ജനുവരിയില്‍ ഫോക്‌സ്‌വാഗണും കാര്‍ വില കൂട്ടും

By Staff

അടുത്തവര്‍ഷം ഫോക്‌സ്‌വാഗണ്‍ കാറുകള്‍ക്കും വിപണിയില്‍ വില കൂടും. 2019 ജനുവരി ഒന്നുമുതല്‍ മുഴുവന്‍ കാറുകളുടെയും വില കൂട്ടുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. മോഡലുകള്‍ക്ക് മൂന്നു ശതമാനം വരെ വില വര്‍ധിക്കും. ഉത്പാദന – വിതരണ ചിലവുകള്‍ വര്‍ധിച്ചതും വാഹന ഘടകങ്ങള്‍ക്ക് നിരക്ക് കൂടിയതും കാറുകളുടെ ഉയര്‍ത്താനുള്ള കാരണമായി കമ്പനി ചൂണ്ടിക്കാട്ടി.

ജനുവരിയില്‍ ഫോക്‌സ്‌വാഗണും കാര്‍ വില കൂട്ടും

ഇത്രയും നാള്‍ അധിക ചിലവുകള്‍ ഫോക്‌സ്‌വാഗണ്‍ വഹിച്ചു. എന്നാല്‍ ഇനി ചെറിയൊരു ശതമാനം വില വര്‍ധനവ് നടപ്പില്‍ വരുത്താതെ തരമില്ലെന്ന് ഫോക്‌സ്‌വാഗണ്‍ കാര്‍സ് ഇന്ത്യാ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ്പ് പറഞ്ഞു. നിലവില്‍ അഞ്ചു മോഡലുകളുണ്ട് ഫോക്‌സ്‌വാഗണിന് ഇന്ത്യയില്‍.

ജനുവരിയില്‍ ഫോക്‌സ്‌വാഗണും കാര്‍ വില കൂട്ടും

പോളോ, അമിയോ, വെന്റോ, ടിഗ്വാന്‍, പസാറ്റ് എന്നിങ്ങനെയാണ് ഇന്ത്യയിലെ ഫോക്‌സ്‌വാഗണ്‍ നിര. 5.55 ലക്ഷം രൂപയ്ക്ക് പ്രാരംഭ പോളോ മോഡല്‍ വില്‍പ്പനയ്ക്കു വരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പസാറ്റ് വകഭേദത്തിന് 32.99 ലക്ഷം രൂപയാണ് വില (ദില്ലി ഷോറൂം).

ജനുവരിയില്‍ ഫോക്‌സ്‌വാഗണും കാര്‍ വില കൂട്ടും

അടുത്തവര്‍ഷം ഫോക്‌സ്‌വാഗണ്‍ ടി-ക്രോസ് എസ്‌യുവി കൂടി ഇന്ത്യയിലെത്തും. ഗ്ലോബല്‍ MQB A0 അടിത്തറ ഉപയോഗിക്കുന്ന ആദ്യ ഫോക്‌സ്‌വാഗണ്‍ കാറാണ് ടി-ക്രോസ്. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹാരിയര്‍ എന്നിവരോടു ടി-ക്രോസ് മത്സരിക്കും.

ജനുവരിയില്‍ ഫോക്‌സ്‌വാഗണും കാര്‍ വില കൂട്ടും

ഫോക്‌സ്‌വാഗണിനെ കൂടാതെ മാരുതി, ടൊയോട്ട, ഇസൂസു, ബിഎംഡബ്ല്യു എന്നീ നിര്‍മ്മാതാക്കളും പുതുവര്‍ഷം വില കൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതത് മോഡഡലുകളെ ആശ്രയിച്ചിരിക്കും മാരുതി കാറുകള്‍ക്ക് വില കൂടുക.

Most Read: നെക്‌സോണ്‍, ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ കാര്‍ — ചരിത്രം കുറിച്ച് ടാറ്റ

ജനുവരിയില്‍ ഫോക്‌സ്‌വാഗണും കാര്‍ വില കൂട്ടും

ടൊയോട്ട കാറുകള്‍ക്ക് നാലു ശതമാനം വരെ വില വര്‍ധിക്കും. നാലു ശതമാനം വര്‍ധനവ് മുന്‍നിര്‍ത്തി പ്രാരംഭ മോഡല്‍ എത്തിയോസ് ലിവയ്ക്കു 16,000 രൂപ വരെ വില ഉയരുമെന്ന് പ്രതീക്ഷിക്കാം. എസ്‌യുവി നിര അടക്കിവാഴുന്ന ഫോര്‍ച്യൂണറില്‍ 81,000 രൂപ വരെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം.

ജനുവരിയില്‍ ഫോക്‌സ്‌വാഗണും കാര്‍ വില കൂട്ടും

ഇസൂസു മോഡലുകള്‍ക്ക് ഒരുലക്ഷം രൂപ വരെയാണ് വില വര്‍ധിക്കുക. മോഡലുകള്‍ക്ക് ഒന്നു മുതല്‍ മൂന്നു ശതമാനം വരെ വില കൂട്ടാന്‍ ഫോര്‍ഡിനും പദ്ധതിയുണ്ട്. കാറുകള്‍ക്ക് നാലു ശതമാനം വില കൂട്ടുമെന്ന് ബിഎംഡബ്ല്യു ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

ജനുവരിയില്‍ ഫോക്‌സ്‌വാഗണും കാര്‍ വില കൂട്ടും

പുതുവര്‍ഷം കാര്‍ വില കൂട്ടുക, വാഹന നിര്‍മ്മാതാക്കള്‍ പതിവായി കൈക്കൊള്ളുന്ന നടപടിയാണിത്. വര്‍ഷാവസാനം വില്‍പ്പന കുത്തനെ ഉയര്‍ത്താന്‍ വില വര്‍ധന നടപടികള്‍ കമ്പനികളെ സഹായിക്കും. മോഡലുകള്‍ക്ക് വന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന നിര്‍മ്മാതാക്കള്‍, പഴയ സ്റ്റോക്ക് വിറ്റഴിക്കാനുള്ള അവസരം കൂടിയായി ഡിസംബര്‍ മാസത്തെ കാണുന്നു.

Most Read Articles

Malayalam
English summary
Volkswagen India Price Hike. Read in Malayalam.
Story first published: Saturday, December 8, 2018, 15:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X