോഗോയുള്ള വലിയ ഗ്രില്ല് ശ്രദ്ധയാകര്‍ഷിക്കും. ബോണറ്റിനോടു ചേര്‍ന്ന നേര്‍ത്ത എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹാരിയറിന് ആധുനിക മുഖച്ഛായ സമ്മാനിക്കുന്നു. ഗ്രില്ലിന് താഴെ ബമ്പറിലാണ് ഹെഡ്‌ലാമ്പുകളും ഫോഗ്‌ലാമ്പുകളും.

Most Read: മുംബൈയില്‍ നിന്നും യുഎഇയിലേക്കു കടലിനടിയിലൂടെ ഒരു റെയിൽ പാത

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും സ്‌കിഡ് പ്ലേറ്റും ഹാരിയറിന്റെ പരുക്കന്‍ ശൈലിക്ക് അടിവര നല്‍കുന്നുണ്ട്. ഇരു വശങ്ങളില്‍ ഊതിപെരുപ്പിച്ച വീല്‍ ആര്‍ച്ചുകള്‍ ശ്രദ്ധ പിടിച്ചിരുത്തും. വിന്‍ഡോലൈനിലൂടെ കടന്നുപോകുന്ന ക്രോം ആവരണം എസ്‌യുവിയുടെ ആകാരം എടുത്തുകാണിക്കും.

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാരിയറിന്. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്ക് വീതികുറവാണ്. മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിക്കുന്ന സ്‌പോയിലറും ഷാര്‍ക്ക് ഫിന്‍ ആന്റീനയും സ്‌കിഡ് പ്ലേറ്റും ഹാരിയറിന്റെ പിന്നഴകിന് ചന്തം ചാര്‍ത്തും.

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

അഞ്ചു പേര്‍ക്കിരിക്കാവുന്ന വിധമാണ് ഹാരിയറിന്റെ സീറ്റിംഗ് ഘടന. പിന്‍നിര യാത്രക്കാര്‍ക്ക് പ്രത്യേകം എസി വെന്റുകള്‍ മോഡലില്‍ പ്രതീക്ഷിക്കാം. നെക്‌സോണില്‍ കണ്ടതുപോലെ ഫ്‌ളോട്ടിംഗ് ശൈലിയുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഹാരിയറിനും ലഭിക്കും.

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനും വേണ്ടി ഒരുങ്ങുന്ന ആംറെസ്റ്റ് സ്‌റ്റോറേജ് മോഡലിന്റെ മുഖ്യ സവിശേഷതയാണ്. പേപ്പര്‍ കപ്പുകള്‍, ടിന്‍ ക്യാനുകള്‍ തുടങ്ങിയവ ആംറെസ്റ്റിന് താഴെയുള്ള തണുപ്പിച്ച സ്റ്റോറേജ് ഇടത്തില്‍ സൂക്ഷിക്കാം.

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

ഔഡി, ബിഎംഡബ്ല്യു, മെര്‍സിഡീസ് ബെന്‍സ് തുടങ്ങിയ ആഢംബര കാറുകള്‍ മാത്രം അവകാശപ്പെടുന്ന ഫീച്ചറാണിത്. ഇരട്ട എയര്‍ബാഗുകള്‍, സണ്‍റൂഫ് എന്നിവയെല്ലാം വരവില്‍ ഹാരിയറിന് മുതല്‍ക്കൂട്ടായി മാറും.

Most Read: കേസില്‍ ജീപ്പ് തോറ്റു, ഇനി ധൈര്യമായി മഹീന്ദ്രയ്ക്ക് റോക്‌സോര്‍ എസ്‌യുവി വില്‍ക്കാം

ടാറ്റ ഹാരിയറിന് നാലു വീല്‍ ഡ്രൈവ് പതിപ്പ് കിട്ടില്ല, കാരണമിതാണ്

ടാറ്റ എസ്‌യുവി വില്‍പനയ്ക്കെത്തുമ്പോള്‍ പ്രധാന ഭീഷണി ക്രെറ്റയ്ക്കും കോമ്പസിനുമാണ്. ഏഴു സീറ്ററെങ്കിലും മഹീന്ദ്ര XUV500 -യുടെ വിപണിയും ഹാരിയര്‍ കൈയ്യടക്കിയേക്കാം. 16 മുതല്‍ 22 ലക്ഷം രൂപ വരെ ഹാരിയറിന് ടാറ്റ വില നിശ്ചയിച്ചേക്കും.

Most Read Articles

Malayalam
English summary
Tata Harrier All-Wheel-Drive (AWD) Variant Not Coming Anytime Soon. Read in Malayalam.
Story first published: Friday, November 30, 2018, 16:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X