85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

By Staff

ഇന്ത്യയില്‍ ഹാച്ച്ബാക്കുകള്‍ ചൂടപ്പം പോലെ വിറ്റുപോവുകയാണ്. ഓരോ മാസവും വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ആദ്യ പത്തില്‍ ഏഴെണ്ണമെങ്കിലും ഹാച്ച്ബാക്കുകളായിരിക്കും. വിലയും പരിപാലന ചിലവും കുറവ്; തരക്കേടില്ലാത്ത മൈലേജും കിട്ടും — നാള്‍ക്കുനാള്‍ ഹാച്ച്ബാക്കുകള്‍ക്ക് പ്രചാരം കൂടുന്നതില്‍ അത്ഭുതപ്പെടാനില്ല.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഹാച്ച്ബാക്കുകളുടെ പ്രചാരം അറിയാവുന്ന നിര്‍മ്മാതാക്കള്‍ ഡിസംബറില്‍ വലിയ ഓഫര്‍ ആനുകൂല്യങ്ങളാണ് മോഡലുകളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വര്‍ഷാവസാനം ഏറ്റവുമധികം ഡിസ്‌കൗണ്ട് ഒരുങ്ങുന്ന ഹാച്ച്ബാക്കുകള്‍ പരിശോധിക്കാം.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഹ്യുണ്ടായി ഇയോണ്‍

സാന്‍ട്രോ വരുന്നതുവരെ ഇയോണായിരുന്നു ഹ്യുണ്ടായിയുടെ പ്രാരംഭ ഹാച്ച്ബാക്ക്. സാന്‍ട്രോയുടെ തിരിച്ചുവരവ് ഇയോണിന് പുറത്തേക്കുള്ള വഴി തെളിച്ചു. ഇപ്പോള്‍ ബാക്കിയുള്ള പഴയ സ്റ്റോക്ക് എത്രയും വേഗം വിറ്റു തീര്‍ക്കാനുള്ള തിടുക്കത്തിലാണ് കമ്പനി.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഇതിന്റെ ഭാഗമായി 65,000 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ ഇയോണില്‍ ഉപഭോക്താക്കള്‍ക്ക് കിട്ടും. 50,000 രൂപയാണ് നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട്. 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായും 5,00 രൂപ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടായും ഹാച്ച്ബാക്കില്‍ നേടാം.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി ആള്‍ട്ടോ

നിരയിലെ ഏറ്റവും ചെറിയ ആള്‍ട്ടോ ഹാച്ച്ബാക്കില്‍ ഇക്കുറി വലിയ ഓഫറുകളാണ് മാരുതി പ്രഖ്യാപിച്ചിരിക്കുന്നത്. ഹാച്ച്ബാക്കില്‍ 60,000 രൂപ വരെ ഉപഭോക്താക്കള്‍ക്ക് നേടാം. ആള്‍ട്ടോ 800 വകഭേദങ്ങളില്‍ മുഴുവന്‍ 30,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവ് കമ്പനി ലഭ്യമാക്കും.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഇതിനുപുറമെ എക്‌സ്‌ചേഞ്ച് ബോണസായി 30,000 രൂപ ഡിസ്‌കൗണ്ട് നേടാനും അവസരമുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 20,000 രൂപയാണ് എക്‌സ്‌ചേഞ്ച് ബോണസായി ലഭിക്കുക.

Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി ആള്‍ട്ടോ K10

65,000 രൂപ വരെയാണ് കൂടുതല്‍ കരുത്തുള്ള ആള്‍ട്ടോ പതിപ്പ് K10 മോഡലുകളില്‍ ആനുകൂല്യങ്ങള്‍ ഒരുങ്ങുന്നത്. പെട്രോള്‍ മോഡലിന് 25,000 രൂപയും സിഎന്‍ജി മോഡലിന് 20,000 രൂപയും എഎംടി മോഡലുകള്‍ക്ക് 30,000 രൂപയും വിലക്കിഴിവ് ലഭിക്കും.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

കൂടാതെ മാനുവല്‍ / സിഎന്‍ജി, എഎംടി വകഭേദങ്ങള്‍ക്ക് 30,0000 രൂപ, 35,000 രൂപ എന്നിങ്ങനെ എക്‌ചേഞ്ച് ബോണസും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതലാണ് പഴക്കമെങ്കില്‍ 10,000 രൂപ ബോണസില്‍ കുറയും.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി വാഗണ്‍ആര്‍

80,000 രൂപ വരെയാണ് വാഗണ്‍ആറില്‍ മാരുതി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. പെട്രോള്‍ മോഡലുകളില്‍ 40,000 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവ് ലഭിക്കും. സിഎന്‍ജി മോഡലുകളില്‍ 35,000 രൂപയാണ് ലഭ്യമായ ക്യാഷ് ഡിസ്‌കൗണ്ട്.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

അതേസമയം എഎംടി പതിപ്പുകളില്‍ 45,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് ഉപഭോക്താക്കള്‍ക്ക് നേടാം. എക്‌സ്‌ചേഞ്ച് ബോണസായി പെട്രോള്‍ മാനുവല്‍ വകഭേദങ്ങള്‍ക്ക് 30,000 രൂപയും എഎംടി മോഡലുകള്‍ക്ക് 35,000 രൂപയും നേടാം. എക്‌സ്‌ചേഞ്ച് ചെയ്യുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി സെലറിയോ

ഡിസംബറില്‍ 65,000 രൂപ വരെ ഡിസ്‌കൗണ്ട് നേടാനാണ് സെലറിയോയില്‍ ഉപഭോക്താക്കള്‍ക്ക് അവസരം. മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങുന്ന സെലറിയോ പെട്രോള്‍ മോഡലുകളില്‍ 30,000 രൂപയാണ് നേരിട്ടുള്ള വിലക്കിഴിവ് ലഭിക്കുക. സിഎന്‍ജി പതിപ്പില്‍ 25,000 രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

സമാനമായി സെലറിയോ എഎംടിയില്‍ 35,000 രൂപയുടെ വിലക്കിഴിവ് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മാനുവല്‍ വകഭേദങ്ങളില്‍ 25,000 രൂപയും സിഎന്‍ജി മോഡലുകളില്‍ 30,000 രൂപയുമാണ് എക്‌സ്‌ചേഞ്ച് ബോണസ്.

Most Read: സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധം — ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

സെലറിയോ എഎംടിയില്‍ 35,000 രൂപ എക്സ്ചേഞ്ച് ബോണസായി ലഭിക്കും. കൈമാറുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസ് 10,000 രൂപ കുറയും.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഹ്യുണ്ടായി ഗ്രാന്‍ഡ് i10

ഗ്രാന്‍ഡ് i10, മാരുതി സ്വിഫ്റ്റിന് എതിരെ ഹ്യുണ്ടായി അവതരിപ്പിക്കുന്ന ഹാച്ച്ബാക്ക്. ശ്രേണിയില്‍ അകത്തള വിശാലതയ്ക്ക് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 ഏറെ പ്രസിദ്ധമാണ്. ഡിസംബറില്‍ 75,000 രൂപ വരെയാണ് ഗ്രാന്‍ഡ് i10 പെട്രോള്‍ മോഡലുകളില്‍ ഹ്യുണ്ടായി നല്‍കുന്ന ഡിസ്‌കൗണ്ട്.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഇതില്‍ 50,000 രൂപ നേരിട്ട് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കും. 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസായി നേടാം. 5,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഹാച്ച്ബാക്കിലും ഒരുങ്ങുന്നുണ്ട്. ഗ്രാന്‍ഡ് i10 ഡീസല്‍ വകഭേദങ്ങളില്‍ 60,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് നേടാം.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി ഇഗ്നിസ്

പ്രീമിയം ഫീച്ചറുകള്‍ ഒത്തിരിയുള്ള മാരുതിയുടെ ടോള്‍ ബോയ് ഹാച്ച്ബാക്കാണ് ഇഗ്‌നിസ്. നിലവില്‍ 77,000 രൂപ വരെ ഇഗ്‌നിസില്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേടാം. ഇതില്‍ 40,000 രൂപ വിലക്കിഴിവ് മാനുവല്‍ മോഡലുകളിലും 45,000 രൂപ വിലക്കിഴിവ് ഓട്ടോമാറ്റിക് മോഡലുകളിലും നേരിട്ടു ലഭിക്കും. 25,000 രൂപയാണ് എക്സ്ചേഞ്ച് ബോണസ്. ഇതിനുപുറമെ 5,100 രൂപയുടെ കോര്‍പ്പറേറ്റ് ബോണസും കമ്പനി ഹാച്ച്ബാക്കില്‍ നല്‍കുന്നുണ്ട്.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഫോക്‌സ്‌വാഗണ്‍ പോളോ

ഇന്ത്യയില്‍ ഫോക്‌സ്‌വാഗണിന്റെ ഏറ്റവും പ്രചാരമുള്ള മോഡലാണ് പോളോ. ഡിസംബര്‍ മാസം 75,000 രൂപ വരെ ആനുകൂല്യങ്ങള്‍ പോളോ ഹാച്ച്ബാക്കില്‍ ലഭിക്കും. വര്‍ഷാവസാന വില്‍പ്പന കുത്തനെ ഉയര്‍ത്താന്‍ പോളോ ട്രെന്‍ഡ്‌ലൈന്‍ പെട്രോള്‍ മോഡലിന്റെ വിലയും കമ്പനി വെട്ടിക്കുറച്ചു.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

5.55 ലക്ഷം രൂപ വിലയുണ്ടായിരുന്ന പോളോ ട്രെന്‍ഡ്‌ലൈന്‍ പെട്രോള്‍ ഇനി 4.99 ലക്ഷം രൂപയ്ക്ക് അണിനിരക്കും. ഇതിനുപുറമെ 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും നേടാന്‍ കാറില്‍ അവസരമുണ്ട്. 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഒരുങ്ങുന്ന കംഫോര്‍ട്ട്‌ലൈന്‍ പെട്രോളിന് 5.99 ലക്ഷം രൂപയാണ് പുതുക്കിയ വില.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

7.49 ലക്ഷത്തില്‍ നിന്നും 6.99 ലക്ഷം രൂപയായി വില വെട്ടിക്കുറച്ച പോളോ ഹൈലൈന്‍ പെട്രോള്‍ മോഡലില്‍ 45,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഒരുങ്ങുന്നത്. വകഭേദങ്ങളില്‍ മുഴുവന്‍ 5,000 രൂപയുടെ കോര്‍പ്പറേറ്റ് ബോണസ് ലഭ്യമാണ്.

Most Read: ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിന് പൊന്‍തിളക്കം — ടാറ്റയ്ക്ക് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

മാരുതി സ്വിഫ്റ്റ്

60,000 രൂപ വരെയാണ് സ്വിഫ്റ്റിലെ ആനുകൂല്യങ്ങള്‍. സ്വിഫ്റ്റ് പെട്രോള്‍ മോഡലുകളില്‍ 30,000 രൂപ വിലക്കിഴിവ് ലഭിക്കുമ്പോള്‍ സ്പെഷ്യല്‍ എഡിഷന്‍ സ്വിഫ്റ്റില്‍ 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടായി ഒരുങ്ങുന്നുണ്ട്. കൈമാറുന്ന കാറിന് ഏഴുവര്‍ഷത്തില്‍ താഴെയാണ് പഴക്കമെങ്കില്‍ 25,000 രൂപ എക്സ്ചേഞ്ച് ബോണസായും ഉപഭോക്താക്കള്‍ക്ക് നേടാം.

85,000 രൂപ വരെ ഹാച്ച്ബാക്കുകള്‍ക്ക് ഡിസ്‌കൗണ്ട്, ഡിസംബര്‍ ഓഫറുകള്‍ ഇങ്ങനെ

ഏഴുവര്‍ഷത്തിന് മുകളിലാണ് പഴക്കമെങ്കില്‍ ബോണസ് 10,000 രൂപ കുറയും. സ്വിഫ്റ്റ് ഡീസല്‍ മോഡലുകളില്‍ നേരിട്ടുള്ള വിലക്കിഴിവ് 20,0000 രൂപയാണ്; എക്സ്ചേഞ്ച് ബോണസ് 30,000 രൂപയും. കൈമാറുന്ന കാറിന് ഏഴുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുണ്ടെങ്കില്‍ 15,000 രൂപയായി എക്സ്ചേഞ്ച് ബോണസ് കുറയും.

Source: Mycarhelpline

Most Read Articles

Malayalam
English summary
Big Hatchback Discounts In December. Read in Malayalam.
Story first published: Thursday, December 13, 2018, 15:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X