ഈ ദീപാവലിക്ക് ടിയാഗൊ JTP എഡിഷനുമായി ടാറ്റ വരുന്നൂ — അറിയേണ്ടതെല്ലാം
ദീപാവലിക്ക് മുന്നോടിയായി ടാറ്റ ടിയാഗൊ JTP പതിപ്പ് വിപണിയിലെത്തും. ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റ ഇക്കാര്യം സ്ഥിരീകരിച്ചു. പുതിയ ടിയാഗൊ JTP പതിപ്പ് വരുന്നകാര്യം ടിയാഗൊ NRG ഹാച്ച്ബാക്കിന്റെ അവതരണ വേളയിലാണ് ടാറ്റ വ്യക്തമാക്കിയത്. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോയുമായി സഹകരിച്ച് ടാറ്റ ഒരുക്കുന്ന പെര്‍ഫോര്‍മന്‍സ് മോഡലുകളാണ് ടിയാഗൊ - ടിഗോര്‍ JTP എഡിഷന്‍. JTP നിരയില്‍നിന്നാദ്യം ടിയാഗൊ ഹാച്ച്ബാക്ക് അണിനിരക്കും.

ഇതിനോടകം ടിയാഗൊ JTP ഹാച്ച്ബാക്കിനെ ക്യാമറ പലതവണ പകര്‍ത്തിക്കഴിഞ്ഞു. സാധാരണ ടിയാഗൊയില്‍ നിന്നും JTP പതിപ്പിനെ വേറിട്ടു നിര്‍ത്താന്‍ പുറംമോടിയിലെ മാറ്റങ്ങള്‍ സഹായിക്കും. മുന്‍ ബമ്പര്‍ പൂര്‍ണമായും പരിഷ്‌കരിച്ചു. 'സ്മോക്ക്' ചെയ്തതു കൊണ്ടു ഹെഡ്‌ലാമ്പുകളില്‍ കറുപ്പ് പ്രതിഫലിക്കും.

തിളങ്ങുന്ന ഫ്രെയിമുള്ള കറുത്ത ഹണികോമ്പ് ഗ്രില്ലും, ചുവപ്പു നിറത്തിലുള്ള JTP ലോഗോയും മോഡലില്‍ ശ്രദ്ധയാകര്‍ഷിക്കും. മിററുകള്‍ക്കും നിറം ചുവപ്പാണ് നിറം. വലിയ എയര്‍ഡാമും ഭീമന്‍ ഫോഗ്‌ലാമ്പുകളും ഡിസൈന്‍ സവിശേഷതകളില്‍ ഉള്‍പ്പെടും.

ബോണറ്റിലാണ് വായു കടത്തിവിടാനുള്ള എയര്‍ വെന്റുള്ളത്. ഫെന്‍ഡറില്‍ JTP ബാഡ്ജ് കമ്പനി ആലേഖനം ചെയ്തിട്ടുണ്ട്. 15 ഇഞ്ച് ആറു സ്പോക്ക് അലോയ് വീലുകള്‍, സൈഡ് സ്‌കേര്‍ട്ടുകള്‍, തിളങ്ങുന്ന കറുത്ത മേല്‍ക്കൂര, സ്പോയിലര്‍ എന്നിവ ടിയാഗൊ JTP മോഡലിന്റെ മറ്റു വിശേഷങ്ങളാണ്.
Most Read: എലാന്‍ട്രയുടെ ഭാവപ്പകര്‍ച്ചയുമായി ഹ്യുണ്ടായി i30 —അറിഞ്ഞിരിക്കണം ഈ അഞ്ചു കാര്യങ്ങള്‍

ഹാച്ച്ബാക്കിന് പിറകില്‍ ഡിഫ്യൂസറും ഇരട്ട പൈപ് എക്സ്ഹോസ്റ്റും ഒരുങ്ങുന്നുണ്ട്. പുതിയ ഹാച്ച്ബാക്കിന്റെ ടെയില്‍ഗേറ്റില്‍ JTP ലോഗോ ടാറ്റ പതിപ്പിക്കും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, എട്ടു സ്പീക്കര്‍ ഹര്‍മന്‍ ഓഡിയോ സംവിധാനം എന്നിവ അകത്തളത്തില്‍ ഒരുങ്ങും.

3,746 mm നീളവും, 1,647 mm വീതിയും, 1,502 mm ഉയരവും ടിയാഗൊ JTP എഡിഷനുണ്ട്. നീളത്തിന്റെയും വീതിയുടെയും കാര്യത്തില്‍ ടിയാഗൊ – ടിയാഗൊ ജെടിപി മോഡലുകള്‍ തമ്മില്‍ വ്യത്യാസമില്ല. എന്നാല്‍ JTP പതിപ്പിന് 33 mm ഉയരം കുറവാണ്.

165 mm (13 ഇഞ്ച് വീലുകള്‍), 170 mm (14 ഇഞ്ച് വീലുകള്‍) എന്നിങ്ങനെയാണ് സാധാരണ ടിയാഗൊയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. എന്നാല്‍ ടിയാഗൊ JTP എഡിഷന്‍ 161 mm ഗ്രൗണ്ട് ക്ലിയറന്‍സ് അവകാശപ്പെടും.

1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ടിയാഗൊ JTP, ടിഗോര്‍ JTP മോഡലുകള്‍ക്ക് തുടിപ്പേകുക. മൂന്നു സിലിണ്ടര്‍ എഞ്ചിന് 109 bhp കരുത്തും 150 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.
Most Read: നിസാന്‍ മൈക്ര വളര്‍ന്നു, വലുതായി — കഴിയുമോ മാരുതി ബലെനോയ്ക്ക് ഭീഷണി മുഴുക്കാന്‍?

പെര്‍ഫോര്‍മന്‍സ് വിശേഷണത്തിന് അടിവരയിടാന്‍ സസ്‌പെന്‍ഷന് ഉയരം കമ്പനി കുറച്ചു; സ്പ്രിങ്ങുകള്‍ താഴ്ത്തിയിട്ടുണ്ട്. ഔദ്യോഗിക വരവില്‍ മാരുതി ബലെനോ RS, ഫോക്‌സ്‌വാഗണ്‍ പോളോ GTi, അബാര്‍ത്ത് പുന്തോ എന്നിവരോടാണ് ടിയാഗൊ JTP -യുടെ അങ്കം. ആറുലക്ഷം രൂപയോളം മോഡലിന് വില പ്രതീക്ഷിക്കാം.


Click it and Unblock the Notifications








