പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

By Staff

പുതിയ ഹാരിയര്‍ ഔദ്യോഗികമായി അവതരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എസ്‌യുവിയിലെ പ്രീമിയം ഘടകങ്ങള്‍ ഓരോന്നായി ടാറ്റ വെളിപ്പെടുത്തുകയാണ്. ആദ്യം ലോകോത്തര നിലവാരമുള്ള ഡാഷ്‌ബോര്‍ഡ് കാണിച്ചു. പിന്നെ ക്രോം ആവരണമുള്ള എസി വെന്റുകള്‍ ദൃശ്യമായി. ഇപ്പോള്‍ ഹാരിയറില്‍ മിടിക്കുന്ന ജെബിഎല്‍ ശബ്ദ സംവിധാനവും ആരാധകര്‍ക്കായി ടാറ്റ വെളിപ്പെടുത്തി.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

നൂതന സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ ഒഴുകി നീങ്ങുന്ന ശ്രവ്യാനുഭവം ഹാരിയര്‍ എസ്‌യുവി ഉറപ്പുവരുത്തുമെന്നു ടാറ്റ പറയുന്നു. വിസ്റ്റിയോണ്‍ നിര്‍മ്മിത 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മോഡലില്‍. മിറര്‍ലിങ്ക്, ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഹാരിയര്‍ അവകാശപ്പെടും.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

ഡാഷ്ബോര്‍ഡിന് ഒത്ത നടുവിലാണ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം. ഗ്രെയ് - ബ്രൗണ്‍ നിറങ്ങള്‍ ഇടകലര്‍ന്ന ഇരട്ടനിറമായിരിക്കും ക്യാബിന്. തുകല്‍ പൊതിഞ്ഞ മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീല്‍ ഹാരിയറില്‍ ഒരുങ്ങും.

Most Read: മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

ഡാഷ്ബോര്‍ഡിന് താഴ്ഭാഗത്തു പ്രത്യേക ക്രോം വര അടിവരയെന്നപോലെ കടന്നുപോകുന്നുണ്ട്. ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ അകത്തള വിശാലത ടാറ്റ എസ്‌യുവി അവകാശപ്പെടുമെന്നാണ് സൂചന. ഉള്ളിലിരിക്കുന്ന എല്ലാവര്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്റ്റോറേജ് കമ്പാര്‍ട്ട്‌മെന്റ് ഹാരിയറിലുണ്ട്.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

എസ്‌യുവിയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമെ കൂള്‍ഡ് ഗ്ലോവ് ബോക്‌സ് ഇടംപിടിക്കുകയുള്ളൂ. ഡ്രൈവിംഗ് മോഡുകള്‍ മാറാന്‍ ഗിയര്‍ബോക്‌സിന് മുകളില്‍ പ്രത്യേക റോട്ടറി ഡയല്‍ പ്രതീക്ഷിക്കാം. OMEGA ARC (ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ച്ചര്‍) അടിത്തറയാണ് ഹാരിയര്‍ ഉപയോഗിക്കുന്നത്.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ടും റേഞ്ച് റോവര്‍ ഇവോഖും പുറത്തുവരുന്ന D8 അടിത്തറ, OMEGA ARC -നും ആധാരമാകുന്നു. D8 അടിത്തറയില്‍ ഏറിയപങ്കും അലൂമിനിയം നിര്‍മ്മിതമാണ്. എന്നാല്‍ ടാറ്റയുടെ OMEGA ARC -ല്‍ സ്റ്റീല്‍ ഘടകങ്ങള്‍ക്കാണ് പ്രാതിനിധ്യം.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

ചിലവു നിയന്ത്രിക്കാന്‍ വേണ്ടിയാണിത്. വരാന്‍പോകുന്ന പുതിയ ടാറ്റ ഹാരിയറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം —

ജനുവരിയില്‍ വില്‍പനയ്ക്കെത്തും

ഹാരിയറിനെ ഇത്രപ്പെട്ടെന്നു ടാറ്റ വെളിപ്പെടുത്തുമെന്നു ആരും കരുതിയില്ല. ലാന്‍ഡ് റോവര്‍ തനിമയുള്ള ഹാരിയറിന്റെ പ്രീബുക്കിംഗ് ടാറ്റ തുടങ്ങി. ബുക്കിംഗ് തുക 30,000 രൂപ. 2019 ജനുവരിയില്‍ എസ്‌യുവി വില്‍പ്പനയ്ക്കു വരും. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ സഹായത്തോടെ പൂനെ ശാലയില്‍ ഹാരിയറിനായി പ്രത്യേക അസംബ്ലി ലൈന്‍ തന്നെ ടാറ്റ സ്ഥാപിച്ചു കഴിഞ്ഞു.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

'അഡ്വാന്‍സ് ഓട്ടോമേറ്റഡ് മാനുഫാക്ച്ചറിംഗ് ലൈന്‍' എന്ന പേരില്‍ പുതിയ അസംബ്ലി ലൈന്‍ അറിയപ്പെടും. ഹാരിയര്‍ നിര്‍മ്മാണത്തില്‍ 90 ശതമാനം ജോലിയും യന്ത്രങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ഇതിനായി നൂറിലേറെ KUKA, ABB റോബോട്ടുകള്‍ ശാലയിലുണ്ട്. പൂനെ ശാലയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ സ്റ്റുഡിയോയാണ് (Tata Motors Design Studio) ഹാരിയറിന്റെ രൂപകല്‍പനയ്ക്ക് പിന്നില്‍.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

രൂപകല്‍പന

ടാറ്റയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിക്ക് കൂടി ഹാരിയര്‍ തുടക്കം കുറിക്കും. 2018 ഓട്ടോ എക്സ്പോയില്‍ അവതരിച്ച H5X കോണ്‍സെപ്റ്റിനോടു ചേര്‍ന്നുനില്‍ക്കാന്‍ ഹാരിയറിന് സാധിച്ചിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോര്‍സ് ഡിസൈന്‍ തലവന്‍ പ്രതാപ് ബോസിന്റെ വാദം.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

പതിവില്‍ നിന്നും വ്യത്യസ്തമായ ഹെഡ്‌ലാമ്പ് ഘടനയാണ് ഹാരിയര്‍ ഡിസൈനില്‍ മുഖ്യം. ബോണറ്റില്‍ സ്ഥിതി ചെയ്യുന്ന നേര്‍ത്ത ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ എസ്‌യുവിക്ക് അക്രമണോത്സുക മുഖഭാവം നല്‍കുന്നു. ഗ്രില്ലിന് താഴെയാണ് ഹെഡ്‌ലാമ്പുകള്‍.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

ഉയര്‍ന്നു നിലകൊള്ളുന്ന ബെല്‍റ്റ്ലൈനും വലിച്ചുകെട്ടിയ പിന്‍ഭാഗവും ഹാരിയറിന്റെ രൂപകല്‍പന എടുത്തുകാണിക്കും. എല്‍ഇഡി ടെയില്‍ലാമ്പുകളില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ശൈലി നിഴലിക്കുന്നുണ്ടുതാനും.

Most Read: ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

എഞ്ചിന്‍

ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ ഹാരിയറില്‍ തുടിക്കും. എഞ്ചിന് 140 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ക്രൈയോട്ടെക് എഞ്ചിനെന്നാണ് യൂണിറ്റിന് ടാറ്റ നല്‍കുന്ന പേര്. സമീപഭാവയില്‍ ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും ടാറ്റ വിപണിയില്‍ കൊണ്ടുവരും.

പുതിയ അളവുകോലുകള്‍ കുറിക്കാന്‍ ടാറ്റ ഹാരിയര്‍, എസ്‌യുവിയില്‍ ജെബിഎല്‍ ശബ്ദ സംവിധാനവും

ഗിയര്‍ബോക്സ്

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് II എഞ്ചിന്‍ തുടിക്കുന്ന ഹാരിയറിന് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സായിരിക്കും ടാറ്റ നല്‍കുക. പിന്നീടൊരു അവസരത്തില്‍ ഹ്യുണ്ടായിയില്‍ നിന്നുള്ള ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും എസ്‌യുവിക്ക് ടാറ്റ സമര്‍പ്പിക്കും. നാലു ഡ്രൈവ് മോഡുകള്‍ ഹാരിയറിലുണ്ടെന്നാണ് വിവരം.

ഓട്ടോ, കംഫോര്‍ട്ട്, ഡയനാമിക്, റഫ് റോഡ് എന്നിങ്ങനെ ഹാരിയറില്‍ മോഡുകള്‍ തിരഞ്ഞെടുക്കാം. ഹാരിയറില്‍ ഒരുങ്ങുന്ന ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം അടിസ്ഥാനപ്പെടുത്തിയാകും ഡ്രൈവിംഗ് മോഡുകള്‍ പ്രവര്‍ത്തിക്കുക. എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലേക്ക് മാത്രമെ എത്തുകയുള്ളൂ. ഹാരിയറിന് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം തത്കാലം നല്‍കേണ്ടതില്ലെന്നാണ് ടാറ്റയുടെ തീരുമാനം.

More from DriveSpark

Article Published On: Monday, November 26, 2018, 13:32 [IST]
English summary
Tata Harrier Gets Segment-Best JBL Sound System. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X