വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

By Staff

വരാനിരിക്കുന്ന തങ്ങളുടെ പ്രീമിയം എസ്‌യുവി, ഹാരിയറിനെ കുറിച്ച് വിപണി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കണമെന്ന നിര്‍ബന്ധബുദ്ധി ടാറ്റയ്ക്കുണ്ട്. 2018 ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി കാഴ്ച്ചവെച്ച H5X കോണ്‍സെപ്റ്റ്, ഹാരിയറായി വിപണിയില്‍ ഉടന്‍ യഥാര്‍ത്ഥ്യമാവും. ഹാരിയര്‍ എസ്‌യുവിയെ ഇന്ത്യ കണ്ടു കഴിഞ്ഞു. ലാന്‍ഡ് റോവര്‍ തനിമയുള്ള ടാറ്റയുടെ പുതിയ വലിയ എസ്‌യുവി. ജീപ് കോമ്പസിന് ആശങ്കപ്പെടാനുള്ള വക വേണ്ടുവോളം ഹാരിയറിലുണ്ട്.

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

ഇതുവരെ പുറമെനിന്നു മാത്രമെ ഹാരിയറിനെ ആരാധകര്‍ കണ്ടുള്ളൂ. അകത്തളത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വിപണിയില്‍ പതിയെ പിടിമുറുക്കവെ എസ്‌യുവിയുടെ പുത്തന്‍ ടീസറുമായി കമ്പനി വീണ്ടും പ്രത്യക്ഷപ്പെടുകയാണ്.

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

ഇത്തവണ അകത്തളത്തിലേക്കാണ് ടീസര്‍ വെളിച്ചം വീശുന്നത്. ക്യാബിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമല്ലെങ്കിലും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും അനുബന്ധ ആഢംബര സൗകര്യങ്ങളും എസ്‌യുവിയിലുണ്ടായിരിക്കുമെന്ന കാര്യം ഇതോടെ വ്യക്തം.

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

8.8 ഇഞ്ച് വലുപ്പമുള്ള ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്ളില്‍ പ്രതീക്ഷിക്കാം. മിറര്‍ലിങ്ക്, ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഹാരിയര്‍ അവകാശപ്പെടും.

Most Read: മൂന്നാംതവണയും ഭാഗ്യം പരീക്ഷിക്കാന്‍ പ്യൂഷോ, തമിഴ്‌നാട്ടില്‍ പുതിയ ശാലയ്ക്ക് തുടക്കം

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

ഡാഷ്‌ബോര്‍ഡിന് ഒത്ത നടുവിലാണ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം. ഗ്രെയ് - ബ്രൗണ്‍ നിറങ്ങള്‍ ഇടകലര്‍ന്ന ഇരട്ടനിറമായിരിക്കും ക്യാബിന്. തുകല്‍ പൊതിഞ്ഞ മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍ ഹാരിയറില്‍ ഒരുങ്ങും.

അടിവരയെന്നോണ്ണം പ്രത്യേക ക്രോം വര ഡാഷ്‌ബോര്‍ഡിന് താഴ്ഭാഗത്തു കടന്നുപോകുന്നുണ്ട്. എസി വെന്റുകള്‍ക്കും ക്രോം ആവരണമുണ്ടായിരിക്കും. ശ്രേണിയില്‍ ഏറ്റവും കൂടുതല്‍ അകത്തള വിശാലത ടാറ്റ എസ്‌യുവി അവകാശപ്പെടും.

ഉള്ളിലിരിക്കുന്ന എല്ലാവര്‍ക്കും സ്മാര്‍ട്ട്ഫോണുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്റ്റോറേജ് കമ്പാര്‍ട്ട്മെന്റ് ഹാരിയറിലുണ്ടെന്നാണ് വിവരം. എസ്‌യുവിയുടെ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമെ കൂള്‍ഡ് ഗ്ലോവ് ബോക്സ് ഇടംപിടിക്കുകയുള്ളൂ. ഡ്രൈവിംഗ് മോഡുകള്‍ മാറാന്‍ ഗിയര്‍ബോക്സിന് മുകളില്‍ പ്രത്യേക റോട്ടറി ഡയല്‍ പ്രതീക്ഷിക്കാം.

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

എസ്‌യുവിയില്‍ 2.0 ലിറ്റര്‍ ക്രൈയോട്ടെക് എഞ്ചിനാണെന്ന കാര്യം കമ്പനി ആദ്യമെ വെളിപ്പെടുത്തിയിട്ടുണ്ട്. 148 bhp വരെ കരുത്തു സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയും. നാലു വീല്‍ ഡ്രൈവ് സംവിധാനവും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളും ടാറ്റ ഹാരിയറിന്റെ വിശേഷങ്ങളില്‍പ്പെടും.

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

ആറു സ്പീഡായിരിക്കും ഗിയര്‍ബോക്സ്. കമ്പനിയുടെ ഏറ്റവും പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഭാഷയാണ് ഹാരിയര്‍ പാലിക്കുന്നത്. മുന്നില്‍ ടാറ്റാ ലോഗോയുള്ള വലിയ ഗ്രില്ല് ശ്രദ്ധയാകര്‍ഷിക്കും. ബോണറ്റിനോടു ചേര്‍ന്ന നേര്‍ത്ത എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹാരിയറിന് ആധുനിക മുഖച്ഛായ സമ്മാനിക്കുന്നു.

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

ഗ്രില്ലിന് താഴെ ബമ്പറിലാണ് ഹെഡ്‌ലാമ്പുകളും ഫോഗ്ലാമ്പുകളും. കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും സ്‌കിഡ് പ്ലേറ്റും ഹാരിയറിന്റെ പരുക്കന്‍ ശൈലിക്ക് അടിവര നല്‍കുന്നുണ്ട്. ഇരു വശങ്ങളില്‍ ഊതിപെരുപ്പിച്ച വീല്‍ ആര്‍ച്ചുകള്‍ ശ്രദ്ധ പിടിച്ചിരുത്തും.

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

വിന്‍ഡോലൈനിലൂടെ കടന്നുപോകുന്ന ക്രോം ആവരണം എസ്‌യുവിയുടെ ആകാരം എടുത്തുകാണിക്കും. ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് ഹാരിയറിന്. പിറകില്‍ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ക്ക് വീതി കുറവാണ്.

Most Read: ടാറ്റ ഹാരിയര്‍ തരംഗത്തിന് തടയിടാന്‍ ജീപ്, കോമ്പസിന് ഒരുലക്ഷം രൂപ വരെ ഡിസ്‌കൗണ്ട്

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

മേല്‍ക്കൂരയില്‍ നിന്നും ഉത്ഭവിക്കുന്ന സ്‌പോയിലറും ഷാര്‍ക്ക് ഫിന്‍ ആന്റീനയും സ്‌കിഡ് പ്ലേറ്റും ഹാരിയറിന്റെ പിന്നഴകിന് ചന്തം ചാര്‍ത്തും. അഞ്ചു പേര്‍ക്കിരിക്കാവുന്ന വിധമാണ് ഹാരിയറിന്റെ സീറ്റിംഗ് ഘടന. പിന്‍നിര യാത്രക്കാര്‍ക്ക് പ്രത്യേകം എസി വെന്റുകള്‍ മോഡലില്‍ പ്രതീക്ഷിക്കാം.

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

ഇരട്ട എയര്‍ബാഗുകള്‍, സണ്‍റൂഫ് എന്നിവയെല്ലാം വരവില്‍ ഹാരിയറിന് മുതല്‍ക്കൂട്ടായി മാറും. ടാറ്റ എസ്‌യുവി വില്‍പനയ്ക്കെത്തുമ്പോള്‍ പ്രധാന ഭീഷണി ക്രെറ്റയ്ക്കും കോമ്പസിനുമാണ്. ഏഴു സീറ്ററെങ്കിലും മഹീന്ദ്ര XUV500 -യുടെ വിപണിയും ഹാരിയര്‍ കൈയ്യടക്കിയേക്കാം.

വീണ്ടും ഹാരിയറിനെ കാണിച്ച് ടാറ്റ, ഉള്ളിലും ആഢംബരത്തിന് കുറവില്ല

അടുത്തവര്‍ഷം ജനുവരിയിലാണ് ടാറ്റ ഹാരിയര്‍ വിപണിയില്‍ എത്തുക. 16 മുതല്‍ 22 ലക്ഷം രൂപ വരെ ഹാരിയറിന് ടാറ്റ വില നിശ്ചയിച്ചേക്കും.

Most Read Articles

Malayalam
English summary
Tata Harrier Interior Teased. Read in Malayalam.
Story first published: Saturday, November 24, 2018, 18:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X