ടാറ്റ ഹാരിയറിന്റെ വലുപ്പം വിളിച്ചുപറഞ്ഞ് പുതിയ ചിത്രങ്ങള്‍
ഏറ്റവും മികച്ച ടാറ്റയേതെന്ന ചോദ്യത്തിന് ഹാരിയര്‍ എന്ന ഉത്തരം വിദൂരമല്ല. പുതിയ അഞ്ചു സീറ്റര്‍ എസ്‌യുവിയെ വില്‍പ്പനയ്ക്കു കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ മുഴുവന്‍ ടാറ്റ പൂര്‍ത്തിയാക്കി. 16 മുതല്‍ 21 ലക്ഷം രൂപ വിലസൂചികയില്‍ ഹാരിയര്‍ ചുവടുറപ്പിക്കുമ്പോള്‍ ജീപ്പ് കോമ്പസും ഹ്യുണ്ടായി ക്രെറ്റയും പടുത്തുയര്‍ത്തിയ സാമ്രാജ്യങ്ങള്‍ക്ക് വിള്ളല്‍ വീഴും. ഏഴു സീറ്റര്‍ XUV500 -യ്ക്ക് പോലും പുതിയ ടാറ്റ എസ്‌യുവി ഭീഷണി മുഴക്കുന്നുണ്ട്.

ഡീലര്‍ഷിപ്പുകളില്‍ പ്രീ-ബുക്കിംഗ് തുടരവെ ഷോറൂമുകളിലേക്ക് ഹാരിയര്‍ യൂണിറ്റുകള്‍ പതിയെ കടന്നുവരികയാണ്. രൂപഭാവത്തില്‍ ഹാരിയര്‍ ശ്രദ്ധ കൈയ്യടക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. റോഡില്‍ ഹാരിയറിന് എന്തുമാത്രം വലുപ്പമുണ്ടെന്ന് പറഞ്ഞുവെയ്ക്കുന്ന പുതിയ ചിത്രങ്ങള്‍ വാഹന ലോകത്ത് പ്രചാരം നേടിക്കഴിഞ്ഞു.

നെക്‌സോണിനും മഹീന്ദ്ര XUV500 -യ്ക്കും സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഹാരിയര്‍ എസ്‌യുവിയാണ് ചിത്രങ്ങളില്‍. ഹാരിയറിന് നെക്‌സോണിനെക്കാളും രണ്ടിരട്ടി വലുപ്പമുണ്ടെന്ന കാര്യം ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാം. രണ്ടു എസ്‌യുവികളും ഒരുമിച്ചു നില്‍ക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധ ഹാരിയറിലേക്കു തന്നെ വന്നുപതിയും.

എന്നാല്‍ മഹീന്ദ്ര XUV500 -യ്ക്ക് മുന്നില്‍ ഹാരിയറിന് കാര്യമായ വലുപ്പം തോന്നിക്കില്ല. XUV500 -യെക്കാള്‍ കൂടുതല്‍ നീളം ഹാരിയറിനുണ്ടായിട്ടൂ കൂടിയാണിത്. ഹാരിയറുമായി വെച്ചുനോക്കിയാല്‍ മഹീന്ദ്ര എസ്‌യുവിക്കാണ് മസ്‌കുലീന്‍ പ്രഭാവം കൂടുതല്‍.

ചിത്രത്തില്‍ ഇതു കാണാം. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാരിയറിന്. അതേസമയം XUV500 പിന്തുടരുന്നതാകട്ടെ പൂര്‍ണ്ണ ബോക്‌സി ഘടനയും. എന്തായാലും സംവിധാനങ്ങളിലും സൗകര്യങ്ങളിലും ലോകോത്തര നിലവാരം പുലര്‍ത്തിയാണ് ടാറ്റ ഹാരിയര്‍ ഒരുങ്ങുന്നത്.

ബ്രിട്ടീഷ് ആഢംബര വാഹന നിര്‍മ്മാതാക്കളായ ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ നിഴലാട്ടം ടാറ്റ എസ്‌യുവിയില്‍ അനുഭവപ്പെടും. ഡിസ്‌കവറി സ്പോര്‍ടി ഉപയോഗിക്കുന്ന ലാന്‍ഡ് റോവറിന്റെ ഉ8 ആര്‍കിടെക്ച്ചറാണ് ഹാരിയറിന്റെ OMEGA അടിത്തറയ്ക്ക് ആധാരം.
Most Read: ലംബോര്‍ഗിനിയും ടെസ്‌ലയും മത്സരിച്ചാല്‍ — ആരു ജയിക്കും?

കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയ്ക്കാണ് ഹാരിയര്‍ തുടക്കം കുറിക്കുന്നത്. സമകാലിക എസ്യുവി സങ്കല്‍പ്പങ്ങളില്‍ നിന്നും ഹാരിയര്‍ വേറിട്ടു ചിന്തിക്കുന്നു. ബമ്പറിലുള്ള ഹെഡ്‌ലാമ്പും ബോണറ്റിനോടു ചേര്‍ന്ന ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും ക്രോം തിളക്കമുള്ള റൂഫ്‌ലൈനുമെല്ലാം ഹാരിയറിലേക്ക് ശ്രദ്ധക്ഷണിക്കും.

നെക്സോണിലെ ഹ്യുമാനിറ്റി ലൈന്‍ ഹാരിയറിലേക്കും ടാറ്റ പകര്‍ത്തിയിട്ടുണ്ട്. മോഡലിന്റെ പരുക്കന്‍ സ്വഭാവം വെളിപ്പെടുത്താന്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിന് കഴിയും. വിടര്‍ന്ന ഇതള്‍ പോലുള്ള ടെയില്‍ലാമ്പുകളും ടാറ്റ കാറുകളില്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത പുതുമയാണ്.

പുറംമോടിയില്‍ രണ്ടിടത്തു മാത്രമെ ഹാരിയര്‍ പതിഞ്ഞിട്ടുള്ളൂ. വകഭേദം സൂചിപ്പിക്കുന്ന ബാഡ്ജുകള്‍ ഹാരിയറിനില്ല. ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന മോഡലായതുകൊണ്ടു ആറു എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഒമ്പതു സ്പീക്കര്‍ ഓഡിയോ സംവിധാനം, പ്രൊജക്ടര്‍ പഡില്‍ ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകള്‍ ഹാരിയറിലുണ്ട്.

അതേസമയം എസ്‌യുവിക്ക് സണ്‍റൂഫ് നല്‍കാന്‍ കമ്പനി നിലവില്‍ തയ്യാറല്ല. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ടാറ്റ പരിഷ്‌കരിച്ച ഫിയറ്റ് എഞ്ചിന്‍ 138 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും. ജീപ് കോമ്പസിലും ഇതേ എഞ്ചിന്‍ തുടിക്കുന്നുണ്ടെങ്കിലും കരുത്തുത്പാദനം വ്യത്യസ്തമാണ്.
Image Source: TeamBHP


Click it and Unblock the Notifications








