റോസ് ഗോള്‍ഡ് നിറത്തില്‍ ടാറ്റ നെക്‌സോണ്‍

By Dijo Jackson

ആപ്പിള്‍ ഐഫോണില്‍ കണ്ടതുപോലുള്ള റോസ് ഗോള്‍ഡ് നിറം നെക്‌സോണിന് ലഭിക്കുമെന്നു ആരുംകരുതിയില്ല. കോയമ്പത്തൂരിലെ ടാറ്റ ഡീലര്‍ഷിപ്പ് കാഴ്ച്ചവെച്ച നെക്‌സോണ്‍ റോസ് ഗോള്‍ഡ് എഡിഷന്‍ എസ്‌യുവിയാണ് കാര്‍ പ്രേമികളുടെ പുതിയ സംസാരവിഷയം. കരുതുന്നതുപോലെ നെക്‌സോണിന്റെ ഔദ്യോഗിക നിറപതിപ്പല്ലിത്. പുറംമോടിയിലും അകത്തളത്തിലും പുതിയ നിറംപൂശി ഡീലര്‍ഷിപ്പ് അവതരിപ്പിച്ച നെക്‌സോണ്‍ റോസ് ഗോള്‍ഡ് എഡിഷന്‍ കസ്റ്റം മോഡല്‍ (മോഡിഫിക്കേഷന്‍) മാത്രമാണ്.

റോസ് ഗോള്‍ഡ് നിറത്തില്‍ ടാറ്റ നെക്‌സോണ്‍

പേരുസൂചിപ്പിക്കുന്നതുപോലെ അടിമുടി റോസ് ഗോള്‍ഡ് നിറത്തിലാണ് എസ്‌യുവി. അതേസമയം ഗ്രില്ല്, എയര്‍ഡാം, ബാഡ്ജുകള്‍, മിററുകള്‍ എന്നിവയ്‌ക്കെല്ലാം കറുപ്പാണ് നിറം. പുതിയ നിറശൈലി എടുത്തുകാണിക്കാന്‍ കടുപ്പമേറിയ വിന്‍ഡോലൈനിനും കഴിയുന്നുണ്ട്.

റോസ് ഗോള്‍ഡ് നിറത്തില്‍ ടാറ്റ നെക്‌സോണ്‍

നെക്‌സോണിന്റെ ബാഡ്ജുകള്‍ പോലും റോസ് ഗോള്‍ഡ് നിറത്തിലാണ്. ഇരുണ്ട പശ്ചാത്തലമുള്ള അലോയ് വീലുകളും റൂഫ്‌റെയിലുകളും റോസ് ഗോള്‍ഡ് എഡിഷന് പൂര്‍ണ്ണത സമര്‍പ്പിക്കുന്നു. അകത്തളത്തിലും റോസ് ഗോള്‍ഡ് നിറമാണ് പ്രഭചൊരിയുന്നത്.

Most Read: വന്‍ചതി, റോയല്‍ എന്‍ഫീല്‍ഡിന് നേരെ ആഞ്ഞടിച്ച് പെഗാസസ് ഉടമകള്‍

റോസ് ഗോള്‍ഡ് നിറത്തില്‍ ടാറ്റ നെക്‌സോണ്‍

ഡാര്‍ക്ക് ഗ്രെയ് നിറത്തിലാണ് ഡാഷ്‌ബോര്‍ഡെങ്കില്‍ റോസ് ഗോള്‍ഡാണ് സീറ്റുകളുടെ നിറം. മേല്‍ത്തരം സീറ്റ് അപ്‌ഹോള്‍സ്റ്ററി മോഡലിന്റെ സവിശേഷതകളില്‍പ്പെടും.

റോസ് ഗോള്‍ഡ് നിറത്തില്‍ ടാറ്റ നെക്‌സോണ്‍

ഫീച്ചറുകളും സൗകര്യങ്ങളും മുഴുവനായുള്ള ഏറ്റവും ഉയര്‍ന്ന നെക്‌സോണ്‍ പെട്രോള്‍ വകഭേദമാണ് റോസ് ഗോള്‍ഡ് എഡിഷന് ആധാരം. റോസ് ഗോള്‍ഡ് എഡിഷനിലുള്ള 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 108 bhp കരുത്തും 170 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും.

റോസ് ഗോള്‍ഡ് നിറത്തില്‍ ടാറ്റ നെക്‌സോണ്‍

ആറു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ ലഭ്യമാണ്. 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പും നെക്‌സോണിലുണ്ട്. ഡീസല്‍ എഞ്ചിന് 108 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കാനാവും.

റോസ് ഗോള്‍ഡ് നിറത്തില്‍ ടാറ്റ നെക്‌സോണ്‍

നിലവില്‍ ടാറ്റയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന എസ്‌യുവി മോഡലാണ് നെക്‌സോണ്‍. പ്രതിമാസം 4,000 യൂണിറ്റുകളുടെ വില്‍പന നെക്‌സോണ്‍ മുടക്കംകൂടാതെ നേടുന്നുണ്ട്. 6.29 ലക്ഷം മുതലാണ് ടാറ്റ നെക്‌സോണിന് വിപണിയില്‍ വില.

Most Read: ഏഴുകോടിയുടെ പുത്തന്‍ റോള്‍സ് റോയ്‌സ് മുംബൈയില്‍ ഇടിച്ചുതകര്‍ന്നു

റോസ് ഗോള്‍ഡ് നിറത്തില്‍ ടാറ്റ നെക്‌സോണ്‍

എത്‌ന ഓറഞ്ച്, വെര്‍മോണ്ട് റെഡ്, മൊറോക്കന്‍ ബ്ലൂ, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്‌ഗോ ഗ്രെയ്, കാല്‍ഗറി വൈറ്റ് എന്നീ ആറു നിറങ്ങളിലാണ് മോഡല്‍ ഔദ്യോഗികമായി വില്‍പനയ്‌ക്കെത്തുന്നത്.

{document1}

Article Published On: Tuesday, September 4, 2018, 10:38 [IST]
English summary
Tata Nexon Rose Gold Edition Showcased At A Dealership In Coimbatore. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X