TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വന്‍വിലക്കിഴിവില്‍ 2018 മാരുതി ബലെനോ
ഇല്ല, പഴയ സ്റ്റോക്ക് ഇനിയും വിറ്റുതീരാനുണ്ട്. സാധാരണ ഡിസംബര്‍ - ജനുവരി കാലയളവില്‍ തീരേണ്ട ഓഫര്‍ മാമാങ്കം ഫെബ്രുവരിയിലും സജീവമായി തുടരുന്നു. തിരഞ്ഞെടുത്ത മോഡലുകളില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി ഡീലര്‍ഷിപ്പുകള്‍. പരിഷ്കാരങ്ങളോടെ പുതിയ ബലെനോ വില്‍പ്പനയ്ക്ക് വന്ന സാഹചര്യത്തില്‍ പഴയ ബലെനോ മോഡല്‍ ആളില്ല.
ഇക്കാരണം മുന്‍നിര്‍ത്തി 2018 ബലെനോ യൂണിറ്റുകളില്‍ 40,000 രൂപ വരെ ഡിസ്കൗണ്ട് നെക്സ ഡീലര്‍ഷിപ്പുകള്‍ നല്കാന് തുടങ്ങി. ഡീലര്‍ഷിപ്പുകള്‍ അടിസ്ഥാനപ്പെടുത്തി ഓഫര്‍ അനുകൂല്യങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. എന്തായാലും സ്റ്റോക്ക് വിറ്റുതീരാന്‍ ഓഫര്‍ ആനുകൂല്യങ്ങള്‍ സഹായിക്കുമെന്ന് കമ്പനി കരുതുന്നു.
ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയെല്ലാം ആനുകൂല്യങ്ങളില്‍പ്പെടും. കഴിഞ്ഞമാസമാണ് പുത്തന്‍ ബലെനോയെ മാരുതി വിപണിയില്‍ അവതരിപ്പിച്ചത്. 5.45 ലക്ഷം രൂപ മുതലാണ് 2019 ബലെനോയ്ക്ക് വില.
പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ബലെനോ കഴിഞ്ഞേയുള്ളൂ വിപണിയില്‍ മറ്റേതു മോഡലും. ഓരോ മാസത്തെ വില്‍പ്പന കണക്കുകളിലും കാണാം എതിരാളികളെ കാഴ്ച്ചക്കാരാക്കി മാരുതി ബലെനോ കുറിക്കുന്ന വിജയം. ഇന്ത്യയില്‍ ഏറ്റവും വേഗം അഞ്ചുലക്ഷം യൂണിറ്റുകള്‍ വിറ്റുപോയ കാറെന്ന പൊന്‍കിരീടം ബലെനോയില്‍ ഭദ്രമാണ്.
കേവലം 38 മാസം കൊണ്ടാണ് ബലെനോ ഈ നേട്ടം കുറിച്ചത്. പ്രതിദിനം 438 യൂണിറ്റുകളുടെ ശരാശരി വില്‍പ്പന ബലെനോയ്ക്കുണ്ട്. പുതിയ 2019 ബലെനോ ഫെയ്സ്ലിഫ്റ്റ്, മോഡലിന്റെ പ്രചാരം കൂടുതല്‍ ഉയരങ്ങളിലെത്തിക്കുമെന്ന് മാരുതി പ്രതീക്ഷിക്കുന്നു.
11 മോഡലുകളിലായാണ് പുതിയ ബലെനോ വില്‍പ്പനയ്ക്ക് അണിനിരക്കുന്നത്. 2018 മോഡലിനെ അപേക്ഷിച്ച് പുതിയ ബലെനോ മാനുവല്‍ പതിപ്പുകള്‍ക്ക് 7,000 മുതല്‍ 21,000 രൂപ വരെ വില വര്‍ധിച്ചിട്ടുണ്ട്. സിവിസി വകഭേദങ്ങള്‍ 30,000 മുതല്‍ 44,000 രൂപ വരെയാണ് വിലവര്‍ധനവ് കുറിക്കുന്നത്.
Most Read: ടാറ്റ കാറുകള്‍ക്ക് വന്‍ വിലക്കിഴിവ്, നാഷണല്‍ എക്സ്ചേഞ്ച് ക്യാമ്പയിന് തുടക്കമായി
പുറംമോടിയിലും അകത്തളത്തിലും സംഭവിച്ച ചെറിയ മാറ്റങ്ങള്‍ പുതിയ ബെലനോയുടെ വിശേഷങ്ങളില്‍പ്പെടും. മുന്നിലെ ബമ്പര്‍ കമ്പനി പരിഷ്കരിച്ചു. വീതികൂടിയ സെന്‍ട്രല്‍ എയര്‍ഡാം കാറിന് പുതുമ സമര്‍പ്പിക്കുന്നുണ്ട്. കോണോടുകോണ്‍ C ആകൃതിയിലാണ് ബമ്പറിന്റെ ഇരുപുറവും.
ഗ്രില്ലിലെ ത്രിമാന ശൈലിയും ബലെനോ ഫെയ്സ്ലിഫ്റ്റില്‍ പുതുമയായി ചൂണ്ടിക്കാട്ടാം. ഇരട്ടനിറമുള്ള 16 ഇഞ്ച് അലോയ് വീലുകള്‍ ഉയര്‍ന്ന ബലെനോ മോഡലുകളുടെ മാത്രം സവിശേഷതയാണ്. ഉള്ളിലും ചെറിയ പരിഷ്കാരങ്ങള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.
പുതിയ സീറ്റ് ഫാബ്രിക്ക് മാറ്റങ്ങളില്‍പ്പെടും. കറുപ്പ്, കടുംനീല നിറങ്ങള്‍ ക്യാബിനെ കൂടുതല്‍ സ്പോര്‍ടിയാക്കി മാറ്റുന്നു. ടച്ച്സ്ക്രീന്‍ ഓഡിയോ സംവിധാനത്തിലും ഭേദഗതികള്‍ കാണാം. നിലവിലെ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍ ബലെനോ ഫെയ്സ്ലിഫ്റ്റിലും തുടരുന്നു.
നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 82 bhp കരുത്തും 115 Nm torque ഉം സൃഷ്ടിക്കും. 74 bhp കരുത്തും 190 Nm torque -മാണ് ഡീസല്‍ എഞ്ചിന് പരമാവധി കുറിക്കാനാവുക. പെട്രോള്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്സുമുണ്ട് തിരഞ്ഞെടുക്കാന്‍.
എന്നാല്‍ ഡീസല്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമെയുള്ളൂ. പുതിയ രണ്ടുനിറപ്പതിപ്പുകളും പുത്തന്‍ ബലനോയുടെ വിശേഷമാണ്. ഫീനിക്സ് റെഡ്, മാഗ്മ ഗ്രെയ് നിറങ്ങള്‍ക്കൂടി ബലെനോയില്‍ ഇനി തിരഞ്ഞെടുക്കാം. പേള്‍ ആര്‍ക്ടിക്ക് വൈറ്റ്, പ്രീമിയം സില്‍വര്‍, നെക്സ ബ്ലൂ, ഓട്ടം ഓറഞ്ച് എന്നീ നിറപ്പതിപ്പുകളും നിരയിലുണ്ട്.
Source: Mycarhelpline