ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

വരാനിരിക്കുന്ന മലിനീകരണ നിരോധന ചട്ടങ്ങള്‍ ഇന്ത്യയിലെ ഡീസല്‍ വാഹന വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്നതില്‍ തര്‍ക്കമില്ല. മാരുതി സുസുക്കി മുതല്‍ ടാറ്റ വരെയുള്ള കാര്‍ നിര്‍മ്മാതാക്കള്‍ തങ്ങളുടെ ചെറിയ ഡീസല്‍ കാറുകള്‍ നവീകരിക്കില്ലെന്ന്‌ ഇതിനാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാറിന്റെ നിര്‍മ്മാണ ചെലവിന്റെ ഘടനയെ ഇത് തകര്‍ക്കുമെന്നതാണ്‌ കാരണം. കൂടാതെ പെട്രോള്‍, ഡീസല്‍ വിലകള്‍ പരസ്പരം അടുത്തു നില്‍ക്കുന്നതും ഉപഭോക്താക്കളെ ഡീസല്‍ വാഹനങ്ങളില്‍ നിന്നും അകറ്റുന്നു.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

എങ്കിലും കരുത്തേറിയ എഞ്ചിന്‍, ഇന്ധനക്ഷമത, നല്ല റീസെയില്‍ വാല്യു എന്നിവയെല്ലാം ഡീസല്‍ വാഹനങ്ങളിലേക്ക് വാഹനപ്രേമികളെ അടുപ്പിക്കുന്നു. അതിനാല്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഏറ്റവും ഇന്ധനക്ഷമതയുള്ള പത്ത് ഡീസല്‍ കാറുകളെ പരിചയപ്പെടാം.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

1. മാരുതി സുസുക്കി ഡിസൈര്‍

ഇന്ധനക്ഷമതയുടെ കാര്യത്തില്‍ മാരുതിയുടെ കാറായ ഡിസൈറാണ് കേമന്‍. ഭാരം കുറഞ്ഞ ബോഡിയും 75 bhp ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ എഞ്ചിനുമാണ് ഡിസൈറിന്റെ മൈലേജിന്റെ രഹസ്യം. ഒരു ലിറ്ററില്‍ 28.4 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഏകദേശം 19-20 കിലോമീറ്റര്‍ മൈലേജ് വാഹനത്തിന് ലഭിക്കും. മാരുതിയുടെ കോംപാക്ട് സെഡാനായ ഡിസൈറിന് വിപണിയില്‍ ഹോണ്ട അമേസ്, ഫോര്‍ഡ് ആസ്പയര്‍, ഹ്യുണ്ടായി എക്‌സ്സെന്റ് എന്നിവയാണ് എതിരാളികള്‍. 6.72 ലക്ഷം രൂപ മുതല്‍ 9.58 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

2. മാരുതി സുസുക്കി സ്വിഫ്റ്റ്

കോംപാക്ട് സെഡാനായ ഡിസൈറിനെപോലെ തന്നെ ഏറ്റവും ഇന്ധനക്ഷമത തരുന്ന മാരുതിയുടെ മറ്റൊരു ഡീസല്‍ വാഹനമാണ് സ്വിഫ്റ്റ്. ലിറ്ററിന് 28.4 കിലോമീറ്റാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് എങ്കിലും 19.3 കിലോമീറ്ററാണ് വാഹനത്തിന് ലഭിക്കുന്ന മൈലേജ്. ഡിസൈറിന്റെ അതേ എഞ്ചിനും ഗിയര്‍ബോക്‌സ് ഘടനയും തന്നെയാണ് ഹാച്ച്ബാക്ക് പതിപ്പായ സ്വിഫ്റ്റിലും മാരുതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹ്യുണ്ടായി ഗ്രാന്റ് ഐ 10, ഫോര്‍ഡ് ഫിഗോ എന്നിവയാണ് ഈ ശ്രേണിയിലെ സ്വിഫ്റ്റിന്റെ എതിരാളികള്‍. 7.03 ലക്ഷം രൂപ മുതല്‍ 8.89 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

3. മാരുതി സിയാസ്

സെഡാന്‍ ശ്രേണിയില്‍ വരുന്ന മാരുതിയുടെ പ്രീമിയം വാഹനമാണ് സിയാസ്. 1.3 ലിറ്റര്‍ മില്‍ഡ്-ഹൈബ്രിഡ് എഞ്ചിനിലും 1.5 ലിറ്റര്‍ DDiS 225 എഞ്ചിനിലും വാഹനം ലഭ്യമാണ്. ലിറ്ററിന് 27.39 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുമ്പോള്‍ 18.15 കിലോമീറ്റര്‍ മൈലേജ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്. കടുത്ത മത്സരമുള്ള ശ്രേണിയില്‍ ഹ്യുണ്ടായി വെര്‍ണ, ഹോണ്ട സിറ്റി, എന്നിവയുമാണ് മാരുതി സിയാസിന്റെ മത്സരം. വാഹനത്തിന്റെ ഡീസല്‍ പതിപ്പിന് 9.20 ലക്ഷം രൂപ മുതല്‍ 11.38 ലക്ഷം രൂപവരെയാണ് വില.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

4. മാരുതി സുസുക്കി ബലേനോ

ഏറ്റവും കൂടുതല്‍ ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറുകളുടെ പട്ടികയില്‍ ബലേനോയ്ക്ക് ഇടംനേടി കൊടുത്തത് അതിന്റെ BS-IV നിലവാരത്തിലുള്ള 1.3ലിറ്റര്‍ മില്‍ഡ്-ഹൈബ്രിഡ് എഞ്ചിനാണ്. 27.39 കിലോമീറ്റര്‍ മൈലേജ് കമ്പനി പറയുമ്പോള്‍ 18.15 കിലോമീറ്റര്‍ മൈലേജ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു. ഡിസൈറില്‍ ഉപയോഗിച്ചിരിക്കുന്ന അതേ എഞ്ചിനും ഗിയര്‍ബോക്‌സ് ഘടനയുമാണ് ബലേനോയിലുമുള്ളത്. ഹോണ്ട ജാസ്, ഹ്യുണ്ടായി i20 ടാറ്റയുടെ വരാനിരിക്കുന്ന ആല്‍ട്രോസ് എന്നിവയുമായാണ് ബലേനോയുടെ മത്സരം.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

5. ഹോണ്ട ജാസ്

ഹ്യുണ്ടായി i20, മാരുതി ബലേനോ എന്നീ വാഹനങ്ങള്‍ക്കുള്ള ഹോണ്ടയുടെ ഉത്തരമാണ് ജാസ്. 1.5 ലിറ്റര്‍ എഞ്ചിനില്‍ 98.6 bhp കരുത്താണ് ജാസിന്. കൂടാതെ 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഹോണ്ട ജാസിന് നല്‍കിയിരിക്കുന്നത്. ലിറ്ററിന് 27.3 കിലോമീറ്റര്‍ മൈലേജ് പറയുന്നുണ്ടെങ്കിലും 17.1 കിലോമീറ്റര്‍ മൈലേജ് ജാസിന് ലഭിക്കും. പ്രീമിയം ഹാച്ച്ബാക്കായ ഹോണ്ട ജാസിന്റെ ഡീസല്‍ പതിപ്പിന് 8.12 ലക്ഷം രൂപ മുതല്‍ 9.40 ലക്ഷം രൂപവരെയാണ് വില. ഈ വര്‍ഷം ഒക്ടോബറില്‍ ടോക്കിയോ മോട്ടോര്‍ ഷോയില്‍ അടുത്ത തലമുറ ജാസ് ഹോണ്ട അവതരിപ്പിക്കും.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

6. ഹോണ്ട അമേസ്

കോംപാക്ട് സെഡാന്റെ ശ്രേണിയില്‍ മികച്ച വില്‍പ്പനയുള്ള വാഹനമാണ് ഹോണ്ടയുടെ അമേസ്. ജാസ്, സിറ്റി എന്നീ കാറുകളില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിന്‍ തന്നെയാണ് അമേസിലും ഉപയോഗിച്ചിരിക്കുന്നത്. 6 സ്പീഡ് CVT ഗിയര്‍ബോക്‌സ് ഓപ്ഷനാണ് അമേസിന്റെ പ്രത്യേകത. 27.4 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുമ്പോള്‍ 19.67 കിലോമീറ്റര്‍ മൈലേജ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

7. ടാറ്റ ടിയാഗോ

ടിയാഗോയുടെ 1.05 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഏറ്റവും ചെറിയ എഞ്ചിനാണെങ്കിലും 70 bhp കരുത്തില്‍ 140 Nm torque വാഹനം ഉത്പാദിപ്പിക്കും. ഹ്യുണ്ടായി സാണ്ട്രോ, മാരുതി സെലെറിയോ എന്നീ വാഹനങ്ങളാണ് ഈ ശ്രേണിയില്‍ ടിയാഗോയുടെ എതിരാളികള്‍. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കൃത്യമായ മൈലേജ് കണക്കുകള്‍ ലഭ്യമല്ലെങ്കിലും 27.2 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 5.25 ലക്ഷം രൂപ മുതല്‍ 6.62 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില. ഉയര്‍ന്ന ക്യാബിന്‍ ഏരിയയും മികച്ച ഡ്രൈവിംഗ് നിലവാരവും കാറിന്റെ സവിശേഷതകളാണ്‌.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

8. ഫോര്‍ഡ് ആസ്പയര്‍

ഫോര്‍ഡിന്റെ ഏറ്റവും ചെറിയ ഡീസല്‍ എഞ്ചിനായ 1.5 ലിറ്റര്‍ എഞ്ചിനാണ് ആസ്പയറിന് കമ്പനി നല്‍കിയിരിക്കുന്നത്. ഫിഗോ, ഫ്രീസ്റ്റെല്‍, ഇക്കോസ്‌പോര്‍ട്ട് എന്നിവയില്‍ ഉപയോഗിച്ചിരിക്കുന്ന എഞ്ചിനാണ് ഈ വാഹനത്തിലുമുള്ളത്. എഞ്ചിന്‍, മികച്ച ഹാന്‍ഡിലിംഗ് സജ്ജീകരണങ്ങളും ആസ്പയറിന്റെ സവിശേഷതയാണ്. ലിറ്ററിന് 26.1 കിലോമീറ്റര്‍ മൈലേജാണ് കമ്പനി പറയുന്ന വാഗ്ദാനം. 6.89 ലക്ഷം രൂപ മുതല്‍ 8.52 ലക്ഷം രൂപ വരെയാണ് ആസ്പയറിന്റെ വില.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

9. ഹോണ്ട സിറ്റി

ഹോണ്ടയുടെ 1.5 ലിറ്റര്‍ എഞ്ചിന്‍ തന്നെയാണ് സിറ്റിയിലും കമ്പനി ഉപയോഗിച്ചിരിക്കുന്നത്. ലിറ്ററിന് 25.6 കിലോമീറ്റര്‍ മൈലേജ് കമ്പനി വാഗ്ദാനം ചെയ്യുമ്പോള്‍ 16.85 കിലോമീറ്ററാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന മൈലേജ്. വാഹനത്തിന്റെ ഏറ്റവും കൂടിയ പതിപ്പിന് മികച്ച സജ്ജീകരണങ്ങളുണ്ടെങ്കിലും ഈ ശ്രേണിയിലുള്ള മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സിറ്റിയുടെ വില വളരെ കൂടുതലാണ്. വിശാലവും സൗകര്യപ്രദവുമായ ക്യാബിന് പേരുകേട്ട സിറ്റിയുടെ ഡീസല്‍ മോഡലിന് 11.11 ലക്ഷം രൂപ മുതല്‍ 14.16 ലക്ഷം രൂപ വരെയാണ് വില.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള 10 ഡീസൽ കാറുകൾ

10. ഫോര്‍ഡ് ഫിഗോ

ഫോര്‍ഡ് ആസ്പയറില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ എഞ്ചിനാണെങ്കിലും ഫിഗോയ്ക്ക് ആസ്പയറിന്റെ അത്രയും ഇന്ധനക്ഷമത ലഭിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഫിഗോയ്ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ് 25.5 കിലോമീറ്ററാണ്. 6.13 ലക്ഷം രൂപ മുതല്‍ 7.55 ലക്ഷം രൂപ വരെയാണ് ഈ ഹാച്ച്ബാക്കിന്റെ വില.

Most Read Articles

Malayalam
English summary
10 most fuel efficient diesel cars in India. Read more malayalam
Story first published: Friday, July 26, 2019, 18:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X