ജനുവരിയില്‍ ടാറ്റ കാറുകള്‍ക്കും വില കൂടും
2019 ജനുവരി മുതല്‍ ടാറ്റ കാറുകള്‍ക്കും വില കൂടുന്നു. വിലവര്‍ധനവ് നടപ്പിലാകുന്നതോടെ ടാറ്റ കാറുകള്‍ക്ക് 40,000 രൂപ വരെ വില ഉയരും. നിലവില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില മാത്രമാണ് ടാറ്റ മോട്ടോര്‍സ് കൂട്ടുന്നത്. വാണിജ്യ വാഹനങ്ങളുടെ വിലയില്‍ ടാറ്റ മാറ്റങ്ങള്‍ വരുത്തില്ല.

വാഹന ഘടകങ്ങള്‍ക്ക് വില വര്‍ധിച്ചത് നിര്‍മ്മാണ ചിലവുകള്‍ ഉയരാനുള്ള കാരണമായി കമ്പനി പറയുന്നു. ഒപ്പം ഇന്ധനവില വര്‍ധനവും വില ഉയര്‍ത്തേണ്ട സാഹചര്യത്തിലേക്കു തങ്ങളെ നിര്‍ബന്ധിതരാക്കിയെന്ന് ടാറ്റ വ്യക്തമാക്കി.

ഈ വര്‍ഷം മികച്ച മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ ടാറ്റ കൈയ്യടക്കിയത്. നിരയിലേക്കു ഒരുപിടി മോഡലുകളെ കമ്പനി സമര്‍പ്പിക്കുകയുണ്ടായി. ടിഗോര്‍, നെക്‌സോണ്‍ എഎംടി, ടിയാഗൊ NRG, ജെടിപി എഡിഷന്‍ ടിയാഗൊ - ടിഗോര്‍ മോഡലുകള്‍ ഇതില്‍പ്പെടും.

ഇതിനുപുറമെ വൈദ്യുത രംഗത്തേക്കുള്ള ടാറ്റയുടെ ചുവടുമാറ്റത്തിനും വിപണി ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. H5X, 45X കോണ്‍സെപ്റ്റ് മോഡലുകളിലൂടെ പുതുതലമുറ ഡിസൈന്‍ ശൈലിക്ക് ടാറ്റ തുടക്കം കുറിച്ചതും ഈ വര്‍ഷം തന്നെ.
Most Read: ഈ വര്‍ഷം ഇന്ത്യ ഏറ്റവുമധികം തിരഞ്ഞ കാറുകള്‍

2018 ഓട്ടോ എക്‌സ്‌പോയില്‍ പിറന്ന H5X കോണ്‍സെപ്റ്റ് എസ്‌യുവിയാണ് വരാനിരിക്കുന്ന ഹാരിയര്‍. 45X കോണ്‍സെപ്റ്റ് ഹാച്ച്ബാക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പിനെ അടുത്തവര്‍ഷം രണ്ടാംപാദം കമ്പനി യാഥാര്‍ത്ഥ്യമാക്കും. നിലവില്‍ ടിയാഗെ, ഹെക്‌സ, ടിഗോര്‍, നെക്‌സോണ്‍ എന്നിവടങ്ങുന്നതാണ് ടാറ്റയുടെ മോഡല്‍ നിര.

ടാറ്റയ്ക്ക് പുറമെ മാരുതി, ടൊയോട്ട ഉള്‍പ്പെടുന്ന മുന്‍നിര നിര്‍മ്മാതാക്കളെല്ലാം ജനുവരി മുതല്‍ മോഡലുകള്‍ക്ക് വില കൂടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി മുതല്‍ കാറുകള്‍ക്ക് മൂന്നു ശതമാനം വില വര്‍ധനവ് ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു.

ടൊയോട്ട കാറുകള്‍ക്ക് നാലു ശതമാനം വരെയാണ് വില വര്‍ധിക്കുക. ഇതോടെ പ്രചാരമേറിയ എത്തിയോസ് ലിവയ്ക്ക് 16,000 രൂപ വരെയും ഫോര്‍ച്യൂണര്‍ എസ്‌യുവിക്ക് 81,000 രൂപ വരെയും വില കൂടും. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും മോഡലുകളുടെ വില വര്‍ധിക്കുന്ന കാര്യം അറിയിച്ചിട്ടുണ്ട്.

അതേസമയം മോഡലുകള്‍ക്ക് എത്ര ശതമാനം വില കൂടുമെന്നതില്‍ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ഇസൂസു മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെയാണ് ജനുവരി മുതല്‍ വില വര്‍ധിക്കാനിരിക്കുന്നത്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു നാലു ശതമാനം വില വര്‍ധനവ് നടപ്പിലാക്കും.

വരുംദിവസങ്ങളില്‍ ഫോര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു നിര്‍മ്മാതാക്കളും സമാന നടപടികള്‍ കൈക്കൊള്ളുമെന്ന് സൂചനയുണ്ട്. പുതുവര്‍ഷം കാര്‍ വില കൂട്ടുക, വാഹന നിര്‍മ്മാതാക്കള്‍ പതിവായി സ്വീകരിക്കുന്ന നയമാണിത്. വര്‍ഷാവസാനം വില്‍പ്പന കുത്തനെ ഉയര്‍ത്താന്‍ വില വര്‍ധന നടപടികള്‍ കമ്പനികളെ സഹായിക്കും.
Most Read: 85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

മോഡലുകള്‍ക്ക് വന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന നിര്‍മ്മാതാക്കള്‍, പഴയ സ്റ്റോക്ക് വിറ്റഴിക്കാനുള്ള അവസരം കൂടിയായി ഡിസംബര്‍ മാസത്തെ കാണുന്നു.


Click it and Unblock the Notifications








