സീറ്റ് ബെല്‍റ്റും ഡോറുകളും നിര്‍ബന്ധം — ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

By Staff

സുരക്ഷ; അത് ബൈക്കായാലും കാറായാലും ഓട്ടോറിക്ഷയായാലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തിയേ മതിയാവൂ. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ബൈക്കുകളില്‍ എബിഎസ് കര്‍ശനമാവാന്‍ പോകുന്നു. കാറുകള്‍ക്കായി ഭാരത് NCAP ക്രാഷ് ടെസ്റ്റ് വരുന്നൂ. ഇപ്പോള്‍ ഓട്ടോറിക്ഷകള്‍ക്കും സുരക്ഷാ നിര്‍ബന്ധമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

സുരക്ഷ മുന്‍നിര്‍ത്തി 2019 ഒക്ടോബര്‍ മുതല്‍ ഓട്ടോറിക്ഷകളുടെ രൂപകല്‍പ്പനയില്‍ സര്‍ക്കാര്‍ ഇടപെടും; സുരക്ഷാ സംവിധാനങ്ങള്‍ നിര്‍ബന്ധമാവും. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് നിലവില്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല.

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

കഴിഞ്ഞവര്‍ഷം രാജ്യത്താകെ നടന്ന 29,351 ഓട്ടോറിക്ഷാ അപകടങ്ങളില്‍ 6,726 ജീവനുകളാണ് പൊലിഞ്ഞത്. കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷകളിലും കേന്ദ്ര സര്‍ക്കാര്‍ സുരക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കും.

Most Read: ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിന് പൊന്‍തിളക്കം — ടാറ്റയ്ക്ക് കൈയ്യടിച്ച് ആനന്ദ് മഹീന്ദ്ര

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

പുതിയ തീരുമാനം പ്രകാരം ഡോറുകള്‍ അല്ലെങ്കില്‍ സമാനമായ മറ്റു സംവിധാനം നിര്‍മ്മാതാക്കള്‍ക്ക് സ്ഥാപിക്കേണ്ടതായി വരും. അപകടത്തില്‍ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ചു വീഴാതിരിക്കാന്‍ വേണ്ടിയാണിത്. പൊതുവെ ഓട്ടോറിക്ഷകളുടെ ഫ്രെയിമിന് ദൃഢത കുറവാണ്.

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

ഇക്കാരണത്താല്‍ അപകടങ്ങളില്‍ ഉള്ളില്‍ സഞ്ചരിക്കുന്നവര്‍ പുറത്തേക്ക് തെറിക്കാനുള്ള സാധ്യത കൂടും. ഡോറുകള്‍ക്ക് പുറമെ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് സീറ്റ് ബെല്‍റ്റ് ആവിഷ്‌കരിക്കാനും നിര്‍മ്മാതാക്കളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും.

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

നേരിട്ടുള്ള കൂട്ടിയിടിയില്‍ ഹാന്‍ഡില്‍ബാറില്‍ നെഞ്ചിടിച്ചും ആന്തരിക അവയവങ്ങള്‍ക്ക് തകരാറ് പറ്റിയുമാണ് ഓട്ടോറിക്ഷയില്‍ മരണങ്ങള്‍ സംഭവിക്കുന്നത്. സീറ്റ് ബെല്‍റ്റ് ഒരുപരിധിവരെ ഡ്രൈവര്‍ക്ക് സുരക്ഷയര്‍പ്പിക്കും.

Most Read: ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായ ഇന്ത്യന്‍ കാറുകള്‍

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

ഡ്രൈവറുടെയും യാത്രക്കാരുടെയും സീറ്റളവ് നിഷ്‌കര്‍ഷിക്കാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്. പുതിയ ഓട്ടോറിക്ഷകളുടെ അകത്തളം വിശാലമായിരിക്കണം. ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കാലുകള്‍ വെയ്ക്കാന്‍ ആവശ്യമായ സ്ഥലം നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം.

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

ഓട്ടോറിക്ഷകളിലെ ഹെഡ്‌ലാമ്പുകള്‍ പരിഷ്‌കരിക്കാനും കേന്ദ്രം അറിയിപ്പ് നല്‍കും. വിപണിയില്‍ എത്തുന്ന ഭൂരിപക്ഷം ഓട്ടോറിക്ഷകളിലം നിലവില്‍ ഒരു ഹെഡ്‌ലാമ്പ് യൂണിറ്റ് മാത്രമാണുള്ളത്. ഇതിന് പകരം കൂടുതല്‍ പ്രകാശമുള്ള ഇരട്ട ഹെഡ്‌ലാമ്പുകള്‍ ഓട്ടോറിക്ഷകളില്‍ കര്‍ശനമാവും.

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

പ്രതിവര്‍ഷം അഞ്ചു മുതല്‍ ആറുലക്ഷം ഓട്ടോറിക്ഷകളാണ് വിപണിയില്‍ പുറത്തിറങ്ങുന്നത്. ഇതില്‍ ഏറിയപങ്കും ബജാജ് ഓട്ടോയുടെ സംഭാവനയാണ്. നിലവില്‍ പെട്രോള്‍, ഡീസല്‍, സിഎന്‍ജി പതിപ്പുകളില്‍ ഓട്ടോറിക്ഷകള്‍ വിപണിയില്‍ വില്‍പ്പനയ്ക്കു വരുന്നുണ്ട്.

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

എന്നാല്‍ വൈദ്യുത മോട്ടോറില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോറിക്ഷകള്‍ നിരത്ത് കൈയ്യടക്കുന്ന രംഗം വിദൂരമല്ല. മഹീന്ദ്രയുടെ വൈദ്യുത ഓട്ടോ, ട്രിയോ ഇലക്ട്രിക് ശ്രദ്ധനേടി കഴിഞ്ഞു. മൂന്നു സീറ്റര്‍ അഞ്ചു സീറ്റര്‍ പതിപ്പുകളുള്ള മഹീന്ദ്ര ട്രിയോയ്ക്ക് 1.36 ലക്ഷം മുതലാണ് വില.

Most Read: ജീപ്പിന് ഇതെന്തു പറ്റി? ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുത്തന്‍ റാംഗ്ലര്‍

ഓട്ടോറിക്ഷകളില്‍ സുരക്ഷ കര്‍ശനമാക്കുന്നു

ബജാജും വൈദ്യുത ഓട്ടോ പുറത്തിറക്കാനുള്ള തിരക്കിലാണ്. എന്തായാലും പുതിയ ഓട്ടോറിക്ഷ മോഡലുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാകുന്നതോടെ ഓട്ടോ യാത്രകളിലെ ആശങ്ക കുറയും.

Source: TOI

Most Read Articles

Malayalam
English summary
Autos To Get More Safety Features. Read in Malayalam.
Story first published: Wednesday, December 12, 2018, 13:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X